IndiaNEWS

ബെംഗളൂരുവില്‍ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം  പാതി കത്തിയനിലയില്‍ കണ്ടെത്തി

ബെംഗളൂരുവില്‍ കാണാതായ ബി.ടെക്. വിദ്യാർഥിയുടെ മൃതദേഹം ആനേക്കലിനുസമീപം പാതി കത്തിയനിലയില്‍ കണ്ടെത്തി.
 ഉത്തരാഖണ്ഡ് സ്വദേശിയായ ഹർഷിതിന്റെ (21) മൃതദേഹമാണ് ഞായറാഴ്ച രാവിലെ യൂക്കാലിപ്റ്റ്‌സ് തോട്ടത്തില്‍ കണ്ടെത്തിയത്.

ആനേക്കല്‍ പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

കഴിഞ്ഞ 21-നാണ് ബെംഗളൂരുവിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ ഹർഷിതിനെ കാണാതായത്. രാവിലെ കോളേജിലേക്കിറങ്ങിയ ഹർഷിത് കോളേജിലോ തിരികെ താമസസ്ഥലത്തോ എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ആനേക്കലിന് സമീപം കർണാടക-തമിഴ്‌നാട് അതിർത്തിപ്രദേശത്തെ പേയിങ് ഗസ്റ്റ് (പി.ജി.) സ്ഥാപനത്തിലായിരുന്നു ഹർഷിതിന്റെ താമസം.

Back to top button
error: