Month: January 2024
-
Kerala
വന്ദേഭാരത് എക്‌സ്പ്രസ് തട്ടി; തിരൂരില്‍ മധ്യവയസ്ക്കന് ദാരുണാന്ത്യം
മലപ്പുറം: വന്ദേഭാരത് എക്‌സ്പ്രസ് തട്ടി മധ്യവയസ്ക്കന് ദാരുണാന്ത്യം. കുറ്റൂർ സ്വദേശി തറയില്‍ അയ്യപ്പനാണ് മരിച്ചത്.അമ്ബത്തിരണ്ട് വയസായിരുന്നു. തിരൂർ വെങ്ങാലൂരിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസം ഇവിടെ വന്ദേഭാരത് ട്രെയിൻ തട്ടി ഏഴിപ്പാലം സ്വദേശിയുടെ കാല്പാദം അറ്റുപോയിരുന്നു.തിരൂർ റെയില്‍വേ സ്റ്റേഷന് 600 മീറ്ററോളം തെക്ക് മുത്തൂർ ദേശബന്ധു വായനശാലക്ക് സമീപത്തായിരുന്നു അപകടം. പുറത്തൂർ ഏഴിപ്പാലം സ്വദേശി പടന്നവളപ്പില്‍ ഷാജിയുടെ (40) കാല്‍പാദമാണ് ട്രെയിൻ തട്ടി അറ്റത്
Read More » -
India
ജൂലൈ മുതൽ എറണാകുളം – ഗുവാഹത്തി അമൃത് ഭാരത് എക്സ്പ്രസ്
സാധാരണക്കാരായ ആളുകളുടെ ദീർഘദൂര യാത്രകള്‍ സുഗമമാക്കുവാനായാണ് റെയില്‍വേ അമൃത് ഭാരത് എക്സ്പ്രസ് പുറത്തിറക്കിയിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്ര അല്പം പണച്ചെലവേറിയതാണെങ്കില്‍ അമൃത് ഭാരത് സർവീസുകള്‍ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണ്. അതും ഏറ്റവും മികച്ച സൗകര്യങ്ങളോടെ. വന്ദേ ഭാരതില്‍ നിന്നുള്ള പ്രധാന വ്യത്യാസം അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ നോണ്‍ എസി ആണെന്നതാണ്.800 കിലോമീറ്ററിലധികം ദൂരത്തിലുള്ള നഗരങ്ങളെ പരസ്സപരം ബന്ധിപ്പിക്കുന്നതാണ് അമൃത് ഭാരത് സർവീസുകള്‍. മണിക്കൂറില്‍ പരമാവധി 130 കിലോമീറ്റർ വേഗതയില്‍ ഈ ട്രെയിൻ സഞ്ചരിക്കും. പുഷ് പുള്‍ ട്രെയിൻ ആയ ഇതില്‍ 22 കോച്ചുകളില്‍ 8 ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകള്‍, 12 സെക്കൻഡ് ക്ലാസ് ത്രീ ടയർ സ്ലീപ്പർ കോച്ചുകള്‍ രണ്ട് ഗാർഡ് കമ്ബാർട്മെന്‍റ് എന്നിവയാണുള്ളത്. മുൻകൂട്ടി ബുക്കിങ് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറല്‍ സെക്കൻഡ് ക്ലാസ് കോച്ചുകളും ട്രെയിനിലുണ്ട്. അമൃത് ഭാരത് ട്രെയിനിന്‍റെ ഏറ്റവും വലിയ പ്രത്യേക കുലുക്കമില്ലാതെ യാത്ര പോകാം എന്നതാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന…
Read More » -
Kerala
ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് ഗവര്‍ണര്‍ ചോദിച്ചു വാങ്ങിയത്’; കെ വി തോമസ്
ന്യൂഡൽഹി: കരിങ്കൊടി കണ്ടാല്‍ റോഡിലിറങ്ങുന്ന ഗവർണർക്ക് ഇനിയങ്ങനെ ചെയ്യണമെങ്കില്‍ സിആർപിഎഫിനോട് ചോദിക്കേണ്ടി വരുമെന്ന് സംസ്ഥാന സർക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പുറത്തിറങ്ങണമെന്ന് തോന്നിയാലും അവരൊട്ട് സമ്മതിക്കുകയുമില്ല. ഒരൊന്നാന്തരം ഗോദ്റെജ് പൂട്ടാണ് അദ്ദേഹം ചോദിച്ചു വാങ്ങിയിരിക്കുന്നതെന്ന് കെ വി തോമസ് പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനും സമരം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ട്. അതനുസരിച്ച് സമരം ചെയ്ത വിദ്യാർത്ഥികള്‍ക്കു നേരേ പ്രകോപനവുമായി പാഞ്ഞു ചെന്നത് ഗവർണറാണെന്ന് വീഡിയോ കണ്ടാല്‍ മനസിലാകും. സ്വന്തം പദവി എന്താണെന്നു പോലും മറന്ന് പെരുവഴിയില്‍ നാടകം കളിച്ച ഗവർണറെ പൂട്ടിയിടുകയാണ് കേന്ദ്രസേനയുടെ സുരക്ഷ നല്‍കിക്കൊണ്ട് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും കെ വി തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു. സിആര്‍പിഎഫിന് കേരളത്തില്‍ വന്ന് എന്തു ചെയ്യാനാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.അവര്‍ക്ക് കേസെടുക്കാനാവുമോ? ഗവര്‍ണര്‍ ആഗ്രഹിക്കുന്നത് പോലെ അവർക്ക് കാര്യങ്ങള്‍ ചെയ്യാനാവുമോയെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. ‘സിആര്‍പിഎഫിന്…
Read More » -
Crime
‘കൂടത്തായി’ കേസിനെക്കുറിച്ചുളള നെറ്റ്ഫ്‌ളിക്‌സ് സീരീസിന്റെ പ്രദര്‍ശനം കോടതി ഇന്ന് തടയുമോ…? കേസിൻ്റെ നാൾ വഴികളിലൂടെ ഒരന്വേഷണം
കേരളത്തെ ഞെട്ടിച്ച ‘കൂടത്തായി’ കൊലപാതക പരമ്പരയെ ആസ്പദമാക്കി കഴിഞ്ഞ ഡിസംബർ 22 ന് നെറ്റ്ഫ്ളിക്സ് പ്രദർശിപ്പിച്ച ഡോക്യു സീരീസിൻ്റെ തുടർപ്രദർശനം തടയണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതി എംഎസ് മാത്യു സമർപ്പിച്ച ഹർജി ഇന്ന് കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കും. കേസിലെ യഥാർത്ഥ ദൃശ്യങ്ങളും അഭിമുഖങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് ‘കറി ആൻഡ് സയനേഡ്: ദ ജോളി ജോസഫ് കേസ് ‘ എന്ന സീരീസ് തയ്യാറാക്കിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ സ്ട്രീമിംഗ് നടത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിക്കുന്നതിനിടെയാണ് ഇതിനെതിരെ ഹർജിയുമായി രംഗത്തെത്തിയത്. കേസിലെ രണ്ടാംപ്രതിയാണ് എം.എസ് മാത്യു. കൂടത്തായി കേസ് സംബന്ധിച്ച് നെറ്റ്ഫ്‌ളിക്‌സും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും ചാനലുകളും തെറ്റായ വിവരം പ്രചരിപ്പിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടത്തായി കൊലപാതകങ്ങളെ കുറിച്ചുള്ള കേസിന്റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ഈ മാസം 19നാണ് പരമ്പരക്കെതിരെ ഹര്‍ജി നല്‍കിയത്. തനിക്കും കുടുംബത്തിനും…
Read More » -
India
ഫാസിസ്റ്റുകളുടെ നുണയെ തുറന്നുകാട്ടി സുബൈർ
ഫാസിസ്റ്റുകളുടെ നുണയെ ആള്‍ട്ട് ന്യൂസിലൂടെ തുറന്നുകാട്ടി മുഹമ്മദ് സുബൈർ. 2017ലാണ് സുബൈര്‍ ആള്‍ട്ട് ന്യൂസ് എന്ന ഫാക്‌ട് ചെക്കിങ് പോര്‍ട്ടല്‍ സ്ഥാപിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വിശകലനം ചെയ്യുകയും സത്യാവസ്ഥ കണ്ടെത്തി പുറത്തുവിടുകയാണ് ഇതിലൂടെ ചെയ്യുന്നത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോട്ട താലൂക്ക് സ്വദേശിയാണ് മുഹമ്മദ് സുബൈർ.കഴിഞ്ഞ ദിവസം മുഹമ്മദ് സുബൈറിന് തമിഴ്‌നാട് സർക്കാറിന്റെ മതസൗഹാർദ അവാർഡ് ലഭിച്ചിരുന്നു. തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡിനാണ് സുബൈർ അർഹനായത്. ‘തെറ്റായ വിവരങ്ങളും വ്യാജവാര്‍ത്തകളുമാണ് നമ്മുടെ കാലഘട്ടത്തെ ഏറ്റവും ബാധിക്കുന്ന പ്രശ്‌നങ്ങള്‍. ഇത്തരം അസത്യ പ്രചാരണങ്ങള്‍ക്കെതിരെ സത്യത്തിന്റെ നെടുന്തൂണായി നിലകൊള്ളുകയാണ് സുബൈർ. ഫാസിസ്റ്റുകളുടെ നുണയെ വളരെയേറെ ഗവേഷണങ്ങള്‍ നടത്തി ആള്‍ട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുന്നു’. റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സുബൈറിന് അവാർഡ് സമ്മാനിക്കവെ പറഞ്ഞു. വ്യാജവാർത്തകൾ തുറന്നുകാട്ടി അക്രമങ്ങൾ തടയാൻ സഹായിച്ചതിനും സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിച്ചതിനുമുള്ള അംഗീകാരമായാണ് പുരസ്‌കാരം. 25,000 രൂപയും മെഡലും…
Read More » -
India
ഡല്‍ഹിയില്‍ ക്ഷേത്രോത്സവത്തിനിടെ വേദി തകര്‍ന്നു വീണ് സ്ത്രീക്ക് ദാരുണാന്ത്യം
ന്യൂഡൽഹി: ഡല്‍ഹിയിലെ കല്‍കാജി ക്ഷേത്രത്തില്‍ ഉത്സവാഘോഷങ്ങളുടെ ഭാഗമായി നിർമിച്ച വേദി തകർന്നു വീണ് ഒരു സ്ത്രീ മരിച്ചു. അപകടത്തില്‍ 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരണപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ക്ഷേത്രത്തില്‍ ശനിയാഴ്ച നടത്തിയ ജാഗ്രണ്‍ എന്ന ചടങ്ങില്‍ 1600 പേർ പങ്കെടുത്തിരുന്നുവെന്ന് പൊലീസ് പറയുന്നു. പരിപാടി സംഘടിപ്പിക്കുന്നതിനായി മുൻകൂട്ടി അനുവാദം നേടിയിരുന്നില്ല എന്നും പോലീസ് പറഞ്ഞു. പ്രധാന സ്റ്റേജിനോട് ചേർന്നായി വിഐപികള്‍ക്കും ക്ഷേത്ര ഭരമസമിതി അംഗങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഇരിക്കുന്നതിനായി പ്രത്യേക സ്റ്റേജ് നിർമിച്ചിരുന്നു. ഭാരം കൂടിയതോടെ ഈ സ്റ്റേജ് തകർന്നു വീഴുകയായിരുന്നു. സ്റ്റേജിനു താഴെ ഇരുന്നിരുന്നവർക്കാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്സവത്തിന്‍റെ സംഘാടകർക്കെതിരേ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read More » -
Kerala
കേന്ദ്രത്തിന്റെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്ന നിർദേശം കേരളം തള്ളി
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്ന നിർദേശം കേരളം തള്ളി. പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.)യിൽ അനുവദിക്കുന്ന സഹായധനവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്നായിരുന്നു നിർദേശം. ലൈഫിൽ വീടൊന്നിന് നാലുലക്ഷം രൂപയാണ് കേരളം ചെലവഴിക്കുന്നത്. ഇതിൽ ഗ്രാമീണമേഖലയിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് പി.എം.എ.വൈ. വഴിയുള്ള കേന്ദ്രവിഹിതം. പാർപ്പിടപദ്ധതിയിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് എന്നരീതിയിൽ ലോഗോയും പദ്ധതിയും പേരും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. സൗജന്യമായി നിർമിച്ചുനൽകിയ വീടെന്ന് തിരിച്ചറിയാത്തതരത്തിൽ പദ്ധതിനിർവഹണം നടത്തണമെന്നാണ് നയമെന്ന് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ, ലൈഫ് വീടുകളിൽ സംസ്ഥാനസർക്കാരിന്റെ പേരോ ലോഗോയും ഒന്നും ഉൾപ്പെടുത്താറില്ല. ഇക്കാരണത്താൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് സർക്കാർ. കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിൽ പി.എം.എ.വൈ. ലോഗോ ഇല്ലെങ്കിൽ കേന്ദ്രവിഹിതം മുടങ്ങുമെന്നാണ് സൂചന.പി.എം.എ.വൈ. പദ്ധതിയുടെ പേരുപയോഗിച്ചില്ലെന്ന കാരണത്താൽ ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും കേന്ദ്രസർക്കാർ പണം തടഞ്ഞുവെച്ചിരുന്നു. രണ്ടുമാസംമുമ്പാണ് ലൈഫ് വായ്പയുടെ വിവരങ്ങളും മാനദണ്ഡങ്ങളുമൊക്കെ അറിയിക്കാൻ അസാധാരണമായി എ.ജി.…
Read More » -
Kerala
ആറ്റിങ്ങലിൽ മത്സര സൂചന നല്‍കി കേന്ദ്രമന്ത്രി വി മുരളീധരൻ
തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സര സൂചന നല്‍കി കേന്ദ്രമന്ത്രി വി മുരളീധരൻ.മത്സരിക്കാൻ ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് താൻ രാമകൃഷ്ണ മിഷനിലെ സന്യാസി അല്ലല്ലോ എന്നായിരുന്നു മറുപടി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ആറ്റിങ്ങലില്‍ പ്രവർത്തിച്ചുവരികയാണെന്നും സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, മത്സരിക്കുന്നത് എവിടെയാണെന്ന് പാർട്ടിയാണ് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാ എംപിയാണ് വി. മുരളീധരൻ. കോണ്‍ഗ്രസിന്റെ അടൂർ പ്രകാശ് ആണ് നിലവില്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധീകരിക്കുന്നത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡോ. എ. സമ്ബത്തില്‍നിന്ന് അടൂർ പ്രകാശ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. ശോഭാ സുരേന്ദ്രനായിരുന്നു കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി. മൂന്നാമതുള്ള ശോഭാസുരേന്ദ്രൻ ഇവിടെ 2,48,000ത്തിലേറെ വോട്ടുകള്‍ നേടിയിരുന്നു.
Read More »

