Month: February 2024

  • Kerala

    ചികിത്സയിൽ കഴിഞ്ഞിരുന്ന, സുഹൃത്തിൻ്റെ ഭാര്യയെ പീഡിപ്പിച്ചു, പാസ്റ്റർ അറസ്റ്റിൽ

       ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടുക്കി പാറത്തോട് മാങ്കുഴിയിൽ കുഞ്ഞുമോൻ എന്ന പാസ്റ്ററാണ് അറസ്റ്റിലായത്. ഒരു മാസമായി പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. സുഹൃത്തിൻ്റെ ഭാര്യയായ യുവതിയെ ഇയാൾ ശാരീരിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. കല്ലാർകുട്ടി സ്വദേശിയാണ് പരാതിക്കാരിയായ യുവതി. പാസ്റ്റർ കുഞ്ഞുമോനെതിരെ നിരവധി സ്ത്രീകൾ സമാനമായ ആരോപണം ഉന്നയിക്കുന്നുണ്ട്. എന്നാൽ പൊലീസിൽ ഈ ഒരു പരാതി മാത്രമേ ലഭിച്ചുള്ളൂ എന്ന് വനിത സി.ഐ സുമതി പറഞ്ഞു. ഇത് സംബന്ധിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇടുക്കി എസ് പി വിഷ്ണു പ്രദീപിൻ്റെ നിർദ്ദേശപ്രകാരം  ഇടുക്കി വനിതാ പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Read More »
  • India

    ജോൺ ബ്രിട്ടാസ് വലിയ പ്രതിഭയുള്ളയാൾ;രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻഖറിന്റെ പ്രത്യേക പരാമർശം

    ജോൺ ബ്രിട്ടാസ് എം പി വലിയ പ്രതിഭയുള്ളയാളെന്ന് രാജ്യസഭയിൽ ചെയർമാൻ ജഗ്ദീപ് ധൻഖർ. രാഷ്ട്രപതിയുടെ നന്ദി പ്രമേയ പ്രസംഗത്തിന്മേലുള്ള ഭേദഗതികൾ കൊണ്ടുവരുന്നതിനിടെ, രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ സിപിഐഎം അംഗം ജോൺ ബ്രിട്ടാസിൻ്റെ പേരിന് പ്രത്യേക ഊന്നൽ നൽകിയിരുന്നു. ബ്രിട്ടാസിൻ്റെ പേരിന് ഇത്രയധികം ഊന്നൽ നൽകിയത് എന്തു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ ചോദിച്ചപ്പോൾ അദ്ദേഹംവലിയ പ്രതിഭ ഉള്ള ആൾ ആണെന്ന് രാജ്യസഭാ ചെയർമാൻ മറുപടി നൽകി. ബ്രിട്ടാസിൻ്റേതുൾപ്പെടെ 11 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന് വാദിച്ചവരിൽ ഖാർഗെയും ഉൾപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവും ഇക്കാര്യത്തിൽ ബ്രിട്ടാസിൻ്റെ ‘വക്കീൽ’ ആയിരുന്നില്ലേ എന്ന് ചെയർമാൻ ചോദിച്ചത് രാജ്യസഭയിൽ ചിരി പടർത്തി.

    Read More »
  • Kerala

    കോവിഡ് കാലത്ത് വിനോദയാത്ര റദ്ദായി; ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

    കൊച്ചി: കോവിഡ് കാലത്തെ യാത്രാ വിലക്ക് മൂലം ടൂര്‍ മുടങ്ങിയ സംഭവത്തില്‍ അഡ്വാന്‍സ് തുകയും നഷ്ടപരിഹാരവും ടൂര്‍ ഓപ്പറേറ്റര്‍ ഉപഭോക്താവിനു നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ സേവനത്തിലെ ന്യൂനത പരിഗണിച്ചുകൊണ്ട് അഡ്വാന്‍സ് തുകയായി ഈടാക്കിയ 50,000 രൂപ തിരിച്ചു നല്‍കാനും നഷ്ടപരിഹാരവും കോടതി ചെലവും ആയി 15,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. 2020 ഫെബ്രുവരി 5നാണ് പെരുമ്പാവൂര്‍ സ്വദേശിയായ ജേക്കബ് ഉമ്മനും ഭാര്യയും സോമാസ് ലിഷര്‍ ടൂര്‍സ് ഇന്ത്യ എന്ന സ്ഥാപനം മുഖേന 2020 മെയ് 25 ന് നിശ്ചയിച്ച റഷ്യന്‍ ടൂറിന് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇരുവരും അമ്പതിനായിരം രൂപ ടൂര്‍ ഏജന്‍സിക്ക് അഡ്വാന്‍സും നല്‍കി. എന്നാല്‍ കോവിഡ് മൂലം രാജ്യാന്തരതലത്തില്‍ യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ വിനോദ യാത്ര റദ്ദാക്കി. ഈ സാഹചര്യത്തില്‍ തങ്ങള്‍ നല്‍കിയ അഡ്വാന്‍സ് തുക തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാര്‍ എതിര്‍കക്ഷിയെ…

    Read More »
  • Crime

    ഇതരജാതിക്കാരനൊപ്പം ഒളിച്ചോടി, തിരിച്ചെത്തിയിട്ടും ബന്ധം തുടര്‍ന്നു; 17-കാരി മാതാപിതാക്കള്‍ കൊലപ്പെടുത്തി

    മുംബൈ: ഇതരജാതിക്കാരനെ പ്രണയിച്ചതിന് 17-കാരിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിനിയായ അങ്കിത പവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ രാമറാവു പവാര്‍, പഞ്ചഫുലഭായ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതരജാതിക്കാരനെ പ്രണയിച്ചതും മാതാപിതാക്കള്‍ ആവശ്യപ്പെട്ടയാളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് അങ്കിതയെ തലയ്ക്ക് പരിക്കേറ്റനിലയില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തിക്കും മുന്‍പേ പെണ്‍കുട്ടി മരിച്ചിരുന്നു. ഡോക്ടര്‍മാര്‍ തിരക്കിയപ്പോള്‍ പെണ്‍കുട്ടി സ്വയം മുറിവേല്‍പ്പിച്ചതാണെന്നായിരുന്നു മാതാപിതാക്കളുടെ മറുപടി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെയാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ഇതോടെ പോലീസ് സംഘം മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇവര്‍ കുറ്റംസമ്മതിക്കുകയായിരുന്നു. സംഭവസമയം പെണ്‍കുട്ടിയും മാതാപിതാക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദമ്പതിമാരുടെ നാല് പെണ്‍മക്കളില്‍ ഇളയകുട്ടിയാണ് കൊല്ലപ്പെട്ട അങ്കിത. മൂത്ത മൂന്നുമക്കളും വിവാഹിതരാണ്. എന്നാല്‍, അങ്കിതയും ഇതരജാതിക്കാരനായ യുവാവും തമ്മില്‍ അടുപ്പത്തിലായത് മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നു. ഇതിനിടെ പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയും ചെയ്തു. തുടര്‍ന്ന് പോലീസാണ് പെണ്‍കുട്ടിയെ…

    Read More »
  • Crime

    ഒരു മാസം മുന്‍പ് ‘അപ്രത്യക്ഷനായ’യാള്‍ വീട്ടില്‍ മരിച്ച നിലയില്‍; സംഭവം കോന്നിയില്‍

    പത്തനംതിട്ട: മധ്യവയസ്‌കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. വെള്ളപ്പാറ സ്വദേശി ജയപ്രസാദാണ് (52) മരിച്ചത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുണ്ടെന്നാണ് അനുമാനം. ഒരു മാസത്തോളമായി ജയപ്രസാദിനെ കാണാനില്ലെന്നു വ്യക്തമാക്കി ഭാര്യ കോന്നി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ജയപ്രസാദും ഭാര്യയും കുറച്ചു നാളായി അകന്നാണ് കഴിഞ്ഞിരുന്നത്. ഇതിനിടെ, ജയപ്രസാദ് താമസിച്ചിരുന്ന വീട്ടില്‍ ഭാര്യ എത്തിയപ്പോഴാണ് അകത്തുനിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അവര്‍ ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി വീടു തുറന്നു നോക്കിയപ്പോഴാണ് ജയപ്രസാദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസുഖബാധിതനായ ജയപ്രസാദ് ഒരു മാസം മുന്‍പ് ചികിത്സ തേടി ആശുപത്രിയില്‍ എത്തിയിരുന്നു. അന്നു കൂടെ നില്‍ക്കാന്‍ ആളു വേണമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഭാര്യയെ വിളിച്ചിരുന്നു. അതിനു ശേഷമാണ് ജയപ്രസാദിനെ കാണാതായത്. യാതൊരു വിവരവും ലഭിക്കാതായതോടെയാണു പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ മരണ കാരണം…

    Read More »
  • Kerala

    പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പിന്‌ 67.87 കോടി രൂപ അനുവദിച്ചു

    വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌. ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റിൽ ഈ വർഷത്തെ വകയിരുത്തൽ 182 കോടി രൂപയായിരുന്നു.

    Read More »
  • India

    22ാം വയസ്സില്‍ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി; അപൂര്‍വ നേട്ടവുമായി ജയ്‌സ്വാള്‍

    വിശാഖപട്ടണം: രണ്ടാം ടെസ്റ്റിലെ ഡബിള്‍ സെഞ്ചറിക്കു പിന്നാലെ അപൂര്‍വ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ യുവ ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍. ഇന്ത്യയ്ക്കായി ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് യശസ്വി. ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റില്‍ ഡബിള്‍ സെഞ്ചറി തികയ്ക്കുമ്പോള്‍ യശസ്വി ജയ്‌സ്വാളിന് 22 വയസ്സാണു പ്രായം. മുന്‍ ഇന്ത്യന്‍ താരങ്ങളായ വിനോദ് കാംബ്ലിയും സുനില്‍ ഗാവസ്‌കറുമാണ് മുന്‍പ് ചെറുപ്രായത്തില്‍ ഡബിള്‍ സെഞ്ചറിയിലെത്തിയ താരങ്ങള്‍. വിനോദ് കാംബ്ലിക്ക് 21 വയസ്സും 32 ദിവസവും ഗാവസ്‌കറിന് 21 വയസ്സും 277 ദിവസവുമായിരുന്നു ഡബിള്‍ സെഞ്ചറി നേടുമ്പോഴത്തെ പ്രായം. രാജ്യാന്തര തലത്തില്‍ പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. ഡബിള്‍ സെഞ്ചറി നേടുമ്പോള്‍ മിയാന്‍ദാദിന് പ്രായം 19 വയസ്സും 140 ദിവസവുമായിരുന്നു. നിലവിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ (202325) ഒരു ഇന്നിങ്‌സില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡിലും ജയ്‌സ്വാള്‍ മുന്നിലുണ്ട്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 179 റണ്‍സുമായി പുറത്താകാതെ…

    Read More »
  • Kerala

    ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനം! എന്‍ഐടി പ്രൊഫസറുടെ കമന്റ് വിവാദത്തില്‍

    കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്‌സയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫേസ്ബുക്കില്‍ കോഴിക്കോട് എന്‍ഐടി പ്രഫസറുടെ കമന്റ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നായ കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ് വിഭാഗം പ്രഫസര്‍ ഷൈജ ആണ്ടവനാണ് ഫേസ്ബുക്കിലെ ഒരു പോസ്റ്റിന് താഴെ ഗോഡ്‌സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്ന കമന്റിട്ടത്. ഹിന്ദു മാഹാസഭാ പ്രവര്‍ത്തകന്‍ നാഥുറാം വിനായക് ഗോഡ്‌സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ അഡ്വ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ഗോഡ്‌സെയുടെ ചിത്രത്തിന് താഴെയാണ് പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ പ്രതികരണം വന്നത്. എന്നാല്‍ ഗൗരവമുള്ള കമന്റല്ല ഇട്ടതെന്നും ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ഷൈജ പ്രതികരിച്ചു. കമന്റ് ഡിലീറ്റ് ചെയ്യില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

    Read More »
  • Crime

    ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി; ചന്ദന മോഷണക്കേസില്‍ വനംവകുപ്പിന്റെ പിടിയില്‍

    കൊല്ലം: തമിഴ്നാട്ടില്‍ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലടക്കം 19 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ചന്ദനത്തടി മോഷ്ടാവിനെ ആര്യങ്കാവ് വനംവകുപ്പ് അധികൃതര്‍ സാഹസികമായി പിടികൂടി. തമിഴ്നാട് തെങ്കാശി സ്വദേശി നവാസ്ഖാനാ(30)ണ് വനംവകുപ്പിന്റെ പിടിയിലായത്. ആര്യങ്കാവ് കടമാന്‍പാറ ചന്ദനമരം സംരക്ഷണമേഖലയില്‍നിന്ന് 11 ചന്ദനമരങ്ങള്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ തെങ്കാശിയില്‍നിന്ന് വനംവകുപ്പ്സംഘം വെള്ളിയാഴ്ച പിടികൂടിയത്. ചന്ദനം മുറിച്ചുകടത്തുന്നതിനിടെ തടയാനെത്തിയ വനംവകുപ്പ് വാച്ചര്‍മാരെ വടിവാളുമായി ആക്രമിക്കാന്‍ ശ്രമിക്കുകയും വാച്ചര്‍ ഷെഡ് വെട്ടിപ്പൊളിക്കുകയും ചെയ്തിരുന്നു. കൂടാതെ ജീവനക്കാരെ തോക്കുചൂണ്ടി അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 2018 സെപ്റ്റംബര്‍ രണ്ടിന് കോട്ടവാസല്‍ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റിനു സമീപമുള്ള ചന്ദനക്കാട്ടില്‍നിന്ന് മരങ്ങള്‍ മോഷ്ടിച്ചുകടത്തുകയും സംഘത്തിലൊരാള്‍ വാച്ചര്‍മാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പ്രതിയുടെ പേരില്‍ തമിഴ്‌നാട് പുളിയറ, ചെങ്കോട്ട, ശങ്കരന്‍കോവില്‍, ഉറപ്പുമലൈ, പാവൂര്‍സത്രം, സാംബവര്‍വടകര അടക്കമുള്ള സ്റ്റേഷനുകളിലാണ് കേസുള്ളത്. തെങ്കാശി പാവൂര്‍സത്രം സബ് ഇന്‍സ്പെക്ടറെ വധിക്കാന്‍ ശ്രമിച്ച കേസിലും വിചാരണ നേരിടുന്നുണ്ട്്. ഗുണ്ടാ ആക്ടും കാപ അടക്കമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്.  

    Read More »
  • NEWS

    ഗാസയില്‍ സഹായമില്ല: യുഎന്‍ പ്രവര്‍ത്തനം സ്തംഭിക്കുന്നു

    ജറുസലേം: പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടിയുള്ള യുഎന്‍ സന്നദ്ധ സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്കുള്ള ധനസഹായം പാശ്ചാത്യരാജ്യങ്ങള്‍ നിര്‍ത്തിയതു ഗാസയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാക്കി. ധനസഹായം പുനഃസ്ഥാപിച്ചില്ലെങ്കില്‍ ഈ മാസാവസാനത്തോടെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അതിനിടെ, ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 27,019 ആയി. പരുക്കേറ്റവര്‍ 66139. യുഎന്‍ആര്‍ഡബ്ല്യുഎക്കു ഹമാസ് ബന്ധമുണ്ടെന്നാണ് ഇസ്രയേല്‍ ആരോപണം. തുടര്‍ന്നാണ് യുഎസ് അടക്കം രാജ്യങ്ങള്‍ സഹായം നിര്‍ത്തിയത്. നിലവില്‍ അഭയാര്‍ഥി ക്യാംപുകള്‍, ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ചു രാജ്യാന്തര സഹായങ്ങള്‍ വിതരണം ചെയ്യുന്നതു യുഎന്‍ ഏജന്‍സിയാണ്. അതിനിടെ, 40 ദിവസത്തെ വെടിനിര്‍ത്തലിനുള്ള പാരിസ് ചര്‍ച്ചയിലെ ശുപാര്‍ശകള്‍ ഇസ്രയേലും യുഎസും അംഗീകരിച്ചെങ്കിലും ഹമാസ് നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ശുപാര്‍ശകള്‍ പഠിച്ചുവരികയാണെന്നാണ് ഹമാസ് നേതൃത്വം സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. കരാറില്‍ ഒപ്പുവയ്ക്കണമെങ്കില്‍ യുദ്ധം അവസാനിപ്പിച്ച് ഇസ്രയേല്‍ സൈന്യം ഗാസയില്‍നിന്ന് പൂര്‍ണമായി പിന്മാറണമെന്നാണ് ഹമാസിന്റെ ആവശ്യമെന്നു പലസ്തീന്‍ കേന്ദ്രങ്ങള്‍ പറയുന്നു. രാത്രികാല ബോംബാക്രമണങ്ങള്‍ക്കു പുറമേ ഗാസയിലെ പാര്‍പ്പിട സമുച്ചയങ്ങള്‍, പള്ളികള്‍, സ്‌കൂളുകള്‍ തുടങ്ങിയവ ഇസ്രയേല്‍…

    Read More »
Back to top button
error: