ചെന്നൈ: തമിഴ്നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം പെയ്ത കനത്തമഴയില്‍ ഒരു മരണം. തിരുവാരൂരില്‍ വീടിൻ്റെ ചുമരിടിഞ്ഞ് വീണ് 9 വയസ്സുകാരിയാണ് മരിച്ചത്.
വടക്കൻ തമിഴ്നാട്ടിലും തീരദേശ ജില്ലകളിലും മഴ തുടരുകയാണ്. 32 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ അടക്കം പല ജില്ലകളിലും വെളളം കയറിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വില്ലുപുരം, കുടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂര്‍, റാണിപ്പേട്ട്, തിരുവണ്ണാമലൈ, തിരുവാരൂര്‍, കള്ളക്കുറിച്ചി, ചെങ്കല്‍പട്ട് എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് ഇന്ന് (തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പുതുച്ചേരിയിലെ സ്കൂളുകള്‍ക്കും അവധിയാണ്.