SportsTRENDING

കളിയിലും മോശം; ആരാധകരെയും വെറുതെ വിടാതെ ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍ 

കൊച്ചി: ഐഎസ്‌എലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവിശ്വസിനീയ തിരിച്ചു വരവിനാണ് ഞായറാഴ്ച കലൂർ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

എഴുതിതള്ളിയയിടത്തുനിന്നായിരുന്നു ഉയിർത്തെഴുന്നേല്‍പ്പ്. എഫ്.സി ഗോവക്കെതിരെ ആദ്യ പകുതിയില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു നാലു ഗോളുകളുമായി കേരള ബ്ലാസ്റ്റേഴ്സ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

പിന്നാലെ സ്റ്റേഡിയത്തില്‍ എത്താത്ത ആരാധകരെ ട്രോളി ബ്ലാസ്‌റ്റേഴ്‌സ് മലയാളി താരം കെ.പി രാഹുല്‍ രംഗത്തെത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കളികാണാതിരുന്നത് വലിയ നഷ്ടമായെന്ന് താരം ഓർമിപ്പിച്ചത്. ‘ഞങ്ങള്‍ ലോകകപ്പ് ഒന്നും ജയിച്ചിട്ടില്ലെന്ന് അറിയാം. എന്നാല്‍ സ്റ്റേഡിയത്തില്‍ വരാത്ത ഫാൻസിന് വേണ്ടി രണ്ടര മിനിറ്റ് മൗനം ആചരിക്കാം’. ഇതായിരുന്നു രാഹുലിന്റെ പ്രതികരണം.

Signature-ad

തുടർച്ചയായ മൂന്ന് തോല്‍വിക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് പറന്നിറങ്ങിയത്. ജയത്തോടെ പോയന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്കുയരുകയും ചെയ്തു. സ്വന്തം തട്ടകത്തില്‍ കളി കാണാൻ മഞ്ഞക്കടലിരമ്ബമുണ്ടായിരുന്നെങ്കിലും ആദ്യമത്സരത്തിലേതിന് സമാനമായി സ്റ്റേഡിയം ഹൗസ്ഫുളായിരുന്നില്ല. തുടർ തോല്‍വികളെ തുടർന്ന് ആരാധകരുടെ വിമർശനവും അടുത്തിടെ ടീം നേരിട്ടിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് മലയാളി മുന്നേറ്റ താരത്തിന്റെ പ്രതികരണം.

എന്നാൽ ഇതിനെതിരെ രൂക്ഷ വിമർശനവുമായിരുന്നു ആരാധകർ രാഹുലിനെതിരെ ഉയർത്തിയത്.ഈ വിജയത്തിലെന്നല്ല, ബ്ലാസ്‌റ്റേഴ്‌സ് നേടിയ ഇതുവരെയുള്ള വിജയത്തിൽ നിന്റെ പങ്കെന്തായിരുന്നു എന്നാണ് ഭൂരിപക്ഷം പേരും ചോദിച്ചത്.

നിരവധി അവസരങ്ങൾ തുലച്ചുകളഞ്ഞതല്ലാതെ ഈ‌ സീസണിൽ ഒരു ഗോൾ പോലും നേടാൻ രാഹുലിനായിട്ടില്ല.ബ്ലാസ്റ്റേഴ്സിന്റെ മുൻ മലയാളി താരമായ സഹൽ അബ്ദുൽ സമദിനെ പുറത്താക്കിയ പോലെ ഇയാളെയും പുറത്താക്കണമെന്ന് ‘മഞ്ഞപ്പട’ ആവശ്യപ്പെടുന്നു.

Back to top button
error: