Month: January 2024

  • India

    ഓരോ ടിക്കറ്റില്‍ നിന്നും അഞ്ച് രൂപ രാമക്ഷേത്രത്തിന്, ഹിന്ദുത്വ കാര്‍ഡിറക്കി പ്രചരണവുമായി ഹനുമാൻ ടീം

    തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന വമ്ബന്‍ ബജറ്റിലൊരുങ്ങുന്ന സിനിമയാണ് ഹനുമാന്‍. ജനുവരി 12ന് റിലീസിനെത്തുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ സിനിമയുടെ പ്രചരണത്തിനായി വേറിട്ട പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മാതാക്കള്‍. സിനിമയ്ക്ക് എടുക്കുന്ന ഓരോ ടിക്കറ്റില്‍ നിന്നും അഞ്ച് രൂപ അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യുമെന്നാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. സിനിമയുടെ പ്രമോഷനായി എത്തിയ തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ തീരുമാനമെടുത്ത സിനിമയുടെ അണിയറപ്രവര്‍ത്തകരെ ചിരഞ്ജീവി അഭിനന്ദിച്ചു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം. ചടങ്ങിലേക്ക് ചിരഞ്ജീവിക്കും കുടുംബത്തിനും ക്ഷണമുണ്ട്.

    Read More »
  • India

    തീ പിടിച്ച കെട്ടിടത്തിന്റെ 2-ാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ കൗമാരക്കാരിക്ക് ദാരുണാന്ത്യം

    ഭോപ്പാൽ: താമസിക്കുന്ന കെട്ടിടത്തിന് തീപിടിച്ചതോടെ, ഭയന്ന് താഴേക്ക് ചാടിയ കൗമാരക്കാരിക്ക് ദാരുണാന്ത്യം. രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയ 13 കാരിയായ എയ്ഞ്ചല്‍ ജെയിന്‍ ആണ് മരിച്ചത്. മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ഞായറാഴ്ചയാണ് സംഭവം. താന്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ തീ പടരുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി രണ്ടാം നിലയില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീഴ്ചയില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷോർട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    പന്തളത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് 22കാരന് ദാരുണാന്ത്യം

    ആലപ്പുഴ:പന്തളത്തിനു സമീപം എംസി റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഇരുപത്തിരണ്ടുകാരന് ദാരുണാന്ത്യം. പഴകുളം ആലുംമൂട്  തെക്കേതില്‍ സി.കെ.ചന്ദ്രബാലു കുറുപ്പാണ് മരിച്ചത്. കുരമ്ബാല ആലുംമൂട്ടില്‍ പടിയിലാണ് സംഭവം.കുരമ്ബാലയില്‍നിന്നും പറന്തലിലേക്കു പോയ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ചന്ദ്രബാലു.

    Read More »
  • Kerala

    ഒ പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളം ; അഭിനന്ദിച്ച്‌ നീതി ആയോഗ്

    തിരുവനന്തപുരം: ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ അഭിനന്ദിച്ച്‌ നീതി ആയോഗ്. ആയുഷ് സേവനങ്ങള്‍ക്കായുള്ള ഒ പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തിലാണെന്ന് നീതി ആയോഗ് വിലയിരുത്തി. ദിവസേന ആയുഷ് ഒ പി വിഭാഗത്തിലെത്തുന്ന രോഗികളുടെ എണ്ണത്തിലെ വര്‍ധനവ് ഈ രംഗത്തെ സ്വീകാര്യതയും മുന്‍ഗണനയും സൂചിപ്പിക്കുന്നതാണ്. മെഡിക്കല്‍ കാംപുകള്‍ സംഘടിപ്പിക്കുന്നതിലും കേരളം മികവ് പുലര്‍ത്തുന്നതായി നീതി ആയോഗ് സംഘം അഭിപ്രായപ്പെട്ടു. ഒരു കാംപില്‍ ഏകദേശം 600 പേര്‍വരെ എത്തുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും സംഘം അറിയിച്ചു. അതേസമയം ആയുഷ് രംഗത്ത് കേരളം നല്‍കുന്ന പ്രാധാന്യത്തിനുള്ള അംഗീകാരമാണ് നീതി ആയോഗിന്റെ അഭിനന്ദനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍കാര്‍ അധികാരത്തില്‍ വന്ന ശേഷം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 532.51 കോടി രൂപയാണ് ആയുഷ് മേഖലയുടെ വികസനത്തിനായി അനുവദിച്ചത്. ആയുര്‍വേദ ചികിത്സാ രംഗം ശക്തിപ്പെടുത്തുന്നതിനായി പുതുതായി 116 തസ്തികകള്‍ സൃഷ്ടിച്ചു. ഹോമിയോപതി…

    Read More »
  • Social Media

    പപ്പായ കൃഷിയില്‍ നൂറുമേനി; ലക്ഷങ്ങൾ പോക്കറ്റിലാക്കി മേഴ്സി സജി എന്ന വനിത

    കാസർകോട്: ജീവിതത്തിലും കൃഷിയിടത്തിലും അത്ഭുതങ്ങള്‍ സൃഷ്ടിച്ച്‌ മുന്നേറുകയാണ് ചാലിങ്കാല്‍ ദേശീയപാതയ്ക്ക് സമീപം താമസിക്കുന്ന മേഴ്സി സജി എന്ന വനിത. റബ്ബർ മരങ്ങൾ വെട്ടിമാറ്റി പപ്പായ കൃഷി പരീക്ഷിച്ച മേഴ്സിയുടെ തോട്ടത്തില്‍ വിളവെടുപ്പിനൊരുങ്ങി നില്‍ക്കുന്ന റെഡ് ലേഡി ഇനത്തില്‍പെട്ട പപ്പായയുടെ മനോഹര കാഴ്ചയാണിന്ന്. രണ്ടരമീറ്റര്‍ ഉയരമുള്ള മരത്തിന്റെ അടി മുതല്‍ മുടിവരെ പപ്പായ നിറഞ്ഞുനില്‍ക്കുന്ന കാഴ്ച ഏവരെയും ആകര്‍ഷിക്കുന്നതാണ്. വിഷരഹിത-ജൈവ പപ്പായ കൃഷിയാണ് മേഴ്സിയുടേത്.അതിനാൽ തന്നെ ആവശ്യക്കാർ ഏറെയാണ്. ലാഭകരമായി കൃഷിചെയ്യാന്‍ പറ്റുന്നതാണ് ഈ ഇനം പപ്പായ. ശാരീരിക അവയവങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന വിറ്റാമിനുകളും മിനറലുകളുമെല്ലാം പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഇടനിലക്കാരില്ലാതെ താൻ വിളയിച്ച പപ്പായകള്‍ നല്‍കി ലക്ഷങ്ങളാണ് ഇപ്പോൾ മേഴ്സി സമ്പാദിക്കുന്നത്.  നിരവധി പോഷകമൂല്യമുള്ള പപ്പായയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഒരു കിലോയ്ക്ക് അമ്ബത് മുതല്‍ അറുപത് രൂപ വരെ മാർക്കറ്റിൽ വിലയുണ്ട്. എന്നാല്‍ തൻ്റെ പപ്പായ 40 രൂപയ്ക്കാണ്  മേഴ്സി നൽകുന്നത്. പ്രതിദിനം മൂന്ന് ക്വിൻ്റല്‍ പപ്പായകള്‍ വരെ ഇവിടെ…

    Read More »
  • Kerala

    ഇടുക്കിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ  തോട്ടം തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

    ഇടുക്കി പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. പന്നിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളിയായ പരിമളം ആണ് മരിച്ചത്. രാവിലെ എസ്റ്റേറ്റില്‍ ജോലിക്ക് പോകുന്നതിനിടെയാണ് പരിമളത്തിനുനേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരിമളത്തെ ആദ്യം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Sports

    സൂപ്പർ കപ്പ് :കേരള ബാസ്റ്റേഴ്സ് നാളെയിറങ്ങും; എതിരാളി ലജോംഗ് എഫ്സി

    ഭുവനേശ്വർ: കലിംഗ സൂപ്പർ കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും.ഷില്ലോങ് ലജോംഗാണ് എതിരാളികൾ.ഉച്ചയ്ക്ക് രണ്ടു മണിക്കാണ് മത്സരം. ജനുവരി 15ന് ജംഷഡഷ്പുർ എഫ്സിയെയും 20ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെയും പിന്നീട് ബ്ലാസ്‌റ്റേഴ്‌സ് നേരിടും. മുന്നേറ്റനിരയിലെ താരങ്ങളായ ഇഷാൻ പണ്ഡിതയും കെപി രാഹുലും പ്രതിരോധനിരയിലെ പ്രീതം കോട്ടാലുമില്ലാതെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഭുവനേശ്വറിൽ എത്തിയിരിക്കുന്നത്.മൂവരും ഏഷ്യൻ കപ്പിൽ കളിക്കാൻ പോവുന്ന ഇന്ത്യൻ ടീമിനൊപ്പം ദോഹയിലാണ്.ഇവരുടെ അഭാവം  ടീം ബാലൻസിനെ എത്രമാത്രം ബാധിക്കുമെന്നാണ് കണ്ടറിയേണ്ടത്. അഡ്രിയാൻ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റനിരയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്.അതിനിടയിലാണ് മറ്റ് മൂന്നു കളിക്കാരുടെ അഭാവം.എന്നാൽ ലൂണയുടെ കുറവ് പരിഹരിച്ചുകൊണ്ടാണ് കോച്ച് ഇവാൻ വുകോമനോവിച്ച് ഇപ്പോൾ തന്ത്രങ്ങൾ മെനയുന്നത്. ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻറകോസ് തകർപ്പൻ ഫോമിലായത് ടീമിന് ആശ്വാസമായിട്ടുണ്ട്. ഘാൻ താരം ഖ്വാമെ പെപ്രയും അവസരത്തിനൊത്ത് ഉയർന്ന് കളിക്കുന്നുണ്ട്.പ്രതിരോധനിരയിൽ ബ്ലാസ്റ്റേഴ്സിൻെറ കോട്ട കാക്കുന്നത് പ്രീതം കോട്ടാലാണ്. ക്രൊയേഷ്യൻ പ്രതിരോധനിര താരം മാർകോ ലെസ്കോവിച്ച് ടീമിനെ നയിക്കുമ്പോൾ പ്രീതത്തിന് കൂടുതൽ…

    Read More »
  • NEWS

    സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്ബിങ്ങിന് ജനു.15 മുതല്‍ വിരലടയാളം നിര്‍ബന്ധം

    മുംബൈ: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴില്‍ വിസകളുടെയും സ്റ്റാമ്ബിങ്ങിന് വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജനുവരി 15 മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു. ഇനി സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്ബ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം. സൗദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജൻസികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ വിവരം വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ഉംറ വിസയൊഴികെ സൗദി അറേബ്യയിലേക്കുള്ള എല്ലാത്തരം വിസകളുടെയും കാര്യത്തില്‍ വിരലടയാളം നിര്‍ബന്ധമായി മാറുകയാണ്. ഉംറക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുന്നത്. കേരളത്തില്‍ രണ്ട് വി.എഫ്.എസ് ശാഖകളാണുള്ളത്. കൊച്ചിയിലും കോഴിക്കോട്ടും. വിസിറ്റ്, ടൂറിസ്റ്റ് വിസാനടപടികളാണ് ഇപ്പോള്‍ ഇവിടെ കൈകാര്യം ചെയ്യുന്നത്. ഇനി തൊഴില്‍ വിസ കൂടി ഇവരുടെ പരിധിയിലേക്ക് വരുന്നതോടെ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. രാജ്യത്ത് ആകെ 10 ഇടങ്ങളില്‍ മാത്രമാണ് വി.എഫ്.എസ് ശാഖകളുള്ളത്. മുംബൈ, കൊച്ചി, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു, ലഖ്‌നൗ, ന്യൂ ഡല്‍ഹി, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ്  ഇത്.

    Read More »
  • India

    ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം ഇന്ത്യൻ കുടുംബങ്ങളുടെ പക്കൽ; ഉള്ളത് 22,579,618 കിലോ സ്വര്‍ണശേഖരം !

    ന്യൂഡൽഹി:വിവാഹം പോലെയുള്ള മംഗളകരമായ അവസരങ്ങളില്‍ സ്വര്‍ണം നല്‍കുന്നത് ഇന്ത്യയില്‍ സ്ഥിരം പതിവാണ്, അതുകൊണ്ട് തന്നെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഭരണ വിപണിയും ഇന്ത്യയ്ക്ക് സ്വന്തമാണ്. സ്ത്രീകള്‍ക്ക് തലമുറകളായി സ്വര്‍ണം കൈമാറി വരുന്ന സമ്ബ്രദായവും ഇന്ത്യയിലുണ്ട്.ഇതിനെ സാധൂകരിക്കുന്നതാണ്  വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശേഖരം ഇന്ത്യൻ കുടുംബങ്ങളുടെ പക്കലാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഏകദേശം 25000 ടണ്‍ (അല്ലെങ്കില്‍ 22679618 കിലോഗ്രാം) സ്വര്‍ണ്ണം ഇന്ത്യൻ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതായി കരുതപ്പെടുന്നു. യുഎസ്, സ്വിറ്റ്‌സര്‍ലൻഡ്, ജര്‍മ്മനി, ഐഎംഎഫ് എന്നിവയുടെ കരുതൽ ശേഖരത്തിനേക്കാള്‍ കൂടുതലാണിത്.ഇത്രയും സ്വര്‍ണം എന്നാല്‍ ഇന്ത്യയുടെ ജിഡിപിയുടെ 40 ശതമാനത്തോളം എന്നർത്ഥം!

    Read More »
  • Social Media

    സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ 235 ദിവസം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് ഒരു സാധാരണക്കാരനായ ഇറാഖി ഗ്രാമീണനായിരുന്നു!

    2003 മാര്‍ച്ചില്‍ അധികാരഭ്രഷ്ടനാക്കപ്പെട്ട സദ്ദാം ഹുസൈൻ, ഇറാഖില്‍ അമേരിക്ക ഇറക്കിയ ഒന്നരലക്ഷം പട്ടാളക്കാരുടെയും അത്യാധുനിക റഡാര്‍ സംവിധാനങ്ങളുടെയും കണ്ണു വെട്ടിച്ച്‌ 235 ദിവസം കഴിഞ്ഞു കൂടിയത് ജന്മദേശമായ തിക്രിത്തിനടുത്ത അല്‍ഔജയില്‍ നിന്ന് എട്ടുകിലോമീറ്ററകലെ, ടൈഗ്രിസ് നദീതീരത്തെ അദ്ദൗര്‍ എന്ന കൃഷിക്കളത്തിലെ കിടങ്ങിലാണ്. അലാ നാമിഖ് എന്ന സാധാരണക്കാരനായ ഇറാഖി ഗ്രാമീണനാണ് സദ്ദാമിനെ അമേരിക്കയുടെ കയ്യില്‍ പെടാതെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചത് .അപ്പോള്‍ സദ്ദാമിന്റെ തലയ്ക്കു വില 25 ദശലക്ഷം ഡോളര്‍ ആണ്. അലാ നാമിഖിന്റെ സഹോദരനായ ഖൈസ് ആണ് ഒരു ദിവസം സന്ധ്യയ്ക്ക് ഒരു വിശിഷ്ടാതിഥി അലയുടെ കൃഷിക്കളത്തില്‍ വരുന്നുണ്ടെന്നു അനുജനെ വിളിച്ചു പറയുന്നത് .അതിഥിക്ക് കൊടുക്കാനായി അപ്പോൾത്തന്നെ കൃഷിക്കളത്തില്‍ നിന്നും വിളഞ്ഞ പഴങ്ങള്‍ എടുത്തുവെച്ചു അലാ. ഇരുള്‍ വീണുതുടങ്ങിയപ്പോള്‍ സഹോദരന്‍ പറഞ്ഞെത്തിയ അതിഥിയുടെ മുഖത്തേക്ക് അലാ സൂക്ഷിച്ചുനോക്കി. സംഭ്രമത്തോടെ പിന്നെയും പിന്നെയും നോക്കി മുഖം ഉറപ്പുവരുത്തിയതോടെ അലാ നാമിഖ് ഞെട്ടിത്തരിച്ചു നിന്നു.അത് സദ്ദാം ഹുസൈനായിരുന്നു !! ആദ്യം അലാ അൽപ്പം…

    Read More »
Back to top button
error: