KeralaNEWS

ശക്തമായ മിന്നലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാനൂര്‍:  കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മിന്നലില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും വീട്ടുകാർ രക്ഷപ്പെട്ടു.ഈസ്റ്റ് പാറാട് കല്ലുവെച്ച പറമ്ബത്ത് മഹ്മൂദിന്റെ വീട്ടിലായിരുന്നു സംഭവം.

രാത്രി പത്തോടെ വീടിന് ശക്തമായ മിന്നല്‍ ഏല്‍ക്കുകയും ചുവരിന് വിള്ളലും ഉണ്ടായി. മുറിയുടെ അകത്തെ അലമാരകള്‍, മറ്റു ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം തകര്‍ന്നു.. മുറിയിലെ ഷോക്കേസ് ചില്ല് മുഴുവനായും ചിന്നിച്ചിതറി.

Signature-ad

പുറത്തെ ചുമരില്‍ ഇടിമിന്നല്‍ ഏല്‍ക്കുകയും ചുവരിലും വാര്‍പ്പിലും വിള്ളലുകള്‍ ഉണ്ടാവുകയും അതിന്റെ ആഘാതത്തില്‍ മുറിയിലുണ്ടായിരുന്ന വലിയ അലമാരകള്‍ ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ മറിഞ്ഞുവീഴുകയും ചെയ്തു.

ഈ സമയത്ത് വീട്ടിനുള്ളിൽ ഉണ്ടായിരുന്ന മുഹമ്മദിന്റെ  കുടുംബം അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു

Back to top button
error: