Month: February 2024

  • Kerala

    കൊച്ചിയിൽ 90 കോടി രൂപ ചിലവിൽ  അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ

    കൊച്ചിയിൽ ഇൻഫോ പാർക്കിന് സമീപം 10 ഏക്കർ ഭൂമിയിൽ 90 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്.  എക്സിബിഷനുകളും കോൺഫറൻസുകളും വ്യാപാരമേളകളും മീറ്റിങ്ങുകളും ബിനാലെയും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിർമ്മിക്കുന്ന സെൻ്ററിൻ്റെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുന്നത്.    4500sq.ft ഉള്ള 6 ഘടക യൂണിറ്റുകള്‍  ആയിട്ടാണ് എക്സിബിഷന്‍ സെന്‍റര്‍‍‍‍ നിര്‍മിച്ചിട്ടുള്ളത്.  ഒരു യൂണിറ്റില്‍ 25-30 സ്റ്റാളുകള്‍ സെറ്റ് ചെയ്യാനാകും. ജ്വല്ലറി, പ്രെഷ്യസ് സ്റ്റോൺസ്, ഹൈ വാല്യൂ ഐറ്റംസ് എന്നിവയ്ക്ക് വേണ്ടിയുള്ള പ്രത്യേകം സജീകരണമുള്ള 24 സ്റ്റാളുകള്‍ വേറെയുമുണ്ട്. ഓരോ യൂണിറ്റിലും കോമൺ ലോക്കർ ഫെസിലിറ്റി, നെയിം ടാഗിംഗ് റൂംസ്,സ്റ്റോർ റൂം എന്നിവയും നിർമ്മിച്ചിട്ടുണ്ട്. ഒപ്പം വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കണക്റ്റിവിറ്റിയുടെ കാര്യത്തിലും മികച്ച പ്രദേശത്താണ് അന്താരാഷ്ട്ര എക്സിബിഷൻ കം കൺവെൻഷൻ സെൻ്റർ ഒരുക്കിയിരിക്കുന്നത്. ഇൻഫോപാർക്ക് എക്സ്പ്രസ് വേയുടെയും സീപോർട്ട് എയർപോർട്ട് റോഡിൻ്റെയും സാമിപ്യവും അടുത്ത ഘട്ടത്തിൽ കൊച്ചി…

    Read More »
  • India

    ക്രിസ്ത്യാനികൾക്കെതിരെ വ്യാജ ആരോപണം; അണ്ണാമലൈയുടെ ഹര്‍ജിയില്‍ വിധി പറയുന്നത് മാറ്റി

    ചെന്നൈ: മതവിദ്വേഷം പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച്‌ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.അണ്ണാമല നല്‍കിയ ഹർജിയില്‍ വിധി പറയുന്നത് അനിശ്ചിതമായി മാറ്റി. ദീപാവലിയോടനുബന്ധിച്ച്‌ പടക്കം പൊട്ടിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചത് ക്രിസ്ത്യൻ സന്നദ്ധ സംഘടനയാണെന്ന അണ്ണാമലൈയുടെ പ്രസ്താവനയാണ് കേസിനാധാരം. എന്നാല്‍ ഇതു തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മതവിദ്വേഷം ഉണ്ടാക്കാൻ അണ്ണാമലൈ ബോധപൂർവ്വം ശ്രമിക്കുകയാണെന്നു കാണിച്ച്‌ സേലം സ്വദേശി നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അണ്ണാമലൈ കോടതിയെ സമീപിച്ചത്.

    Read More »
  • India

    രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിത്വം;എല്‍.കെ അദ്വാനിക്ക് ഭാരതരത്ന നല്‍കിയതില്‍ ആശംസയറിയിച്ച്‌ കെ സുരേന്ദ്രൻ

    തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനിക്ക് ഭാരതരത്ന നല്‍കിയതില്‍ ആശംസയറിയിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. രാമക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതില്‍ നിർണായക പങ്ക് വഹിച്ച വ്യക്തിത്വമാണ് അദ്വാനിയെന്നും രാജ്യം കണ്ടതില്‍ വച്ച്‌ ശക്തനായ ആഭ്യന്തരമന്ത്രിയാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു. പാർട്ടിയിലും രാജ്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിനായെന്നും സുരേന്ദ്രൻ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അദ്വാനിക്ക് ഭാരതരത്ന നല്‍കുന്ന വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചത്. ഏറ്റവും കൂടുതല്‍കാലം ബിജെപിയുടെ ദേശീയ അദ്ധ്യക്ഷ പദവി വഹിച്ച ബഹുമതിയും അദ്വാനിക്കാണ്. രാമജന്മഭൂമി വിഷയവുമായി ബന്ധപ്പെട്ട് അദ്വാനി നടത്തിയ രഥയാത്ര ഹിന്ദിഹൃദയ ഭൂമിയില്‍ ബിജെപിയുടെ രാഷ്‌ട്രീയ വളര്‍ച്ചയ്‌ക്ക് ഗതിവേഗം പകര്‍ന്നിരുന്നു.   1998ലും 1999ലും വാജ്‌പെയ് മന്ത്രിസഭയില്‍ അഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നു. 2002 മുതല്‍ 2004വരെയുള്ള കാലയളവില്‍ വാജ്‌പെയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയായിരുന്നു.

    Read More »
  • Kerala

    കൊയിലാണ്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

    കോഴിക്കോട്: കൊയിലാണ്ടിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചേലിയയിലെ പുനത്തില്‍ മീത്തല്‍ പരേതനായ പ്രസൂണ്‍കുമാറിന്റെ മകൻ കാളിദാസ് (ഷാനു 18) ആണ് മരിച്ചത്. പൂക്കാട് പെട്രോള്‍ പമ്ബിന് മുൻപില്‍ ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കോഴിക്കോട് സ്വകാര്യ വിദ്യാഭാസ സ്ഥാപനത്തില്‍ ഏവിയേഷൻ കോഴ്സ് വിദ്യാർഥിയായിരുന്നു. ഏഴു വർഷം മുമ്ബ് മൈസൂരുവില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് അച്ഛൻ പ്രസൂണ്‍കുമാർ മരിച്ചത്. അമ്മ: ഷേർലി.

    Read More »
  • Kerala

    ഗതാഗത മന്ത്രിയുടെ ഇടപെടൽ; കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോ ചെയിൻ സര്‍വിസുകള്‍ പുനരാരംഭിക്കുന്നു

    പത്തനംതിട്ട:  കോവിഡിനെ തുടർന്ന് നിർത്തിവെച്ച പത്തനംതിട്ട ഡിപ്പോയുടെ കെഎസ്ആർടിസി ചെയിൻ സർവിസുകള്‍  പുനരാരംഭിക്കുന്നു.ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടപെട്ടതോടെയാണ് സർവിസുകള്‍ പുനരാരംഭിക്കുന്നത്. ചെങ്ങന്നൂർ – തിരുവല്ല, പുനലൂർ-മുണ്ടക്കയം സർവിസുകള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. പ്രതിദിനം 14,000 മുതല്‍ 17,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന സർവിസുകളാണിത്. സംസ്ഥാനത്ത് കൂടുതല്‍ വരുമാനം ലഭിക്കുന്ന ഡിപ്പോകളിലൊന്നാണ് പത്തനംതിട്ട. പ്രതിദിനം 13.5 ലക്ഷം രൂപയാണ് ശരാശരി വരുമാനം. ഇത് 21 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.സർവിസുകള്‍ മുടങ്ങിയതിനെ തുടർന്ന് ചെങ്ങന്നൂർ, പുനലൂർ, മുണ്ടക്കയം റൂട്ടുകളില്‍ യാത്രാക്ലേശം തുടരുകയാണ്. ഡിപ്പോയില്‍ ലഭിച്ച പരാതികള്‍ ഡി.ടി.ഒ തോമസ് മാത്യു ഗതാഗതമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതിനെ തുടർന്നാണ് ചെയിൻ സർവിസുകള്‍ പുനരാരംഭിക്കാൻ നടപടിയായത്.

    Read More »
  • Kerala

    ശാസ്താംകോട്ടയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്

    കൊല്ലം: മൈനാഗപ്പള്ളി പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിനുസമീപം പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ ദമ്ബതികള്‍ക്ക് ഗുരുതര പരിക്ക്. വടക്കന്‍ മൈനാഗപ്പള്ളി ശിവലാല്‍ ഭവനം പണിക്കശേരില്‍ തറയില്‍ ശിവന്‍ കുട്ടി (62), ഭാര്യ വസന്ത (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതര പൊള്ളലേറ്റ ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കിയശേഷം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് അകത്തുകയറിയത്.വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തിയാണ് ദമ്ബതികളെ രക്ഷിച്ച്‌ ആശുപത്രിയിലേക്ക് മാറ്റിയത് വ്യാഴാഴ്ച വൈകിട്ട് ഗ്യാസ് ഏജന്‍സിയില്‍ നിന്നെത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍ ദമ്ബതികള്‍ പുലര്‍ച്ച എഴുന്നേറ്റ് ലൈറ്റിട്ടപ്പോഴാണ് പൊട്ടിത്തെറിച്ചത്. അപകടത്തിന് സാധ്യതയുള്ള പഴകിയ സിലിണ്ടര്‍ നല്‍കിയപ്പോള്‍തന്നെ തങ്ങള്‍ക്ക് വേണ്ടെന്ന് ഇവര്‍ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍, ഇത് വകവയ്ക്കാതെ ഏജന്‍സി ജീവനക്കാര്‍ സിലിണ്ടര്‍ നല്‍കുകയായിരുന്നെന്ന് പരാതിയുണ്ട്.

    Read More »
  • India

    എറണാകുളത്തു നിന്നും ടാറ്റാനഗറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ

    എറണാകുളം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച്‌ സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ എറണാകുളത്തു നിന്നും ടാറ്റാനഗറിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു. ടാറ്റാനഗർ-എറണാകുളം വീക്കിലി എക്സ്പ്രസ് ഫെബ്രുവരി 5,12 എന്നീ തിങ്കളാഴ്ചകളില്‍ ടാറ്റാനഗറില്‍ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം എറണാകുളത്ത് എത്തും. എറണാകുളം-ടാറ്റാനഗർ വീക്കിലി എക്സ്പ്രസ് ഫെബ്രുവരി 8,15 എന്നീ വ്യാഴാഴ്ചകളില്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം ടാറ്റാ നഗർ എത്തും. എറണാകുളം,ആലുവ,തൃശൂർ,പാലക്കാട് ജംക്ഷൻ എന്നിങ്ങനെ നാല് സ്റ്റോപ്പുകൾ മാത്രമാണ് കേരളത്തിലുള്ളത്. 2 ടൂ ടയർ എസി കോച്ച്‌, 5 എസി ത്രീ ടയർ കോച്ച്‌, 3 എസി ത്രീ ടയർ എക്കണോമി കോച്ച്‌, 7 സ്ലീപ്പർ ക്ലാസ് കോട്ട്, 2 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ച്‌, ഭിന്നശേഷിക്കാർക്ക് 1 സെക്കൻഡ് ക്ലാസ് കോച്ച്‌. 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവ ഉണ്ടായിരിക്കും.

    Read More »
  • India

    അയോധ്യ ബസ്റ്റാന്റിൽ മലയാളത്തിലും ബോർഡ്

    ലഖ്‌നൗ: ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ അയോധ്യയിലെ പുതിയ ബസ് സ്റ്റാൻഡിൽ മലയാളത്തിലും ബോർഡ്.   നിരവധി ഹോട്ടലുകളും മുന്നൂറിലേറെ വിശ്രമമുറികളുമുള്ള ബസ് സ്റ്റേഷൻ പിപിപി മാതൃകയിൽ യുപിഎസ്ആർടിസി നിർമിച്ചതാണ്.രാമക്ഷേത്രത്തിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരത്തിലാണ് ബസ് സ്റ്റേഷൻ.   പുതിയ ബസ്  സ്റ്റേഷനായി സാംസ്കാരിക വകുപ്പിന്റെ 9 ഏക്കർ സ്ഥലം ഗതാഗത വകുപ്പിന് വിട്ട് നൽകുകയായിരുന്നു. 400 കോടി രൂപ ചെലവിലാണ് പുതിയ ബസ് സ്റ്റേഷൻ നിർമിച്ചത്. ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.   UPSRTC ടോൾ ഫ്രീ നമ്പർ 1800-180-2877 അയോധ്യ ബസ് സ്റ്റാൻഡ് നമ്പർ 05278222964 ഓൺലൈൻ ബസ് ബുക്കിംഗ് onlineupsrtc.co.in

    Read More »
  • Sports

    ഇഞ്ചുറി സമയത്ത് നേടിയ പെനാല്‍റ്റി ഗോളിൽ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയിൽ

    ദോഹ: അത്യന്തം ആവേശകരമായ മത്സരത്തില്‍ മുൻ ചാമ്ബ്യൻമാരായ ജപ്പാനെ കീഴടക്കി ഇറാൻ ഏഷ്യൻ കപ്പ് സെമിയില്‍. ഇഞ്ചുറി സമയത്ത് നേടിയ പെനാല്‍റ്റി ഗോളിലാണ് ഇറാൻ വിജയമുറപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരുഗോളിന് ലീഡ് നേടിയ ശേഷമാണ് ജപ്പാൻ അവസാന 45 മിനിറ്റില്‍ രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വഴുതിയത്. ഹിദേമസ മൊരീറ്റയിലൂടെ 28ാം മിനിറ്റിലാണ് ജപ്പാൻ മുന്നിലെത്തിയത്.അസ്‌മോനിനിന്റെ അസിസ്റ്റില്‍ മുഹമ്മദ് മൊഹേബിയിലൂടെ (55)  ഗോൾ മടക്കി ഇറാൻ സമനില നേടി. ഇതോടെ അവസാന അരമണിക്കൂറില്‍ ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞു. ഒടുവിൽ ഇഞ്ച്വറി (90+6) ടൈമിൽ പെനാല്‍റ്റിയിലൂടെ ഇറാൻ വിജയഗോള്‍ നേടുകയായിരുന്നു.  ഇറാനിയൻ താരം ഹുസൈനെ ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ക്യാപ്റ്റൻ അലിറെസ അനായാസം വലയിലാക്കുകയായിരുന്നു.

    Read More »
  • Sports

    ഛെ…! പഞ്ചാബ് എഫ് സിയുടെ മുന്നിലും നാണംകെട്ട് ഛേത്രിയുടെ ബെംഗളൂരു എഫ് സി

    ന്യൂഡൽഹി: പഞ്ചാബ് എഫ്സിയോടും തോറ്റ് ബെംഗളൂരു എഫ് സി.  ഐഎസ്‌എല്ലില്‍ ഇന്നലെ ഡല്‍ഹിയില്‍ വച്ച്‌ നടന്ന മത്സരത്തില്‍ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്കാണ് പഞ്ചാബ് സി പരാജയപ്പെടുത്തിയത്‌. തുടക്കത്തില്‍ ചേത്രിയിലൂടെ ഒരു ഗോളിന് മുന്നിലെത്തിയ ബംഗളൂരു എഫ്സി പിന്നീട് 3-1ന്റെ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. പതിനഞ്ചാം മിനിട്ടിലായിരുന്നു സുനില്‍ ഛേത്രിയുടെ ഗോള്‍‌.എന്നാൽ ഇതോടെ ഉണർന്നു കളിച്ച പഞ്ചാബ് 23ആം മിനിട്ടില്‍ ജോർദാനിലൂടെ സമനില ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 71ആം മിനുട്ടില്‍ ലൂക്കയിലൂടെ പഞ്ചാബ് ലീഡും എടുത്തു. അവസാനം മധി തലാല്‍ മൂന്നാമത്തെ ഗോള്‍ നേടിയതോടെ ബംഗളൂരു നാണം കെട്ട് മൈതാനം വിടുകയായിരുന്നു.   പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിജയം മാത്രമാണിത്. ബംഗളൂരു ആവട്ടെ ഇതോടെ പത്താം സ്ഥാനത്തേക്ക് താഴ്ന്നു. 11 പോയിന്റുമായി പഞ്ചാബ് ഒമ്ബതാം സ്ഥാനത്തും അത്രതന്നെ പോയിന്റുള്ള ബംഗളൂരു പത്താം സ്ഥാനത്തുമാണ്. ബംഗളൂരു എഫ് സി 2 മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ വിജയിച്ചിട്ടുള്ളൂ.അതേസമയം മുൻ ചാമ്പ്യൻമാരായ…

    Read More »
Back to top button
error: