Month: January 2024

  • Kerala

    കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്

    കൊച്ചി: കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചു ജില്ലകളില്‍ ഇഡി റെയ്ഡ്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. രാവിലെ ഒമ്പതുമണിയോടെയാണ് പരിശോധന നടത്തുന്നത്. കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെയാണ് ഇഡിയും അന്വേഷണം നടത്തുന്നത്. കരുവന്നൂരിന് സമാനമായ തട്ടിപ്പാണ് കണ്ണൂരിലും നടന്നതെന്നാണ് പരാതി ഉയര്‍ന്നത്. സഹകരണ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട ആളുകളുടേയും സ്ഥാപനങ്ങളുടേയും ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പ് അന്വേഷിക്കുന്നുണ്ടെന്ന് ഇഡി കോടതിയില്‍ അറിയിച്ചിരുന്നു.

    Read More »
  • Crime

    ഒഴിവാക്കാന്‍ ശ്രമിച്ചത് പകയായി; പുനെയില്‍ ഐ.ടി ജീവനക്കാരിയെ സുഹൃത്ത് വെടിവച്ചുകൊന്നു

    മുംബൈ: പുനെയില്‍ ഐ.ടി. ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഐ.ടി. സ്ഥാപനത്തിലെ ജീവനക്കാരി വന്ദന ദ്വിവേദി (26) യാണ് കൊല്ലപ്പെട്ടത്. പിംപ്രി ചിഞ്ച്വാഡിലെ ഹിഞ്ചാവാഡി പ്രദേശത്തെ ലോഡ്ജില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ ഋഷഭ് നിഗമിനെ മുംബൈയില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. യുവതിയും യുവാവും ഉത്തര്‍പ്രദേശ് സ്വദേശികളാണ്. 2013 മുതല്‍ ഇരുവരും പ്രണയബന്ധത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഋഷഭിനെ അടുത്തിടെ വന്ദന ഒഴിവാക്കാന്‍ തുടങ്ങിയതായും പോലീസ് കൂട്ടിച്ചേര്‍ത്തു. രണ്ട് കൊല്ലം മുമ്പ് ഋഷഭിന് സ്വന്തം നാട്ടില്‍വെച്ച് മര്‍ദനമേറ്റിരുന്നു. ഇതിനുപിന്നില്‍ വന്ദനയാണെന്ന് ഋഷഭിന് സംശയമുണ്ടായിരുന്നതായി ഡെപ്യൂട്ടി കമ്മിഷണര്‍ ബാപു ബംഗാര്‍ പറഞ്ഞു. ജനുവരി 25നാണ് ഋഷഭ് ഉത്തര്‍പ്രദേശില്‍നിന്ന് ഹിഞ്ചാവാഡിയിലെത്തി ലോഡ്ജില്‍ മുറിയെടുത്തത്. അടുത്ത ദിവസം വന്ദനയും ഇവിടെയെത്തി. ശനിയാഴ്ച രാത്രി ഋഷഭ് ലോഡ്ജില്‍നിന്ന് പോകുന്നതിന്റെ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുംബൈയില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ യഥാര്‍ഥകാരണം വ്യക്തമായിട്ടില്ലെന്നും കേസില്‍…

    Read More »
  • Crime

    സോറി ഇന്ന് ലേശം തിരക്കാണ്, മറ്റൊരിക്കലാവാം! ‘ജീവന്‍രക്ഷാ’ േകസില്‍ ചോദ്യം ചെയ്യലിന് എത്താന്‍ സാധിക്കില്ലെന്ന് ‘മുഖ്യ’ഗണ്‍മാന്‍

    ആലപ്പുഴ: നവകേരള സദസിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലിച്ചതച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ചോദ്യം ചെയ്യലിനായി ഹാജരാകില്ല. ഇന്ന് അവധിയിലായതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയില്ലെന്നും ജോലിത്തിരക്കില്ലാത്ത ദിവസം ഹാജരാകാമെന്നും ഗണ്‍മാന്‍ അനിലും സുരക്ഷാ ഉദ്യോഗസ്ഥനായ സന്ദീപും ആലപ്പുഴയിലെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. കെഎസ്യു ജില്ലാ പ്രസിഡന്റ് എഡി തോമസിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് അജയ് ജ്യുവല്‍ കുര്യാക്കോസിനെയും തല്ലിച്ചതച്ച കേസിലാണ് ഇരുവര്‍ക്കുമെതിരെ പരാതി ഉയര്‍ന്നത്. വിശദമായ ചോദ്യം ചെയ്യലിന് അനിലും സന്ദീപും ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു മുന്‍പ് ലഭിച്ച വിവരം. അനിലും സന്ദീപുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി നിര്‍ദേശാനുസരണം സൗത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 16ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ബസില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോള്‍ ജനറല്‍ ആശുപത്രി ജംഗ്ഷനിലായിരുന്നു സംഭവം. ലാത്തിയടിയില്‍ തോമസിന്റെ തല പൊട്ടുകയും…

    Read More »
  • Kerala

    കോട്ടയത്ത് ഇടത് കോട്ടകാക്കാന്‍ ചാഴികാടന്‍ തന്നെ; അനിലിനെ ഇറക്കാന്‍ എന്‍ഡിഎ

    കോട്ടയം: പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ ആരവം കേട്ടുതുടങ്ങിയതോടെ കോട്ടയം സീറ്റില്‍ മത്സരത്തിനു കളമൊരുക്കി മുന്നണികള്‍. യുഡിഎഫില്‍ സ്ഥാനാര്‍ഥി ആരെന്നു തീരുമാനമായില്ലെങ്കിലും കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചുമരെഴുത്തിനു തുടക്കമിട്ടു കഴിഞ്ഞു. സ്ഥാനാര്‍ഥിയുടെ പേര് എഴുതാതെയും ചിഹ്നം വരയ്ക്കാതെയുമാണു ചുമരെഴുത്ത്. എന്നാല്‍, കേരള കോണ്‍ഗ്രസില്‍ ഒട്ടേറെപ്പേര്‍ സീറ്റിനായി രംഗത്തിറങ്ങിയതു യുഡിഎഫ് നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ.ജോസഫ്, മോന്‍സ് ജോസഫ് എന്നിവരുമായി ഇന്നു ചര്‍ച്ച നടത്തുന്നുണ്ട്. മോന്‍സ് ജോസഫിനെയാണു സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിച്ചതെങ്കിലും പാര്‍ലമെന്റിലേക്കു മത്സരിക്കാനില്ലെന്ന നിലപാടിലാണു മോന്‍സ്. അതോടെ ചര്‍ച്ചകള്‍ ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജിലേക്കു പോയി. നേരത്തേതന്നെ മോന്‍സിന്റെയും ഫ്രാന്‍സിസ് ജോര്‍ജിന്റെയും പേരുകള്‍ കേരള കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തിരുന്നു. ഫ്രാന്‍സിസ് ജോര്‍ജിനാണു നിലവില്‍ നേതൃത്വം മുന്‍ഗണന നല്‍കുന്നത്. പ്രിന്‍സ് ലൂക്കോസിന്റെ പേരും ചര്‍ച്ചകളിലുണ്ട്. ഇതിനിടെ സീറ്റിനായി അവകാശവാദം ഉന്നയിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍…

    Read More »
  • India

    നിതീഷിന്റെ എന്‍.ഡി.എ പ്രവേശനം: ‘ഇന്‍ഡ്യ’യില്‍ പൊട്ടിത്തെറിക്ക് സാധ്യത

    പട്‌ന: ബിഹാര്‍ എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിസഭാ വികസന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ തീരുമാനം ഉടനുണ്ടാകും. നിതീഷ് കുമാറിന്റെ എന്‍.ഡി.എ പ്രവേശനത്തില്‍ ‘ഇന്‍ഡ്യ’ മുന്നണിയില്‍ തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. ഇന്നലെയാണ് മഹാഗഡ്ബന്ധന്‍ സര്‍ക്കാരിനെ പൊളിച്ചു നിതീഷ് കുമാര്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ചത്. നിതീഷ് കുമാരനൊപ്പം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും എന്നാണ് സൂചന. മന്ത്രിസഭാ വികസനം സംബന്ധിച്ചും എന്‍ഡിഎ നേതാക്കള്‍ ചര്‍ച്ച നടത്തുകയാണ്. ജെഡിയു എന്‍ഡിഎ യിലേക്ക് മടങ്ങി എത്തിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകളിലേക്കും നേതാക്കള്‍ കടന്നിട്ടുണ്ട്. ചിരാഗ് പാസ്വാനും കേന്ദ്ര മന്ത്രി പശുപതി പരസും നേതൃത്വം നല്‍കുന്ന ലോക് ജന ശക്തി പാര്‍ട്ടികളുമായും ബി.ജെ.പി ചര്‍ച്ച നടത്തും. ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മാഞ്ചിയുമായും മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുമായി ബി.ജെ.പി ആശയ വിനിമയം നടത്തുന്നുണ്ട്. ആര്‍ജെഡി…

    Read More »
  • Kerala

    രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിയെ ഏല്‍പ്പിച്ചു; അസംകാരി അമ്മ കടന്നുകളഞ്ഞു

    പാലക്കാട്: രണ്ടുമാസം പ്രായമുളള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞതായി പരാതി. അസം സ്വദേശിയായ അമ്മയാണ് കുഞ്ഞിനെ ലോട്ടറി വില്‍പ്പനക്കാരിക്ക് നല്‍കിയ ശേഷം കടന്നുകളഞ്ഞത്. ജോലി കഴിഞ്ഞെത്തിയ കുട്ടിയുടെ അച്ഛന്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സമീപത്ത് ലോട്ടറി വില്‍ക്കുകയായിരുന്ന സ്ത്രീയുടെ കൈയില്‍ കുട്ടിയെ എല്‍പ്പിച്ച് യുവതി കടന്നുകളഞ്ഞത്. അസം സ്വദേശികളായ ഇരുവരും പാലക്കാട്ട് വാടകയ്ക്ക് താമസിക്കുകയാണ്. രണ്ടുമാസം മുന്‍പാണ് ദമ്പതികള്‍ക്ക് കുഞ്ഞുപിറന്നത്. ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടിയുടെ അമ്മ വരാതായതിനെ തുടര്‍ന്ന് ലോട്ടറി വില്‍പ്പനക്കാരി വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുഞ്ഞിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുത്തു. ശേഷം ശിശുസംരക്ഷണ സമിതിയുടെ നിര്‍ദേശപ്രകാരം മലമ്പുഴ ആനന്ദ് ഭവനിലേക്ക് കുട്ടിയെ മാറ്റി. ഒരു മാസം മുന്‍പ് കുഞ്ഞിനെ വില്‍ക്കാന്‍ അമ്മ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒളിവില്‍ പോയ അമ്മയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജതമാക്കിയിട്ടുണ്ട്.  

    Read More »
  • Crime

    മണ്ണ് മാഫിയയില്‍ നിന്ന് മാസപ്പടി; പോത്തന്‍കോട് SHO-യ്ക്കും ASI-യ്ക്കും സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മണ്ണ് മാഫിയയില്‍നിന്നു പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ എസ്.എച്ച്.ഒയ്ക്കും എ.എസ്.ഐയ്ക്കും സസ്‌പെന്‍ഷന്‍. എസ്.എച്ച്.ഒ. ഇതിഹാസ് താഹ, എ.എസ്.ഐ. വിനോദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മണ്ണ്, ഭൂമാഫിയ സംഘത്തില്‍നിന്ന് പോത്തന്‍കോട് എസ്.എച്ച്.ഒ.യും എ.എസ്.ഐ.യും പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. അമ്മിണിക്കുട്ടനായിരുന്നു അന്വേഷണച്ചുമതല. റേഞ്ച് ഐ.ജി. നിശാന്തിനിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയതിനു പിന്നാലെയാണ് ആരോപണവിധേയരായ എസ്.എച്ച്.ഒ., എ.എസ്.ഐ. എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണും ഫോണ്‍കോളുകളും വാട്ട്സാപ്പ് സന്ദേശങ്ങളും വീഡിയോകോളുകളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. പോത്തന്‍കോട് എസ്.എച്ച്.ഒ.യ്ക്കും എ.എസ്.ഐ.യ്ക്കും എതിരേയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. മണ്ണ്, മണല്‍ മാഫിയയില്‍നിന്നു പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ കഴിഞ്ഞദിവസം രണ്ടുപേര്‍ക്കുമെതിരേ അന്വേഷണം നടത്തിയിരുന്നു. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെത്തിയ അന്വേഷണസംഘം പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥര്‍ക്കു പണം നല്‍കിയതിനെപ്പറ്റിയുള്ള സംഘത്തിന്റെ ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആരോപണവിധേയനായ എ.എസ്.ഐയെ മുന്‍പും ആരോപണത്തിന്റെ പേരില്‍ സ്ഥലംമാറ്റിയിരുന്നു.…

    Read More »
  • Careers

    ഡല്‍ഹി കോടതികളില്‍ 990 ഒഴിവുകള്‍, 1.51 ലക്ഷം രൂപ വരെ ശമ്ബളം

    ന്യൂഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (DSSSB) 990 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പേഴ്സണല്‍ അസിസ്റ്റൻസ്, സീനിയർ പേഴ്സണല്‍ അസിസ്റ്റൻസ്, ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റൻസ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തസ്തികയും ഒഴിവുകളും സീനിയർ പേഴ്സണല്‍ അസിസ്റ്റന്റ് – 41 ജൂനിയർ ജുഡീഷ്യല്‍ അസിസ്റ്റന്റ് – 566 പേഴ്സണല്‍ അസിസ്റ്റന്റ് – 383 അപേക്ഷ ഫീസ് : 100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗർ, വനിതകള്‍ എന്നിവർക്ക് ഫീസില്ല പ്രായപരിധി: 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. വിദ്യാഭ്യാസ യോഗ്യത -ബിരുദം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി – ഫെബ്രുവരി 8. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: dsssb.delhi.gov.in.

    Read More »
  • Kerala

    അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്: പോലീസ് മുന്നറിയിപ്പ്

    അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന് പോലീസ് മുന്നറിയിപ്പ്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ അവർ ഉപയോഗിച്ചേക്കാമെന്നും പോലീസ് പറയുന്നു.   സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും.   ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.     #keralapolice

    Read More »
  • Sports

    ഈസ്റ്റ് ബംഗാള്‍ സൂപ്പർ കപ്പ് ഫുട്ബോൾ ജേതാക്കൾ

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പ് ഫുട്ബോളിൽ ഈസ്‌റ്റ് ബംഗാൾ ജേതാക്കളായി.ഫൈനലിൽ 3-2ന് ഒഡീഷ എഫ്സിയെയാണ് അവർ തോല്‍പ്പിച്ചത്. മുഴുവൻ സയമത്ത് 2-2ന് സമനില പാലിച്ചതോടെ എക്സ്ട്രാ ടൈമിലാണ് വിജയഗോളെത്തിയത്.39-ാം മിനിറ്റില്‍ ഡിയേഗോ മൗറിസിയോ ഒഡീഷയെ മുന്നിലെത്തിച്ചു.51-ാം മിനിറ്റില്‍ നന്ദകുമാർ ഈസ്റ്റ് ബംഗാളിനു സമനില നല്കി. 62-ാം മിനിറ്റില്‍ സൗള്‍ പ്രീറ്റോ ബംഗാളിന് ലീഡ് നല്കി. ഇഞ്ചുറി ടൈമില്‍ അഹമ്മദ് ജാഹുവിന്‍റെ ഗോള്‍ ഒഡീഷയ്ക്കു സമനില നല്കി. ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്കെത്തി. 111-ാം മിനിറ്റില്‍ ക്ലീറ്റൻ അഗസ്റ്റോ ബംഗാളിന്‍റെ വിജയഗോള്‍ നേടി. 12 വർഷത്തിനുശേഷമാണ് ഈസ്റ്റ് ബംഗാള്‍ ഒരു ദേശീയ ട്രോഫിയില്‍ മുത്തമിടുന്നത്.

    Read More »
Back to top button
error: