പാട്ന: ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ 25കാരനായ യുവാവിനെ അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി.
ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവിനെ ഭാര്യ ഇൻസ്റ്റാഗ്രാമില്‍ റീലുകള്‍ നിര്‍മ്മിക്കുന്നത് എതിര്‍ത്തതിന് തുടർന്ന് അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
മരിച്ച മഹേശ്വര്‍ കുമാര്‍ റായ് ആറ് വര്‍ഷം മുമ്ബ് ഇവരുടെ മകൾ മറാണി കുമാരിയെ വിവാഹം കഴിച്ചത് .ദമ്ബതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.