Month: February 2024

  • India

    മത്സ്യത്തൊഴിലാളികള്‍ നടുക്കടലിൽ ഏറ്റുമുട്ടി; ഒരാള്‍ കൊല്ലപ്പെട്ടു

    തമിഴ്‌നാട്ടില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മീൻപിടുത്തത്തിനിടെ നടുക്കടലിലായിരുന്നു സംഭവം.ഒരാളെ കടലില്‍ കാണാതാവുകയും ചെയ്തു. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെല്‍വമാണ് കൊല്ലപ്പെട്ടത്. മറ്റൊരു മത്സ്യത്തൊഴിലാളിയായ കാലാദിനാഥനെയാണ് കടലില്‍ കാണാതായത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരുക്കേറ്റ ആത്മനാഥനെന്ന മത്സ്യത്തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വല മുറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തില്‍ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് തമിഴ്‌നാട് പൊലീസ് അറിയിച്ചു. സമീപത്ത് തന്നെ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന നമ്ബ്യാര്‍ നഗറിലെ മത്സ്യത്തൊഴിലാളികളാണ് കടലില്‍ വീണവരെ പുറത്തെടുത്ത് നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. വെട്ടേറ്റാണ് ശിവനേശ ശെല്‍വം കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നാഗപട്ടണം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.

    Read More »
  • Kerala

    ക്യാമ്ബില്‍ നിന്ന് കാണാതായ പൊലീസുകാരൻ തമിഴ്നാട്ടില്‍ എന്ന് സൂചന; അവസാന ടവര്‍ ലൊക്കേഷൻ കണ്ടെത്തി

    ചെന്നൈ: മലപ്പുറത്തെ ആർആർആർഎഫ് ക്യാമ്ബില്‍ നിന്നും കാണാതായ സിപിഒ ബിജോയ് തമിഴ്നാട്ടില്‍ എന്ന സൂചന പോലീസിന് ലഭിച്ചു. ബിജോയുടെ അവസാനത്തെ ടവർ ലൊക്കേഷൻ ചെന്നൈയിലെന്ന് സ്ഥിരീകരിച്ചു. ഇതോടെ പോലീസ് തമിഴ്നാട് കേന്ദ്രീകരിച്ച്‌ അന്വേഷണം തുടങ്ങി. ചെന്നൈയില്‍ വച്ച്‌ ഇയാള്‍‌ ചില സുഹൃത്തുക്കളെ വിളിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. ബിജോയ്ക്കായി ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചെന്നൈയിലാണെന്ന് സൂചന ലഭിക്കുന്നത്. ബിജോയിയെ കാണാനില്ലെന്ന് ആർആർആർഫ് നല്‍കിയ പരാതിയില്‍ കല്‍പകഞ്ചേരി പോലീസ് കേസെടുത്തിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി ബിജോയിയുടെ പിതാവും രംഗത്തെത്തിയിരുന്നു.മേലുദ്യോഗസ്ഥർ പീഡിപ്പിച്ചിരുന്നെന്ന് സിപിഒ ബിജോയുടെ പിതാവ് പറയുന്നു.  ആറുവർഷം തിരുവനന്തപുരത്ത് ജോലി ചെയ്ത സമയത്തും ബിജോയ് പീഡനം നേരിട്ടിരുന്നെന്ന് പിതാവ് പറഞ്ഞു. ബുദ്ധിമുട്ടിയാണ് ജോലി ചെയ്യുന്നതെന്ന് ഫോണ്‍ വിളിക്കുമ്ബോള്‍ പറയാറുണ്ടായിരുന്നെന്നും മേല്‍ ഉദ്യോഗസ്ഥർ മകനെ തരംതാഴ്ത്തിയെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞദിവസം ഇദ്ദേഹത്തെ കോഴിക്കോട്ടേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു. എന്നാല്‍ ബിജോയ് കോഴിക്കോട് റിപ്പോർട്ട് ചെയ്തില്ല. തുടർന്നാണ് ആർആർആർഫ് പരാതി നല്‍കിയത്.

    Read More »
  • Kerala

    പശുവിനുള്ള മരുന്ന് മാറിക്കഴിച്ചു; പാലക്കാട് വയോധികന് ദാരുണാന്ത്യം

    പാലക്കാട്: പശുവിന് കൊടുക്കാനുള്ള മരുന്ന് മാറിക്കഴിച്ച വയോധികൻ മരിച്ചു. പാലക്കാട് തൃത്താല സ്വദേശി ഉമ്മർ(57) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്ന് ചുമക്കുള്ള മരുന്നാണെന്നു കരുതി കുടിക്കുകയായിരുന്നു. ഉടൻ തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില വഷളാവുകയും ഞായറാഴ്ച രാത്രി അന്ത്യം സംഭവിക്കുകയുമായിരുന്നു.

    Read More »
  • Kerala

    പുതുപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ച് രണ്ടു പേർക്കു പരിക്ക്

    കോട്ടയം: പുതുപ്പള്ളിയില്‍ നിയന്ത്രണംവിട്ട കാര്‍ വീട്ടുമുറ്റത്തേക്ക് പതിച്ച് രണ്ടു പേർക്കു പരിക്ക്.മലമേല്‍ക്കാവ് സ്വദേശി രാമകൃഷ്ണൻ (70), ഭാര്യ അമ്മുക്കുട്ടി (60) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. മലമേല്‍ക്കാവ് അമ്ബലത്തിനു സമീപത്തുനിന്ന് ഇറങ്ങിവന്ന കാറാണ് നിയന്ത്രണംവിട്ട് സുകുമാർ സുരേഷ് എന്നയാളുടെ വീട്ടുമുറ്റത്തേക്ക് പതിച്ചത്. നിയന്ത്രണം നഷ്ടമായ കാർ വീടിന്റെ ഷെയ്ഡില്‍ ഇടിച്ചതിന് ശേഷം വീടിന്റെ മുറ്റത്തേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വാഹനം പൂർണമായും തകർന്നു. സമീപത്തെ വീടുകളില്‍ ആളുകളില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ പുതുപ്പള്ളി പാറാട്ട് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • Kerala

    വ്യാജ സര്‍ട്ടിഫിക്കറ്റ്:പാര മെഡിക്കല്‍ കോഴ്സിൻ്റെ മറവില്‍ തട്ടിപ്പ്:പരാതിയുമായി വിദ്യാര്‍ത്ഥികള്‍

    തൃശൂരില്‍ പാര മെഡിക്കല്‍ കോഴ്സിൻ്റെ മറവില്‍ തട്ടിപ്പ് നടത്തിയ  അക്കാദമിക്കെതിരെ പരാതിയുമായി വിദ്യാർത്ഥികള്‍.  പാരാമെഡിക്കല്‍ കോഴ്സുകള്‍ക്കായി 50,000 മുതല്‍ ആറ് ലക്ഷം വരെ ഫീസ് വാങ്ങിയെന്നും വ്യാജ സർട്ടിഫിക്കറ്റ് നല്‍കി പറ്റിച്ചുവെന്നും പരാതിയില്‍ പറയുന്നു.മിനർവ അക്കാദമിക്കെതിരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നൂറോളം വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്. തൃശൂര്‍ വടക്കൻ സ്റ്റാൻഡിലാണ് മിനര്‍വ അക്കാദമി പ്രവര്‍ത്തിക്കുന്നത്.അംഗീകാരമില്ലാത്ത സ്ഥാപനമാണെന്നാണ് വിദ്യാർത്ഥികള്‍ ആരോപിക്കുന്നത്. ഡിപ്ലോമ, ഡിഗ്രി കോഴ്സുകളാണ് മിനർവ അക്കാദമി നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കിയവർക്ക് തൊഴില്‍ ലഭിക്കാതെ വന്നതോടെയാണ് സ്ഥാപനത്തിന് അംഗീകാരം ഇല്ലെന്ന് വിദ്യാർത്ഥികള്‍ക്ക് മനസ്സിലാക്കിയത്. പരാതികള്‍ ഉയർന്നതോടെ സ്ഥാപനം പുതുതായി പഠിച്ചിറങ്ങിയ കുട്ടികള്‍ക്ക് സർട്ടിഫിക്കറ്റും നല്‍കിയിട്ടില്ല.ഇതോടെ വഞ്ചിതരായ വിദ്യാർത്ഥികള്‍ കൂട്ടത്തോടെ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നില്‍ തമ്ബടിച്ച്‌ നൂറിലധികം വിദ്യാർത്ഥികളാണ് തടിച്ചുകൂടിയത്.

    Read More »
  • NEWS

    കുട്ടി ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ പിടിയില്‍; രക്ഷാകര്‍ത്താക്കള്‍ക്കെതിരെ കേസ്

    കാസർകോട്: ജില്ലയില്‍ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയില്‍. ഇതേ തുടർന്ന് രക്ഷാകർത്താക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അപകടകരമാം വിധം വാഹനം ഓടിക്കാൻ കൊടുത്ത രക്ഷിതാക്കളായ വാഹന ഉടമകള്‍ക്കെതിരെയാണ് പൊലീസ് നടപടി. പഴയ ചൂരി റോഡില്‍ വാഹന പരിശോധനക്കിടെ സ്‌കൂടറുമായി പോയ കൗമാരക്കാരനെ ഇൻസ്പെക്ടർ പി അനൂപും സംഘവും പിടികൂടി. വാഹന ഉടമയായ എ മുഹമ്മദ് നവാസ് എന്നയാള്‍ക്കെതിരെ കേസെടുത്തു. മഞ്ചേശ്വരത്ത് രണ്ട് കൗമാരക്കാരെ പൊലീസ് പിടികൂടി. ബായിക്കട്ട പൈവളിഗെയില്‍ വാഹന പരിശോധനക്കിടെ സ്‌കൂടർ ഓടിച്ച കുട്ടിയെ എസ്‌ഐ കെ കെ നിഖിലും സംഘവുമാണ് പിടികൂടിയത്. വാഹന ഉടമയായ 34കാരിക്കെതിരെ കേസെടുത്തു. കുഞ്ചത്തൂർ തട്ടുകടക്ക് സമീപം വെച്ച്‌ വാഹന പരിശോധനക്കിടെ സ്‌കൂടറുമായി എത്തിയ കൗമാരക്കാരനെയും എസ്‌ഐ കെ കെ നിഖിലും സംഘവും പിടികൂടി. വാഹന ഉടമയായ 47കാരിക്കെതിരെയും കേസെടുത്തു. മേല്‍പറമ്ബിലും സമാന സംഭവമുണ്ടായി. പൊയിനാച്ചിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കുമായി എത്തിയ കൗമാരക്കാരനെ എസ്‌ഐ ഇ വി അബ്ദുർ റഹ്‍മാനും സംഘവുമാൻ…

    Read More »
  • India

    യേശുവിൻ്റെ പ്രതിമകള്‍ നീക്കം ചെയ്യണം; അസമിലെ ക്രിസ്ത്യൻ സ്‌കൂളുകള്‍ക്കെതിരെ ഹിന്ദു തീവ്രവാദ സംഘടനകള്‍

    ഗുവാഹത്തി: യേശുവിൻ്റെ പ്രതിമകള്‍ നീക്കം ചെയ്യാത്തതിന്റെ  പേരില്‍ അസമിലെ ക്രിസ്ത്യൻ മിഷനറി സ്‌കൂളുകള്‍ ആക്രമിക്കപ്പെടുന്നതായി റിപ്പോർട്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് എല്ലാ മതചിഹ്നങ്ങളും മതപരമായ വേഷവിധാനങ്ങളും പൂർണ്ണമായും ഒഴിവാക്കാണമെന്നാണ് തീവ്രഹിന്ദു സംഘടനയായ സാൻമിലിറ്റോ സനാതൻ സമാജ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗുവാഹത്തിയിലും സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലുമുള്ള മിഷനറി സ്‌കൂളുകളിലും ചാപ്പലുകളിലുമാണ് ആഹ്വാനം. ഗുവാഹത്തി ആസ്ഥാനമായുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളായ ഡോണ്‍ ബോസ്‌കോ, സെൻ്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്രിസ്ത്യൻ വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്. നഗരത്തിലെ നെഹ്‌റു പാർക്കിലും ദിഗാലിപുഖുരിയിലും പോസ്റ്ററുകള്‍ പതിച്ചു. ബാർപേട്ട, ശിവസാഗർ നഗരങ്ങളിലും ഇത്തരം പോസ്റ്ററുകളുണ്ട്. “സ്കൂളിനെ ഒരു മതസ്ഥാപനമായി ഉപയോഗിക്കുന്നത് നിർത്താനുള്ള അവസാന അവസാന മുന്നറിയിപ്പാണിത്. സ്‌കൂള്‍ പരിസരത്ത് നിന്ന് യേശുക്രിസ്തുവിനെയും മറിയത്തെയും കുരിശിനെയും നീക്കം ചെയ്യുക. ഇത്തരം ഭരണഘടനാ വിരുദ്ധവുമായ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കണം” എന്നാണ് അസമീസ് ഭാഷയിലുള്ള പോസ്റ്റർ.

    Read More »
  • India

    ക്രിസ്ത്യാനികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം : തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷനെതിരായ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു

    ന്യൂഡല്‍ഹി : ക്രിസ്ത്യാനികള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈക്കെതിരെ ചുമത്തിയ ക്രിമിനല്‍ കേസിലെ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്വേഷ പ്രസംഗമൊന്നുമില്ലെന്ന്, അഭിമുഖത്തില്‍ നല്‍കിയ മൊഴികളുടെ പകർപ്പ് പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. ദീപാവലിക്ക് രണ്ടുദിവസം മുമ്ബ്, 2022 ഒക്ടോബർ 22ന് പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അണ്ണാമലൈ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച്‌ വി. പിയൂഷ് എന്നയാളാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വിചാരണ കോടതി അയച്ച സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച മദ്രാസ് ഹൈകോടതി ഉത്തരവിനെതിരെയാണ് അണ്ണാമലൈ സുപ്രീംകോടതിയെ സമീപിച്ചത്.

    Read More »
  • Kerala

    മരുന്ന് വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; തൃശൂരില്‍ മെഡിക്കല്‍ റെപ്രസെന്റീവ് പിടിയില്‍

    തൃശൂർ: മരുന്ന് വില്‍പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം ചെയ്ത മെഡിക്കല്‍ റെപ്രസെന്റേറ്റീവ് പിടിയില്‍. പെരിങ്ങണ്ടൂര്‍ സ്വദേശി മിഥുന്‍ (24)നെ ആണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും രണ്ട് കിലോ കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.മധ്യമേഖല എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു അറസ്റ്റ്. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നുമാണ് മിഥുന്‍ പിടിയിലായത്. മിഥുന്‍ വന്‍തോതില്‍ കഞ്ചാവും എംഡിഎംഎയും ശേഖരിച്ചു ചെറിയ പൊതികള്‍ ആക്കി വില്പന നടത്തി വരികയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ജോലിയുടെ മറവില്‍ മരുന്ന് എന്ന വ്യാജേനയാണ് പ്രതി മയക്കുമരുന്ന് ആവശ്യകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. കഞ്ചാവ് തമിഴ്‌നാട്ടില്‍ നിന്നും എംഡിഎംഎ ബെംഗളുരുവില്‍ നിന്നുമാണ് വാങ്ങിയതെന്ന് പ്രതി സമ്മതിച്ചതായും എക്‌സൈസ് അറിയിച്ചു

    Read More »
  • India

    പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊക്കെയ്ന്‍ പാര്‍ട്ടി: ബിജെപി നേതാവിന്റെ മകന്‍ പിടിയില്‍

    ഹൈദരാബാദ്: പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അടക്കം പത്തു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ബിജെപി നേതാവ് ജി യോഗാനന്ദിന്റെ മകനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കെ റോസയ്യയുടെ ചെറുമകനുമായ ഗജ്ജല വിവേകാനന്ദ് എന്ന യുവാവിനെയാണ് പിടികൂടിയത്. ഗച്ചിബൗളിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ മുറിയില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് സംഘം കൊക്കെയ്ന്‍ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് ഹോട്ടലില്‍ റെയ്ഡ് നടത്തിയത്.  പരിശോധനയില്‍ മൂന്നു ഗ്രാം കൊക്കെയ്ന്‍, ഉപയോഗിക്കുന്ന വസ്തുക്കള്‍, മൂന്നു സെല്‍ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയില്‍ വിവേകാനന്ദ് മയക്കുമരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും മയക്കുമരുന്ന് കടത്തുകാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.   മഞ്ജീര ഗ്രൂപ്പ് ഓഫ് കമ്ബനീസ് ഡയറക്ടര്‍ കൂടിയാണ് 37കാരനായ വിവേകാനന്ദ്. പ്രമുഖ വ്യവസായി കൂടിയായ ജി യോഗാനന്ദ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സെരിലിംഗംപള്ളി നിയമസഭാ മണ്ഡലത്തില്‍…

    Read More »
Back to top button
error: