KeralaNEWS

പത്തനംതിട്ടയില്‍ ഗാനമേള ട്രൂപ്പിന്റെ വാഹനവും ലോറിയും കൂട്ടിയിടിച്ചു; രണ്ടു പേര്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട -കോഴഞ്ചേരി റോഡില്‍ പുന്നലത്ത് പടിക്ക് സമീപമുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നീലഗിരി സ്വദേശി അജിത്, പുന്നപ്ര സ്വദേശി അഖില്‍ എന്നിവരാണ് മരിച്ചത്. ആലപ്പുഴ മുതുകുളം സ്വദേശി സുര്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റു.

ഗാനമേള ട്രൂപ്പിന്റെ വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചതെന്നാണ് വിവരം. പച്ചക്കറി ലോറി കോഴഞ്ചേരിയില്‍ നിന്നും പത്തനംതിട്ട ഭാഗത്തേക്ക് പോവുകയായിരുന്നു. പുന്നപ്ര സ്വദേശികളുടേതാണ് പിക്കപ്പ് വാന്‍. സീതത്തോട്ടിലെ പരിപാടിക്കു ശേഷം മടങ്ങുകയായിരുന്നു ഗാനമേള സംഘം.

Back to top button
error: