Month: January 2024

  • Social Media

    ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

    ഫേക്ക് ഐഡിയിലൂടെ ഫേസ്ബുക്കിൽ കടുത്ത രാഷ്ട്രീയം പങ്ക് വച്ചിരുന്ന യുവാവ് ആത്മഹത്യ ചെയ്തു @Beena Sunny എന്ന ഫേക്ക് ഐഡിയിലൂടെ കടുത്ത രാഷ്ട്രീയം പറഞ്ഞിരുന്ന ഉണ്ണി ഗോപാലകൃഷ്ണൻ ആണ് ജീവിതം അവസാനിപ്പിച്ചത്.അതേസമയം ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. T C Rajesh Sindhu എന്നയാളുടെ പോസ്റ്റ് വായിക്കാം; ബീന സണ്ണിയെ ഫെയ്‌സ് ബുക്കിലൂടെ മാത്രമേ അറിയുമായിരുന്നുള്ളു. ഒരുദിവസം മെസഞ്ചറിലൂടെ ബീന സണ്ണി തന്നെയാണ് എനിക്ക് ഉണ്ണിക്കൃഷ്ണനെ പരിചയപ്പെടുത്തിയത്. അയാളെ എനിക്ക് നേരിട്ട് അറിയുമായിരുന്നില്ല. ഒരിടത്ത് ഒരു ജോലിയുടെ ഒഴിവുണ്ടെന്നും അവിടേക്ക് ഇദ്ദേഹത്തെ റെക്കമന്റ് ചെയ്താൽ ആ സ്ഥാപനവും ഇയാളും ഒരുപോലെ രക്ഷപ്പെടുമെന്നുമായിരുന്നു പറഞ്ഞത്. അതിനുള്ള ബന്ധമൊന്നുമില്ലാത്തതിനാൽ പറ്റില്ലെന്നു പറഞ്ഞൊഴിഞ്ഞു. പിന്നീട് ബീന സണ്ണി കളംനിറഞ്ഞ മറ്റൊരു വിവാദസമയത്ത് ചില മാധ്യമസുഹൃത്തുക്കൾ ഉണ്ണി ഗോപാലകൃഷ്ണനാണ് ബീന സണ്ണിയെന്നു പറഞ്ഞപ്പോഴാണ് ഞാൻ ആ റെക്കമെന്റേഷനെപ്പറ്റി ഓർത്തത്. ബീന സണ്ണിയോട് അന്ന് ഇത് നിങ്ങളാണോ എന്നു ചോദിച്ചപ്പോൾ മറുപടിയൊന്നും തന്നുമില്ല. കുറച്ചു ദിവസം മുൻപുവരെ പോസ്റ്റുകളിൽ…

    Read More »
  • Kerala

    കേരള സര്‍ക്കാരിന് കീഴില്‍ ഐ.ഇ.എല്‍.ടി.എസ്; അപേക്ഷ ക്ഷണിച്ചു

    തിരുവനന്തപുരം: നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ (NIFL) പുതിയ ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ ബാച്ചുകളിലേക്ക് എല്ലാ പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നഴ്‌സിങ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടായിരിക്കും. രാവിലെ 7 മുതല്‍ 9 വരെയോ, അല്ലെങ്കില്‍ വൈകീട്ട് 7 മുതല്‍ 9 വരെയോ ആയിരിക്കും ഓണ്‍ലൈന്‍ ബാച്ചുകള്‍ നടക്കുക. ഓഫ്‌ലൈന്‍ ബാച്ചുകള്‍ രാവിലെ 9 മുതല്‍ 11 വരെയാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നോര്‍ക്ക-റൂട്ട്‌സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്‌സൈറ്റുകളായ WWW.norkaroots.org, www.nifl.norkaroots.org സന്ദര്‍ശിച്ച്‌ അപേക്ഷ നല്‍കാവുന്നതാണ്. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഐ എഫ് എല്‍ സെന്ററിലാണ് ഓഫ്‌ലൈന്‍ ക്ലാസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-7907323505 എന്ന മൊബൈല്‍ നമ്ബറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

    Read More »
  • Kerala

    ശക്തമായ മിന്നലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

    പാനൂര്‍:  കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മിന്നലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും വീട്ടുകാർ രക്ഷപ്പെട്ടു.ഈസ്റ്റ് പാറാട് കല്ലുവെച്ച പറമ്ബത്ത് മഹ്മൂദിന്റെ വീട്ടിലായിരുന്നു സംഭവം. രാത്രി പത്തോടെ വീടിന് ശക്തമായ മിന്നല്‍ ഏല്‍ക്കുകയും ചുവരിന് വിള്ളലും ഉണ്ടായി. മുറിയുടെ അകത്തെ അലമാരകള്‍, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം തകര്‍ന്നു.. മുറിയിലെ ഷോക്കേസ് ചില്ല് മുഴുവനായും ചിന്നിച്ചിതറി. പുറത്തെ ചുമരില്‍ ഇടിമിന്നല്‍ ഏല്‍ക്കുകയും ചുവരിലും വാര്‍പ്പിലും വിള്ളലുകള്‍ ഉണ്ടാവുകയും അതിന്റെ ആഘാതത്തില്‍ മുറിയിലുണ്ടായിരുന്ന വലിയ അലമാരകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു. ഈ സമയത്ത് വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മുഹമ്മദിന്റെ  കുടുംബം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

    Read More »
  • India

    വീണ്ടും കനത്ത മഴ;  വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിക്ക് ദാരുണാന്ത്യം

    ചെന്നൈ:  തമിഴ്നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം പെയ്ത കനത്തമഴയില്‍ ഒരു മരണം. തിരുവാരൂരില്‍ വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിയാണ് മരിച്ചത്. വടക്കൻ തമിഴ്നാട്ടിലും തീരദേശ ജില്ലകളിലും മഴ തുടരുകയാണ്. 32 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ അടക്കം പല ജില്ലകളിലും  വെളളം കയറിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വില്ലുപുരം, കുടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, ചെങ്കല്‍പട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധിയാണ്.

    Read More »
  • Kerala

    സഹപ്രവർത്തകയ്ക്ക് കൈത്താങ്ങായി  കോട്ടയം ജില്ലാ പോലീസ്

     കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ 2021 ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് വീട് നിർമ്മിച്ച് നൽകി. പൊൻകുന്നം സ്റ്റേഷനിലെ  ഉദ്യോഗസ്ഥയായ പ്രിയക്കാണ് ജില്ലാ പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ചേർന്ന്  ചോറ്റിയിൽ വീട് നിർമ്മിച്ച് നൽകിയത്.    ഭവനത്തിന്റെ താക്കോൽദാനം കേരള സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ഇന്നലെ നിർവഹിച്ചു.  ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്‌ ഐ.പി.എസ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി.കെ.നായർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി തിരുമേനി എം. എസ്, ജില്ലാ പോലീസ് അസോസിയേഷൻ പ്രസിഡന്റ് ബിനു ഭാസ്കർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

    Read More »
  • Sports

    രഞ്ജി ട്രോഫി: കേരളത്തിന് ജയിക്കാൻ 370 റണ്‍സ്

    ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ യുപിക്കെതിരേ കേരളത്തിന് 370 റണ്‍സ് വിജയലക്ഷ്യം. 59 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സന്ദര്‍ശകര്‍ അവസാനദിനം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 323 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. സെഞ്ചുറി നേടിയ നായകൻ ആര്യൻ ജുയലും പ്രിയം ഗാര്‍ഗുമാണ് യുപിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 195 പന്തില്‍ ഏഴു ഫോറും നാലു സിക്സറുമുള്‍പ്പെടെ 115 റണ്‍സെടുത്ത ആര്യൻ ജുയലാണ് ടോപ് സ്കോറര്‍. 205 പന്തില്‍ എട്ടു ഫോറും ഒരു സിക്സറുമുള്‍പ്പെടെ 106 റണ്‍സാണ് പ്രിയം ഗാര്‍ഗിന്‍റെ സംഭാവന. ഓപ്പണര്‍ സമര്‍ഥ് സിംഗ് (43), അക്ഷദീപ് നാഥ് (പുറത്താകാതെ 38) എന്നിവരും ബാറ്റിംഗില്‍‌ സംഭാവന നല്കി. കേരളത്തിനു വേണ്ടി ബേസില്‍ തമ്ബിയും ജലജ് സക്സേനയും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

    Read More »
  • Kerala

    പ്രണയപരാജയം; നെയ്യാറ്റിൻകരയിൽ യുവാവ് ജീവനൊടുക്കി

    തിരുവനന്തപുരം: പ്രണയപരാജയത്തെ തുടർന്ന് നെയ്യാറ്റിൻകരയിൽ യുവാവ് ജീവനൊടുക്കി.നെയ്യാറ്റിൻകര വഴുതൂര്‍ സ്വദേശി മിഥു മോഹന്‍ (23) ആണ് ജീവനൊടുക്കിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നെയ്യാറ്റിൻകര പോലീസില്‍ പരാതിനല്‍കി. മിഥു മോഹനെ നെയ്യാറ്റിൻകര സ്വദേശിനിയായ പെണ്‍കുട്ടി വിവാഹവാഗ്ദാനം നല്‍കി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ജനുവരി രണ്ടിനാണ് മിഥു മോഹനെ വഴുതൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കായികതാരമായ മിഥു കഴിഞ്ഞ അഞ്ച് വര്‍ഷമായി നെയ്യാറ്റിൻകര സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തില്‍ വിവാഹനിശ്ചയം വരെ നടന്നിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി മിഥു മോഹനെ ഒഴിവാക്കി തുടങ്ങി. ഇതില്‍ മനം നൊന്ത് മാനസികമായി തളര്‍ന്ന അവസ്ഥ ആയതോടെ മിഥു മോഹന്റെ മാതാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് മിഥു മോഹനെ ഫോണില്‍ വിളിച്ച്‌ ‘നിനക്ക് ചത്തൂടേ’ എന്ന് ചോദിച്ചതായും ബന്ധുക്കള്‍ പറയുന്നു.

    Read More »
  • Kerala

    സംസ്ഥാന സ്‌കൂൾ കലോത്സവം:വെയിലത്തും തളരാതെ  കുട്ടിപ്പോലീസ് സംഘം

    കൊല്ലം:സംസ്ഥാന സ്‌കൂൾ കലോത്സവം അരങ്ങുതകർക്കവെ വെയിലത്തും തളരാതെ കർമ്മനിരതരായി കുട്ടിപ്പോലീസ് സംഘം. കലോത്സവ വേദികളിലും പരിസരങ്ങളിലും മതിയായ സുരക്ഷയും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് 34 സ്‌കൂളുകളിൽ നിന്നാണ് പ്രത്യേക പരിശീലനം ലഭിച്ച സ്റ്റുഡൻറ് പോലീസ് സംഘത്തെ വിന്യസിച്ചിരുന്നത്. ക്രമസമാധാന പാലനം, ഗതാഗത നിയന്ത്രണം, വേദിയിലും പരിസരപ്രദേശത്തുമുള്ള  സജ്ജീകരണങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ട സഹായങ്ങൾ  തുടങ്ങി കലോത്സവത്തിന്റെ സമസ്ത മേഖലയിലും  പൂർണ്ണസമർപ്പണത്തോടെയുള്ള സേവനമായിരുന്നു SPC കേഡറ്റുകൾ കാഴ്ചവച്ചത്. സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാറിന്റെ മേൽനോട്ടത്തിലായിരുന്നു കുട്ടിപ്പോലീസിൻ്റെ പ്രവർത്തനങ്ങൾ. #keralapolice

    Read More »
  • India

    ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ യുവാവിനെ അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

    പാട്ന: ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ 25കാരനായ യുവാവിനെ അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവിനെ ഭാര്യ ഇൻസ്റ്റാഗ്രാമില്‍ റീലുകള്‍ നിര്‍മ്മിക്കുന്നത് എതിര്‍ത്തതിന് തുടർന്ന് അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മരിച്ച മഹേശ്വര്‍ കുമാര്‍ റായ് ആറ് വര്‍ഷം മുമ്ബ് ഇവരുടെ മകൾ മറാണി കുമാരിയെ വിവാഹം കഴിച്ചത് .ദമ്ബതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.

    Read More »
  • India

     12 കാരിയെ ബലാത്സംഗം ചെയ്തത് പന്ത്രണ്ടുകാരൻ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികൾ; ഒപ്പം ചായക്കടക്കാരനും

    ന്യൂഡൽഹി:  ഡല്‍ഹില്‍ പന്ത്രണ്ടുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പുതുവത്സരം ആഘോഷിക്കാനായാണ് ചായക്കടക്കാരനും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളും ചേര്‍ന്ന് ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇവര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച്‌ കൊടുത്തതാകട്ടെ ഒരു സ്ത്രീയും. സംഭവത്തില്‍ സ്ത്രീ അടക്കം അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രിപെറുക്കി ജീവിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഓള്‍ഡ് ഡല്‍ഹിയിലെ സദര്‍ ബസാറില്‍ ജനുവരി ഒന്നിനായിരുന്നു സംഭവം. സദര്‍ ബസാറിലെ ചായക്കടയില്‍ നിത്യ സന്ദര്‍ശകയാണ് അറസ്റ്റിലായ സ്ത്രീ. അവര്‍ക്ക് ആക്രി പെറുക്കുന്ന ജോലിയാണ്. പുതുവത്സരമാഘോഷിക്കാൻ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തി കൊടുക്കണമെന്ന് ജനുവരി ഒന്നിന് ചായക്കടക്കാരൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതിനായി സ്ത്രീക്ക് പണം നൽകുകയും ചെയ്തു. അടുത്ത ദിവസം 12കാരിയെ ചതിയില്‍പ്പെടുത്തി, പ്രതികള്‍ താമസിക്കുന്ന താത്കാലിക ഷെഡിന് അടുത്ത് ആക്രി ശേഖരിക്കാൻ ഇവർ എത്തിക്കുകയും അവിടെ കാത്തു നില്‍ക്കുകയായിരുന്ന പ്രതികള്‍ പെണ്‍കുട്ടിയെ ഷെഡലേക്ക് ബലംപ്രയോഗിച്ച്‌ കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയം കാരണം…

    Read More »
Back to top button
error: