KeralaNEWS

നാല് മാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ സ്വന്തം ബേക്കറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

    നാലുമാസം മുമ്പ് 70 ലക്ഷം രൂപയുടെ ലോട്ടറി അടിച്ച യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോടാണ് സംഭവം. നെല്ലിക്കുന്ന് ബീച്ച് റോഡിലെ രാംപണ്ണ ഷെട്ടി – ഭവാനി ദമ്പതികളുടെ മകന്‍ വിവേക് ഷെട്ടി(36)യെയാണ് സ്വന്തം ബേക്കറിക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി.  ലോട്ടറി അടിച്ചതില്‍ നികുതി കഴിച്ച് 44 ലക്ഷത്തോളം രൂപയാണ് വിവേക് ഷെട്ടിക്ക് ലഭിച്ചതെന്നാണ് വിവരം.

Signature-ad

ഇയാള്‍ക്ക് സാമ്പത്തിക പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നും മറ്റെന്തെങ്കിലും കാരണമാകാം മരണത്തിന് ഇടയാക്കിയതെന്നാണ് സംശയിക്കുന്നതെന്നും പൊലീസ് പറഞ്ഞു. ആരതിയാണ് ഭാര്യ. ഏകമകന്‍ ആല്‍വി.

ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Back to top button
error: