CareersTRENDING

വയനാട് മെഡിക്കൽ കോളേജില്‍ ഒഴിവുകള്‍; 45000 രൂപ ശമ്ബളം

വയനാട് സർക്കാർ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോണ്‍സ്ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

45,000 രൂപ ഏകീകൃത ശമ്ബളത്തില്‍ കരാർ അടിസ്ഥാനത്തില്‍ ഒരു വർഷത്തേക്കാണ് നിയമനം.

എം.ബി.ബി.എസ്, TCMC / കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിര രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവില്‍ പങ്കെടുക്കാം.

Signature-ad

ഉദ്യോഗാർഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകള്‍ (SSLC & UG മാർക്ക് ലിസ്റ്റ് ഉള്‍പ്പെടെ), പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഫെബ്രുവരി 14ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കല്‍ കോളേജ് പ്രിൻസിപ്പാലിന്റെ ഓഫീസില്‍ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം.

Back to top button
error: