KeralaNEWS

ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് സ്വന്തം വാന്‍; തുക അനുവദിച്ചത് എം.പി ഫണ്ടില്‍നിന്ന്

ഏറ്റുമാനൂര്‍: ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് ഇനി സ്വന്തം വാന്‍. പതിറ്റാണ്ടിന്റെ പഴക്കമുണ്ടായിരുന്നു സ്വന്തം വാഹനം എന്ന മോഡല്‍ സ്‌കൂളിന്റെ ആവശ്യത്തിന്. കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ അധികൃതര്‍ ഈയാവശ്യവുമായി തോമസ് ചാഴികാടന്‍ എംപിയെ സമീപിച്ചതോടെയാണ് സ്‌കൂളിന് സ്വന്തം വാഹനത്തിനായുള്ള നടപടികള്‍ തുടങ്ങിയത്.

എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15.37 ലക്ഷം രൂപ മുടക്കിയാണ് വാഹനം വാങ്ങിയത്. വാഹനത്തിന്റെ ഫ്ലാഗ് ഓഫ് തോമസ് ചാഴികാടന്‍ എംപി നിര്‍വഹിച്ചു. സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിലായിരുന്നു ഫ്ലാഗ് ഓഫ്.

Signature-ad

തുടര്‍ന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ആദ്യയാത്രയിലും എംപി പങ്കാളിയായി. ഏറെ സന്തോഷത്തോടെയാണ് കുട്ടികള്‍ എംപിക്കൊപ്പം യാത്ര ചെയ്തത്. 2000ത്തില്‍ സ്‌കൂളിനായി വാങ്ങിയ ജീപ്പ് 15 വര്‍ഷത്തിന് ശേഷം ഉപയോഗിക്കാനാവാത്ത സ്ഥിതിയിലായിരുന്നു. ഇതറിഞ്ഞതോടെയാണ് സ്‌കൂളിന് വാഹനം പ്രാദേശിക വികസന ഫണ്ടിലുള്‍പ്പെടുത്തി നല്‍കാന്‍ എംപി മുന്‍കൈയ്യെടുത്തത്. നേരത്തെ സ്‌കൂള്‍ കെട്ടിടത്തിനായി ഭൂമി കണ്ടെത്തിയതും കെട്ടിടം നിര്‍മ്മിച്ചതും തോമസ് ചാഴികാടന്‍ എംഎല്‍എ ആയിരിക്കുമ്പോഴായിരുന്നു.

Back to top button
error: