Month: January 2024
-
Kerala
പത്തനംതിട്ടയില്‍ ഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു
പത്തനംതിട്ട: പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റു. ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചതെന്നാണ് വിവരം. പച്ചക്കറി ലോറി കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാന്‍. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം.
Read More » -
Kerala
ഗവര്‍ണറാണ്, തെരുവുഗുണ്ടയല്ല; രൂക്ഷവിമര്‍ശനവുമായി സി.പി.എം മുഖപത്രം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. ഗവര്‍ണര്‍ ആണ് തെരുവ് ഗുണ്ട അല്ലെന്ന് ഓര്‍മ്മിപ്പിച്ച് മുഖപ്രസംഗം. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരം ഒന്നും ഗവര്‍ണര്‍ക്കില്ല. നിയമസഭയെയും കേരള ജനതയേയും നിരന്തരം അപമാനിക്കുന്നു. ഗവര്‍ണര്‍ക്ക് ആര്‍എസ്എസിന് വേണ്ടി എന്ത് നാണംകെട്ട പണിയും ചെയ്യാന്‍ മടിയില്ലെന്നും വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് ഗവര്‍ണറുടെ കൗശലക്കളിയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരുടെ നിര്‍ദേശപ്രകാരമാണ് ഈ കോമാളി വേഷം കെട്ടുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാകും. പ്രതിഷേധങ്ങളെ മാന്യമായി നേരിടാനുള്ള വിവേകം വേണം.അത് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നു. നിലമേലില്‍ ഗവര്‍ണര്‍ സ്വയം അപഹാസ്യനായി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവര്‍ണര്‍ക്കെന്നും ദേശാഭിമാനി മുഖപത്രത്തില്‍ പറയുന്നു. അതേസമയം, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധങ്ങളില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചീഫ് സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുടെ ഭാഗമായുള്ള പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനം ഉടന്‍ എത്തിക്കുമെന്നും റിപ്പോര്‍ട്ട്.…
Read More » -
NEWS
ജോർദാനിലെ യുഎസ് സൈനിക താവളത്തില്‍ ഡ്രോണ്‍ ആക്രമണം; മൂന്ന് സൈനികർ കൊല്ലപ്പെട്ടു
അമ്മാൻ: ജോർദാനിലെ യുഎസ് സൈനിക താവളത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള സൈനിക ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. ഒക്‌ടോബർ 7-ന് ഹമാസ്-ഇസ്രായേല്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് യു.എസ. സൈനികർ ഈ മേഖലയില്‍ കൊല്ലപ്പെടുന്നമത്. ഇതോടെ യുദ്ധം വ്യാപിക്കുകയാണോ എന്ന ഭീതിയും ഉയർന്നിട്ടുണ്ട്. ‘സൈനികരുടെ മഹാത്യാഗം നമ്മുടെ രാജ്യം ഒരിക്കലും മറക്കില്ല,’ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഒറ്റവാക്കിലാണ് ഇതിനോട് പ്രതികരിച്ചത്. ‘അമേരിക്കയെയും ഞങ്ങളുടെ സൈനികരെയും ഞങ്ങളുടെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിച്ചിരിക്കും,’ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
Read More » -
Kerala
കര്‍ണാടകയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം; മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു
ബംഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡയിലുള്ള ബെല്‍ത്തങ്കടിയില്‍ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തില്‍ രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു.ആറ് പേർക്ക് പരിക്കേറ്റു. ജീവനക്കാരായ സ്വാമി (55), വർഗീസ് (68) എന്നിവരാണ് മരിച്ച മലയാളികള്‍. മലപ്പുറം സ്വദേശിയായ ബഷീറിന്‍റെ ഫാമിലാണ് പടക്കനിർമാണശാല ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ ഒരാള്‍ മലയാളിയാണ്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പടക്കം നിർമിച്ചിരുന്ന കെട്ടിടം സ്ഫോടനത്തില്‍ പൂർണമായും തകർന്നു. അപകടസമയം കെട്ടിടത്തില്‍ ഒൻപത് പേർ ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
Read More » -
Crime
കൈക്കൂലിപ്പണം ഒളിപ്പിച്ചത് ചാക്കിനുള്ളില്‍; കോഴിക്കോട് അറസ്റ്റിലായ എംവിഐ ‘പുപ്പുലി’
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയിലായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ (എംവിഐ) ക്കെതിരേ മുമ്പും നിരവധി പരാതികള്‍. ഫറോക്ക് സബ് ആര്‍ടി ഓഫീസിലെ എംവിഐ അബ്ദുള്‍ ജലീല്‍ ആണ് ഇന്നലെ അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചാക്കില്‍നിന്നു പതിനായിരം രൂപ കണ്ടെടുത്തു. ഫറോക്കിലെ ഒരു വാഹനപുകപരിശോധന കേന്ദ്രം നടത്തിപ്പുകാരന്റെ പരാതിയിലാണ് നടപടി. പരിശോധനയ്ക്ക് എത്തിയപ്പോള്‍ കടയുടമ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞ്, ലോഗിന്‍ ഐഡി അബ്ദുള്‍ ജലീല്‍ ബ്ലോക്ക് ചെയ്തിരുന്നു. ഐഡി തിരികെ നല്‍കാന്‍ പതിനായിരം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവരം വിജിലന്‍സിനെ അറിയിച്ചു. അവധി ദിവസമായതിനാല്‍ പണം വീട്ടില്‍ കൊണ്ടു വന്നു നല്‍കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ പണം, കടയുടമ അബ്ദുള്‍ ജലീലിന് വീട്ടിലെത്തി കൈമാറി. പരാതിക്കാരന്‍ പുറത്തിറങ്ങിയതിന് പിന്നാലെ വിജിലന്‍സ് സംഘം വീട്ടിനകത്തെത്തി എംവിഐയെ പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരെ കണ്ട് സംശയം തോന്നിയ അബ്ദുള്‍ ജലീല്‍ അതിനിടെ കൈക്കൂലി പണം വീട്ടിലെ അടുക്കളയില്‍…
Read More » -
Kerala
ഗതാഗത മന്ത്രിക്ക് നീരസം; ബിജുപ്രഭാകര്‍ ഒഴിഞ്ഞേക്കും
തിരുവനന്തപുരം: വൈദ്യുതബസ് വാങ്ങലില്‍ ഉള്‍പ്പെടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള അഭിപ്രായഭിന്നത കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. സ്ഥാനത്തുനിന്ന് ബിജുപ്രഭാകറിന്റെ മാറ്റത്തിന് വഴിതെളിയിച്ചേക്കും. മന്ത്രിക്കു താത്പര്യമില്ലെങ്കില്‍ സ്ഥാനം ഒഴിയാന്‍ അദ്ദേഹം സന്നദ്ധനാണ്.ഇ-ബസുകള്‍ ലാഭകരമല്ലെന്ന് പറഞ്ഞ മന്ത്രിയെ സര്‍ക്കാര്‍ തിരുത്തിയിരുന്നു. എന്നാല്‍, താന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കുമെന്നും ഇനി ഇ-ബസ് വിഷയത്തില്‍ പ്രതികരിക്കില്ലെന്നും പറഞ്ഞാണ് മന്ത്രി വിവാദം അവസാനിപ്പിച്ചത്. സ്ഥാനമേറ്റശേഷം ആദ്യമായെടുത്ത തീരുമാനം പാളിയതില്‍ ഗണേഷ് കുമാറിന് അതൃപ്തിയുണ്ട്. വൈദ്യുതബസുകള്‍ ലാഭകരമാണെന്ന റിപ്പോര്‍ട്ട് തനിക്ക് ലഭിക്കുന്നതിനുമുമ്പേ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ മന്ത്രി ഗണേഷ്‌കുമാര്‍ ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പൊതുഗതാഗതത്തെക്കുറിച്ച് പഠിക്കാന്‍ ബിജുപ്രഭാകര്‍ ഓസ്‌ട്രേലിയിലെ സിഡ്നിയിലേക്ക് പോയതിനാല്‍ ജോയിന്റ് എം.ഡി. പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മന്ത്രിയെ കണ്ടത്. ബസുകളുടെ വരുമാനം അടുത്തദിവസം തൊഴിലാളിസംഘടനകള്‍ക്ക് കൊടുക്കാറുള്ളതിനാല്‍ ഇതില്‍ രഹസ്യസ്വഭാവമില്ലെന്ന വിശദീകരണമാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. സ്‌പെയര്‍പാര്‍ട്‌സ് വാങ്ങല്‍, ഓണ്‍ലൈന്‍ നിരീക്ഷണസംവിധാനം, ഡ്യൂട്ടി പരിഷ്‌കരണം എന്നിവയില്‍ ഉള്‍പ്പെടെ മുന്‍ഗാമി ആന്റണി രാജുവിന്റെ കാലത്തെ പരിഷ്‌കാരങ്ങളില്‍ കാതലായ മാറ്റം ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിജുപ്രഭാകര്‍…
Read More » -
Kerala
ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സ്വന്തം വാന്‍; തുക അനുവദിച്ചത് എം.പി ഫണ്ടില്‍നിന്ന്
ഏറ്റുമാനൂര്‍: ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി സ്വന്തം വാന്‍. പതിറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു സ്വന്തം വാഹനം എന്ന മോഡല്‍ സ്‌കൂളിന്റെ ആവശ്യത്തിന്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അധികൃതര്‍ ഈയാവശ്യവുമായി തോമസ് ചാഴികാടന്‍ എംപിയെ സമീപിച്ചതോടെയാണ് സ്‌കൂളിന് സ്വന്തം വാഹനത്തിനായുള്ള നടപടികള്‍ തുടങ്ങിയത്. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15.37 ലക്ഷം രൂപ മുടക്കിയാണ് വാഹനം വാങ്ങിയത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു ഫ്ലാഗ് ഓഫ്. തുടര്‍ന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ആദ്യയാത്രയിലും എംപി പങ്കാളിയായി. ഏറെ സന്തോഷത്തോടെയാണ് കുട്ടികള്‍ എംപിക്കൊപ്പം യാത്ര ചെയ്തത്. 2000ത്തില്‍ സ്‌കൂളിനായി വാങ്ങിയ ജീപ്പ് 15 വര്‍ഷത്തിന് ശേഷം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായിരുന്നു. ഇതറിഞ്ഞതോടെയാണ് സ്‌കൂളിന് വാഹനം പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി നല്‍കാന്‍ എംപി മുന്‍കൈയ്യെടുത്തത്. നേരത്തെ സ്‌കൂള്‍ കെട്ടിടത്തിനായി ഭൂമി കണ്ടെത്തിയതും കെട്ടിടം നിര്‍മ്മിച്ചതും തോമസ് ചാഴികാടന്‍ എംഎല്‍എ ആയിരിക്കുമ്പോഴായിരുന്നു.
Read More » -
Careers
വയനാട് മെഡിക്കൽ കോളേജില്‍ ഒഴിവുകള്‍; 45000 രൂപ ശമ്ബളം
വയനാട് സർക്കാർ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോണ്‍സ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 45,000 രൂപ ഏകീകൃത ശമ്ബളത്തില്‍ കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ്, TCMC / കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവില്‍ പങ്കെടുക്കാം. ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകള്‍ (SSLC & UG മാർക്ക് ലിസ്റ്റ് ഉള്‍പ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസില്‍ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം.
Read More » -
Careers
സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്
തിരുവനന്തപുരം: സർക്കാർ ആയുർവേദ ആസ്പത്രിയിൽ ഡന്റൽ സർജൻ ഒഴിവ്.ജനുവരി 30ന് രാവിലെ 11ന് കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ വാക്-ഇൻ-ഇന്‍റർവ്യൂ നടത്തും. താത്പര്യമുള്ള ബി.ഡി.എസും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളെജ് പ്രിൻസിപ്പലിന്‍റെ കാര്യാലയത്തില്‍ ഹാജരാകണം.
Read More » -
Kerala
ട്രെയിനുകളുടെ വെെകിയോട്ടം തുടരുന്നു; പ്രതിഷേധവുമായി യാത്രക്കാർ
പാലക്കാട്: ഏറെക്കാലമായി ട്രെയിനുകളുടെ വെെകിയോട്ടം തുടരുന്നതിനാൽ പ്രതിഷേധവുമായി യാത്രക്കാർ. ഇതു മൂലം ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. പാത അറ്റകുറ്റപ്പണി മൂലമാണ് ട്രെയിനുകള്‍ വൈകുന്നതെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. എന്നാല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ കൃത്യ സമയത്ത് സർവീസ് നടത്തുന്നുമുണ്ട്. ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തുകയാണ്. യാത്രക്കാർ ട്രെയിനിനകത്ത് കുഴഞ്ഞുവീഴുന്ന സംഭവം പതിവാകുമ്ബോഴും പാലക്കാട് ഡിവിഷനില്‍ നിന്നുള്ള പരിഹാരനിർദേശങ്ങള്‍ക്ക് റെയില്‍വേ ഉന്നതങ്ങളില്‍ നിന്നും നടപടിയില്ല. കോഴിക്കോട് -കണ്ണൂർ റൂട്ടില്‍ പരശുറാം എക്സ് പ്രസിന്റെ സമയത്തോടു ചേർന്ന് പുതിയൊരു മെമു സർവീസ് ആരംഭിക്കാനുള്ള നിർദേശം പാലക്കാട് റെയില്‍വേ ഡിവിഷൻ ചെന്നൈയിലെ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തേക്ക് അയച്ചിട്ട് മാസങ്ങളായി. എന്നാല്‍ മറുപടിയൊന്നുമില്ല. പരശുറാമിന്റെ മുന്നിലോ പിന്നിലോ സമയം ക്രമീകരിച്ച് മെമു സർവീസ് നടത്തിയാല്‍ പരശുറാമിലെ തിരക്ക് പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കുറഞ്ഞത് 8 കോച്ചോടെ മെമു സർവീസ് ആരംഭിക്കാം. 12 കോച്ചുകള്‍ വരെയും ആവാം. പരശുറാം എക്സ് പ്രസില്‍ യാത്രക്കാർ…
Read More »