ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ യുപിക്കെതിരേ കേരളത്തിന് 370 റണ്‍സ് വിജയലക്ഷ്യം. 59 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ സന്ദര്‍ശകര്‍ അവസാനദിനം മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 323 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.
സെഞ്ചുറി നേടിയ നായകൻ ആര്യൻ ജുയലും പ്രിയം ഗാര്‍ഗുമാണ് യുപിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 195 പന്തില്‍ ഏഴു ഫോറും നാലു സിക്സറുമുള്‍പ്പെടെ 115 റണ്‍സെടുത്ത ആര്യൻ ജുയലാണ് ടോപ് സ്കോറര്‍.
205 പന്തില്‍ എട്ടു ഫോറും ഒരു സിക്സറുമുള്‍പ്പെടെ 106 റണ്‍സാണ് പ്രിയം ഗാര്‍ഗിന്‍റെ സംഭാവന. ഓപ്പണര്‍ സമര്‍ഥ് സിംഗ് (43), അക്ഷദീപ് നാഥ് (പുറത്താകാതെ 38) എന്നിവരും ബാറ്റിംഗില്‍ സംഭാവന നല്കി. കേരളത്തിനു വേണ്ടി ബേസില്‍ തമ്ബിയും ജലജ് സക്സേനയും ശ്രേയസ് ഗോപാലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.