സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ നെയ്യാറ്റിൻകര പോലീസില്‍ പരാതിനല്‍കി.
മിഥു മോഹനെ നെയ്യാറ്റിൻകര സ്വദേശിനിയായ പെണ്‍കുട്ടി വിവാഹവാഗ്ദാനം നല്കി പണവും വസ്തുവകകളും കൈക്കലാക്കി വഞ്ചിച്ചുവെന്നാണ് ബന്ധുക്കള്‍ പോലീസിന് നല്കിയ പരാതിയില്‍ ആരോപിക്കുന്നത്.
ജനുവരി രണ്ടിനാണ് മിഥു മോഹനെ വഴുതൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.കായികതാരമായ മിഥു കഴിഞ്ഞ അഞ്ച് വര്‍ഷമായി നെയ്യാറ്റിൻകര സ്വദേശിനിയുമായി പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും സമ്മതത്തില്‍ വിവാഹനിശ്ചയം വരെ നടന്നിരുന്നു.
എന്നാൽ കഴിഞ്ഞ രണ്ട് മാസമായി പെണ്‍കുട്ടി മിഥു മോഹനെ ഒഴിവാക്കി തുടങ്ങി. ഇതില്‍ മനം നൊന്ത് മാനസികമായി തളര്‍ന്ന അവസ്ഥ ആയതോടെ മിഥു മോഹന്റെ മാതാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി സംസാരിച്ചു. എന്നാല്‍ പെണ്‍കുട്ടി വഴങ്ങിയില്ല. തുടര്‍ന്ന് മിഥു മോഹനെ ഫോണില്‍ വിളിച്ച് ‘നിനക്ക് ചത്തൂടേ’ എന്ന് ചോദിച്ചതായും ബന്ധുക്കള്‍ പറയുന്നു.