KeralaNEWS

സഹപ്രവർത്തകയ്ക്ക് കൈത്താങ്ങായി  കോട്ടയം ജില്ലാ പോലീസ്

 കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ 2021 ലെ മഹാപ്രളയത്തിൽ വീട് നഷ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥയ്ക്ക് വീട് നിർമ്മിച്ച് നൽകി.
പൊൻകുന്നം സ്റ്റേഷനിലെ  ഉദ്യോഗസ്ഥയായ പ്രിയക്കാണ് ജില്ലാ പോലീസ് അസോസിയേഷനും, ജില്ലാ പോലീസ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ചേർന്ന്  ചോറ്റിയിൽ വീട് നിർമ്മിച്ച് നൽകിയത്.
   ഭവനത്തിന്റെ താക്കോൽദാനം കേരള സഹകരണ തുറമുഖ വകുപ്പ് മന്ത്രി ശ്രീ. വി.എൻ വാസവൻ ഇന്നലെ നിർവഹിച്ചു.
 ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക്‌ ഐ.പി.എസ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രേംജി.കെ.നായർ, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി തിരുമേനി എം. എസ്, ജില്ലാ പോലീസ് അസോസിയേഷൻ പ്രസിഡന്റ് ബിനു ഭാസ്കർ, മറ്റ് പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

Back to top button
error: