പുതുവത്സരം ആഘോഷിക്കാനായാണ് ചായക്കടക്കാരനും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആണ്‍കുട്ടികളും ചേര്‍ന്ന് ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. ഇവര്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തതാകട്ടെ ഒരു സ്ത്രീയും. സംഭവത്തില്‍ സ്ത്രീ അടക്കം അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആക്രിപെറുക്കി ജീവിക്കുകയായിരുന്ന പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. ഓള്‍ഡ് ഡല്‍ഹിയിലെ സദര്‍ ബസാറില്‍ ജനുവരി ഒന്നിനായിരുന്നു സംഭവം.
സദര്‍ ബസാറിലെ ചായക്കടയില്‍ നിത്യ സന്ദര്‍ശകയാണ് അറസ്റ്റിലായ സ്ത്രീ. അവര്‍ക്ക് ആക്രി പെറുക്കുന്ന ജോലിയാണ്. പുതുവത്സരമാഘോഷിക്കാൻ ഒരു പെണ്‍കുട്ടിയെ തരപ്പെടുത്തി കൊടുക്കണമെന്ന് ജനുവരി ഒന്നിന് ചായക്കടക്കാരൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇതിനായി സ്ത്രീക്ക് പണം നൽകുകയും ചെയ്തു.
അടുത്ത ദിവസം 12കാരിയെ ചതിയില്‍പ്പെടുത്തി, പ്രതികള്‍ താമസിക്കുന്ന താത്കാലിക ഷെഡിന് അടുത്ത് ആക്രി ശേഖരിക്കാൻ ഇവർ എത്തിക്കുകയും അവിടെ കാത്തു നില്‍ക്കുകയായിരുന്ന പ്രതികള്‍ പെണ്‍കുട്ടിയെ ഷെഡലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു.
സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയം കാരണം സംഭവം നടന്ന് രണ്ടുദിവസം പെണ്‍കുട്ടി വിവരം രഹസ്യമാക്കി വച്ചു. പിന്നീട് ബന്ധുവനോട് വെളിപ്പെടുത്തി. ഇതിന് പിന്നാലെ പൊലീസില്‍ കേസ് നല്‍കിയതോടെയാണ് പ്രതികള്‍ പിടിയിലായത്. 12,14,15 വയസുള്ളവരാണ് ആണ്‍കുട്ടികള്‍.