KeralaNEWS

17കാരിയെ ഗര്‍ഭിണിയാക്കിയ യുവാവ്‌ അറസ്‌റ്റില്‍

അടിമാലി: പ്രണയം നടിച്ച്‌ 17കാരിയെ ഗര്‍ഭിണിയാക്കിയ യുവാവ്‌ അറസ്‌റ്റില്‍. കൊച്ചി ചേലാമറ്റം റയോണ്‍പുരം വല്ലം കൊച്ചങ്ങാടി ഭാഗത്ത്‌ വാടകയ്‌ക്ക്‌ താമസിക്കുന്ന മുഹമ്മദ്‌ നബീസാ(20)ണ്‌ അറസ്‌റ്റിലായത്‌.

ഫെയ്‌സ്‌ബുക്ക് വഴി പരിചയപ്പെട്ട പ്ലസ്‌ ടു വിദ്യാര്‍ഥിനിയെയാണ്‌ ഇയാള്‍
ആളില്ലാത്ത സമയം നോക്കി  വീട്ടിലെത്തി  പീഡിപ്പിച്ചത്. കഴിഞ്ഞദിവസം ദേഹാസ്വസ്‌ഥതയെത്തുടര്‍ന്ന്‌ അടിമാലി താലൂക്ക്‌ ആശുപത്രിയില്‍എത്തിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന്‌ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്  പെരുമ്ബാവൂരിന്‌ സമീപംവച്ച്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌ത പ്രതിയെ കൊച്ചി കാക്കനാട്‌ പ്രത്യേക ജയിലിലേക്ക്‌ മാറ്റി.

Back to top button
error: