KeralaNEWS

68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്നലെ 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു.
68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട് എണ്ണം 5 കോടി രൂപ വീതം ചെലവു ചെയ്തും രണ്ട് എണ്ണം 3 കോടി രൂപ വീതം ചെലവു ചെയ്തും മൂന്ന് എണ്ണം 1 കോടി രൂപ വീതം ചെലവു ചെയ്തുമാണ് നിര്‍മ്മിച്ചിരിക്കുന്നത്. 37 സ്കൂള്‍ കെട്ടിടങ്ങള്‍ പ്ലാന്‍ ഫണ്ട് വിനിയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ 68 സ്കൂള്‍ കെട്ടിടങ്ങള്‍ക്കും ശിലാസ്ഥാപനം ചെയ്യപ്പെടുന്ന 33 സ്കൂള്‍ കെട്ടിടങ്ങള്‍ക്കും കൂടി ആകെ 200 കോടിയോളം രൂപയാണ് ചെലവ്.
കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ ലോകോത്തര നിലവാരത്തിലേക്കുയർത്താൻ  സർക്കാർ വിവിധ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അവയിൽ പലതും വലിയ പ്രശംസ നേടുകയുണ്ടായി. അറിവും നൈപുണിയും കൈമുതലായ ഒരു നവകേരളം സൃഷ്ടിക്കാൻ നമുക്കൊരുമിച്ചു മുന്നേറാം-
മുഖ്യമന്ത്രി പിണറായി വിജയൻ
#NavaKeralam

Back to top button
error: