Month: February 2024
-
Kerala
അരിവില പിടിച്ചു നിർത്താൻ സർക്കാർ; തെലുങ്കാനയിൽ നിന്നും കുറഞ്ഞ നിരക്കില്‍ അരിയും മുളകും കേരളത്തിലെത്തും
തിരുവനന്തപുരം:തെലുങ്കാനയിൽ നിന്നും കുറഞ്ഞ നിരക്കില്‍ അരിയും മുളകും കേരളത്തിലെത്തിക്കാൻ സർക്കാർ.ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഇത് സംബന്ധിച്ച് തെലങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി ഹൈദരാബാദില്‍ ചര്‍ച്ച നടത്തി. സപ്ലൈകോ ഉദ്യോഗസ്ഥരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. അരിയുടേയും മുളകിന്‍റെയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി അനില്‍ അറിയിച്ചു. ചര്‍ച്ചയില്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു, തെലുങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ആന്‍ഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Read More » -
Kerala
വിനോദസഞ്ചാരത്തിനിടെ പതിനഞ്ചുവയസുകാരനെ പീഡിപ്പിച്ച നാല് സഹപാഠികൾ അറസ്റ്റിൽ
മറയൂര്‍: വിനോദസഞ്ചാരത്തിനിടെ പതിനഞ്ചുവയസുകാരനെ സഹയാത്രികരായ നാലു വിദ്യാർത്ഥികൾ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരത്തെ ട്യൂഷന്‍ സെന്ററില്‍നിന്ന് മറയൂരില്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ഥിയാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തില്‍ നാല് വിദ്യാർത്ഥികൾക്കെതിരെ മറയൂര്‍ പോലീസ് കേസെടുത്തു. പോക്‌സോ നിയമപ്രകാരമാണ് കേസ്. മറയൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Read More » -
Careers
കൊച്ചി മെട്രോയിൽ രണ്ട് ലക്ഷം വരെ ശമ്ബളം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22
കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്ബനി സെക്രട്ടറി-ഇ4 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 വയസ് കഴിയാത്ത ഉദ്യോഗാർത്ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 70,000 രൂപ മുതല്‍ 2,00,000 രൂപ വരെയാണ് പ്രതിമാസ ശമ്ബളം. എഴുത്ത്, ഓണ്‍ലൈൻ ടെസ്റ്റ്, അഭിമുഖങ്ങള്‍ എന്നിവയ്‌ക്ക് ശേഷമാകും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. രജിസ്റ്റർ ചെയ്ത ഇമെയില്‍ ഐഡി മുഖേന ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരെ അറിയിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷാ ഫോം പൂരിപ്പിച്ച് ഫെബ്രുവരി 22-ന് മുമ്ബ് ആവശ്യമായ രേഖകള്‍ സഹിതം കൊച്ചി മെട്രോ ലിമിറ്റഡിന്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം.
Read More » -
India
ഗാന്ധിജിയെ വെടിവെച്ച ഗോഡ്സെയെ പിടികൂടിയത് ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായിരുന്ന രഘുനാഥ് നായക് ആയിരുന്നു
ഗാന്ധിജിയെ വെടിവെച്ച് വീഴ്ത്തിയതിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരൻ ഗോഡ്സേയെ പുറകെ ഓടിച്ചിട്ട് പിടിച്ചത് ബിർള ഹൗസിലെ തോട്ടം സൂക്ഷിപ്പുകാരനായിരുന്ന രഘുനാഥ് നായക് ആയിരുന്നു. പിടിക്കുക മാത്രമല്ല, അയാളെ മറിച്ചിട്ട് ചെടികൾക്ക് തടം ഒരുക്കാൻ ഉപയോഗിക്കുന്ന ഖുർപ്പി എന്ന ഉപകരണം ഉപയോഗിച്ച്, പൊലീസുകാർ എത്തുന്നത് വരെ, അവിടെ തളച്ചിടുകയും ചെയ്തു. എത്ര വലിയ രാജ്യ സേവനമാണ് രഘുനാഥ് നായക് ചെയ്തതെന്ന് അറിയണമെങ്കിൽ ഇതുകൂടി വായിക്കണം. ഗാന്ധിജിയെ കൊല ചെയ്തയുടനെ ഭീകരനായ ഗോഡ്‌സെ രക്ഷപെട്ടിരുന്നുവെങ്കിൽ, ഗാന്ധിജിയുടെ കൊലയാളിയെ കുറിച്ച് ഊഹാപോഹങ്ങൾ പരത്തുമായിരുന്നു. ഒരു പക്ഷെ അത് മറ്റൊരു വലിയ വർഗ്ഗീയ ലഹളക്കും വംശീയ ഉൻമൂലനത്തിനും കാരണമാകുമായിരുന്നു. മാത്രമല്ല ഗോഡ്‌സെയെ വിചാരണ ചെയ്തതിലൂടെ സംഘപരിവാർ തീവ്ര വർഗ്ഗീയവാദികളാണ് ഗാന്ധിജിയുടെ വധത്തിന് പിന്നിൽ എന്ന് ഭാരത ജനതക്ക് മനസിലാക്കാനും സാധിച്ചു. അതേസമയം ഗോഡ്സെ അനുകൂല കമന്റിട്ട കോഴിക്കോട് എൻ.ഐ.ടി.യിലെ പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തു. ഐ പി.സി 153 (കലാപം ഉണ്ടാക്കാൻ…
Read More » -
Sports
തോൽവിയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ്
ഭുവനേശ്വർ: ഇടവേളയ്ക്കുശേഷം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ മൈതാനത്തെത്തിയ കേരളാ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. ഒഡിഷ എഫ്.സി.ക്കെതിരേ 2-1 ന് ആയിരുന്നു തോൽവി. ആദ്യ പകുതിയിൽ മുന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. 11-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ നേടി മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ നാല് മിനിറ്റിനിടെ രണ്ട് ഗോളുകൾ നേടിയാണ് ഒഡീഷ വിജയിച്ചത്. റോയ് കൃഷ്ണയുടെ നാല് മിനിറ്റ് ഇടവേളയിലെ രണ്ട് ഗോളുകളാണ് ഒഡിഷക്ക് ജയം സമ്മാനിച്ചത്. 53-ാം മിനിറ്റിൽ കോർണറിൽനിന്ന് ജാവോയുടെ ഉശിരൻ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിട്ടു. റോയ് കൃഷ്ണയെ ബ്ലാസ്റ്റേഴ്സിൽ ആരും മാർക്ക് ചെയ്യാതിരുന്നത് വലിയ പിഴവായി. ഇതോടെ കളി 1-1 സമനിലയായി. ബ്ലാസ്റ്റേഴ്സ് നിരയിൽ അതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുന്നെത്തന്നെ റോയ് രണ്ടാമത്തെ ഗോളും കണ്ടെത്തി. 57-ാം മിനിറ്റിൽ ഹെഡർ വഴിയായിരുന്നു ഇത്തവണത്തെ ഗോൾ. ഗോളി സച്ചിൻ സുരേഷിന് ഒന്നും ചെയ്യാനാവാത്ത വിധം അത് വലയിൽ ചെന്നു പതിച്ചു.ഇതോടെ ഗോൾവേട്ടയിലും റോയ് കൃഷ്ണ മുന്നിലെത്തി. ഒൻപത് ഗോളുകളാണ്…
Read More » -
NEWS
വാഹനം മറിഞ്ഞ് 8 വയസുകാരി മലയാളി വിദ്യാർഥിനി മരിച്ചു, സൗദിയിൽ അൽഹസയ്ക്ക് സമീപമാണ് സംഭവം
സൗദി അറേബ്യയിലെ അൽ ഹസയ്ക്ക് സമീപം വാഹനം മറിഞ്ഞ് മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് സ്വദേശി ഫറോക്ക് ചുങ്കം പാക്കോട്ട് ജംഷീർ റമീസയുടെ മകൾ, 8 വയസുകാരിയായ ഐറിൻ ജാൻ ആണു മരിച്ചത്. ദമാം ഇന്ത്യൻ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. സുഹൃത്തുക്കളുടെ മറ്റ് രണ്ട് കുടുംബങ്ങൾക്കൊപ്പം ദമാമിൽ നിന്നു അൽഹസയിലേക്കു പോകുകയായിരുന്നു ജംഷീറിന്റെ കുടുംബം. മറ്റ് കുട്ടികൾക്കൊപ്പം ഐറിൻ ജാനും സഞ്ചരിച്ച ലാൻസ് ക്രൂയിസ്‍ അൽ ഉഖൈറിൽ മറിഞ്ഞാണ് അപകടം. ഐറിൻ തത്ക്ഷണം മരിച്ചു. മറ്റ് കുട്ടികൾക്കും ചില കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
Read More » -
Kerala
17കാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്‌റ്റില്‍
അടിമാലി: പ്രണയം നടിച്ച് 17കാരിയെ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്‌റ്റില്‍. കൊച്ചി ചേലാമറ്റം റയോണ്‍പുരം വല്ലം കൊച്ചങ്ങാടി ഭാഗത്ത് വാടകയ്‌ക്ക് താമസിക്കുന്ന മുഹമ്മദ് നബീസാ(20)ണ് അറസ്‌റ്റിലായത്. ഫെയ്‌സ്‌ബുക്ക് വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ ആളില്ലാത്ത സമയം നോക്കി വീട്ടിലെത്തി പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ദേഹാസ്വസ്‌ഥതയെത്തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയില്‍എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പെരുമ്ബാവൂരിന് സമീപംവച്ച് ഇയാളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌ത പ്രതിയെ കൊച്ചി കാക്കനാട് പ്രത്യേക ജയിലിലേക്ക് മാറ്റി.
Read More » -
Kerala
നാല് മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ സ്വന്തം ബേക്കറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നാലുമാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോടാണ് സംഭവം. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി – ഭവാനി ദമ്പതികളുടെ മകന്‍ വിവേക് ഷെട്ടി(36)യെയാണ് സ്വന്തം ബേക്കറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. ലോട്ടറി അടിച്ചതില്‍ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപയാണ് വിവേക് ഷെട്ടിക്ക് ലഭിച്ചതെന്നാണ് വിവരം. ഇയാള്‍ക്ക് സാമ്പത്തിക പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആരതിയാണ് ഭാര്യ. ഏകമകന്‍ ആല്‍വി. ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
NEWS
വ്യക്തി ഒരു തുരുത്തല്ല, സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ തൊട്ടറിയണം
ഹൃദയത്തിന് ഒരു ഹിമകണം- 21 ഒരു ഗ്രാമത്തിൽ ഒരു ശിൽപി ഉണ്ടായിരുന്നു. പട്ടിണിയുടെയും ക്ഷാമത്തിന്റെയും രോഗങ്ങളുടെയും കാലം വന്നപ്പോൾ ശിൽപി അയാളുടെ വീടിന്റെ കതക് അഴിച്ച് പണിതു. പുതിയ ഡോറിന് പുറത്ത് നിന്ന് ഹാൻ്റിൽ ഇല്ല. അകത്ത് നിന്ന് മാത്രം. അതായത് ‘പുറത്ത് നിന്നും ആരും ഇങ്ങോട്ട് വരണ്ട. എനിക്കാവശ്യമുള്ളപ്പോൾ ഞാൻ പുറത്ത് വരും’ എന്ന മട്ട്. കുറെ ദിവസത്തേയ്ക്ക് ശിൽപി പുറത്തിറങ്ങിയില്ല. ഭക്ഷണസാധങ്ങളൊക്കെ ആവശ്യത്തിൽ കൂടുതൽ സംഭരിച്ച് ശിൽപിയും കുടുംബവും വീട് പൂട്ടി സ്വൈര്യമായി കഴിയുകയാണ്. കഥയുടെ രണ്ടാം ഭാഗം ഇങ്ങനെയാണ്. ശിൽപി രോഗിയായി. ചികിത്സ വേണം. നാളുകൾക്ക് ശേഷമാണ് അകത്തെ ഹാൻ്റിലിൽ ഒരു വിറച്ച കൈ തൊടുന്നത്. ശിൽപി പുറത്തിറങ്ങി. ചികിത്സ വേണം. പക്ഷെ പുറത്തെങ്ങും, വഴിയിലെങ്ങും ആരെയും കാണുന്നില്ല. രോഗം മൂർഛിച്ച് ആളുകൾ ആ ഗ്രാമം ഉപേക്ഷിച്ച് പോയിരുന്നു. ചികിത്സാകേന്ദ്രങ്ങളൊക്കെ അടച്ചു പൂട്ടിയിരുന്നു. ഗ്രാമത്തെ പുറത്താക്കി വാതിലടച്ച ഒരാൾ അതേ ഗ്രാമത്തിൽ അനാഥനായി മരിച്ചു വീഴുകയാണ്. കഥയുടെ…
Read More » -
NEWS
അതിജീവനത്തിൻ്റെ പാത കണ്ടെത്തൂ, ഓരോ നിമിഷവും ആസ്വദിക്കാന്‍ പഠിക്കൂ
വെളിച്ചം രാജ്യം വലിയ പട്ടിണിയിലേക്ക് കടക്കുകയാണെന്ന് രാജാവിന് മനസ്സിലായി. കാലാവസ്ഥാ വ്യതിയാനം തന്റെ രാജ്യത്ത് വന്‍ വിപത്താണ് വിതച്ചത്. വളരെ കഷ്ടപ്പെട്ട് അദ്ദേഹം തന്റെ ഖജനാവ് കാലിയാകാതെ രാജ്യത്തെ രക്ഷിച്ചു. പക്ഷേ, ഇനിയും ഇത്തരം ദുരന്തങ്ങള്‍ തന്നെ തേടിവരുമോ എന്ന് പേടിച്ച് ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലായി അദ്ദേഹം. ഒടുവിൽ പോംവഴി തേടി രാജഗുരുവിനെ സമീപിച്ചു. ഗുരു ഒരു വഴി ഉപദേശിച്ചു. രാജഭരണം മറ്റൊരാളെ ഏല്‍പ്പിക്കുക. രാജാവ് ഗുരുവിനു തന്നെ രാജഭരണം കൈമാറി. ഒരു ഉദ്യോഗസ്ഥനായി മാറി തന്റെ ജോലികള്‍ അദ്ദേഹം കൃത്യമായി നിറവേറ്റി. അങ്ങനെ രാജാവിന്റെ ഭയം മാറി. ഉറക്കം തിരിച്ചെത്തി. കൂടുതല്‍ ഉന്മേഷത്തോടെ അദ്ദേഹം തന്റെ ജോലികൾ ചെയ്തുതീര്‍ത്തു. തനിക്ക് വന്ന മാറ്റത്തിന് കാരണം തേടി ഗുരുവിനടുത്തെത്തിയ രാജാവിനോട് ഗുരു പറഞ്ഞു: “ഇപ്പോള്‍ അങ്ങ് ഈ ഭരണം ഒരു ബാധ്യതയായി കാണാതെ ചുമതലായി കണ്ടു. താങ്കളുടെ ഈ മാറ്റത്തിന് കാരണം അതാണ്.” നമുക്ക് രണ്ടുരീതിയില്‍ ജോലി ചെയ്യാം. …
Read More »