Month: January 2024
-
India
അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിൽ കോൺഗ്രസ് എതിരല്ലെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിൽ കോൺഗ്രസ് എതിരല്ലെന്ന് കെ മുരളീധരൻ എം.പി. പള്ളി പൊളിച്ച് ക്ഷേത്രം നിർമിക്കുന്നതിനോടാണ് എതിർപ്പ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയം വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയാണെന്നും മുരളീധരൻ പറഞ്ഞു. അതേസമയം രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസിന്റെ നിലപാട് അറിയാൻ ലീഗ് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ പ്രതികരിച്ചു. മതേതരനിലപാടിൽ നിന്ന് കോൺഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീർ പറഞ്ഞു. അയോധ്യയിൽ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കുകയാണ് നേതാക്കളുടെ പ്രതികരണം.
Read More » -
NEWS
ബന്ധം വഷളാകുന്നതിനിടെ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ചെെനയിൽ; കരുതലോടെ ഇന്ത്യ
ബെയ്ജിംഗ്: ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നതിനിടയിൽ മാലിദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഇന്നലെ ചെെനയിലെത്തി.മുന്‍ തീരുമാനം അനുസരിച്ചാണ് സന്ദര്‍ശനമെങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യയുമായുള്ള സൈനിക സഹകരണം അവസാനിപ്പിക്കുകയും ചൈനയുമായി സഹകരിച്ച് മുന്നോട്ട് പോവുകയെന്നതുമാണ് മാലിദ്വീപിന്റെ പുതിയ നയതന്ത്രം. പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുന്നതിന് പിന്നാലെ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുക എന്നതായിരുന്നു മുയിസുവിൻ്റെ മുൻഗാമികള്‍ പിന്തുടര്‍ന്നിരുന്ന സമീപനം. ഇതിന് വിരുദ്ധമായാണ് മുയിസു ചൈന സന്ദര്‍ശിക്കുന്നത്. പ്രസിഡൻ്റ് മുഹമ്മദ് മുയിസു അധികാരത്തില്‍ വന്നതിന് ശേഷമാണ് ഇന്ത്യ-മാലിദ്വീപ് ബന്ധം വഷളായത്. 2023 നവംബറിലായിരുന്നു മുയിസു പ്രസിഡന്റായി ചുമതലയേറ്റത്. ഉടൻ തന്നെ മാലിയിലുള്ള ഇന്ത്യൻ സൈനികരെ പുറത്താക്കുകയായിരുന്നു ഇദ്ദേഹം ആദ്യം ചെയ്തത്. പുതിയതായി സ്ഥാനമേറ്റെടുത്ത മാലിദ്വീപ് വൈസ് പ്രസിഡന്റ് ഹുസൈൻ മുഹമ്മദ് ലത്തീഫ് കഴിഞ്ഞ മാസം ചൈന സന്ദര്‍ശിച്ചിരുന്നു. കുൻമിങ്ങില്‍ നടന്ന ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ വികസന സഹകരണത്തിനായി ചൈന സംഘടിപ്പിച്ച ചൈന-ഇന്ത്യൻ മഹാസമുദ്ര മേഖലാ ഫോറത്തിലും ഹുസൈൻ മുഹമ്മദ് ലത്തീഫ് പങ്കെടുത്തിരുന്നു. ഇതിനിടെ ഇന്ത്യന്‍…
Read More » -
Kerala
യുപി സര്‍ക്കാരുമായി ഉണ്ടായിരുന്ന കരാറിന്‍റെ ഭാഗമായാണ് ബോട്ടുകള്‍ കൈമാറിയത്: കൊച്ചിന്‍ ഷിപ്പ് യാർഡ്
കൊച്ചി: ഉത്തർപ്രദേശിന് ബോട്ട് കൈമാറിയതിൽ വിവാദം വേണ്ടെന്ന് കൊച്ചി വാട്ടർ മെട്രോയ്ക്കായി ബോട്ടുകൾ നിർമ്മിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചു. യുപി സര്‍ക്കാരുമായി ഉണ്ടായിരുന്ന കരാറിന്‍റെ ഭാഗമായാണ് ബോട്ടുകള്‍ കൈമാറിയതെന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് അറിയിച്ചു. കൈമാറിയത് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി നിര്‍മിച്ച ബോട്ടുകളാണെന്ന അഭ്യൂഹങ്ങള്‍ പരന്നതോടെ വന്‍ വിവാദമായിരുന്നു. കൊച്ചിക്ക് യഥാസമയത്ത് ബോട്ടുകള്‍ നല്‍കാതെ പ്രധാനമന്ത്രിയുടെ മണ്ഡലമായ അയോധ്യയ്ക്ക് ബോട്ടുകള്‍ കൊണ്ടുപോയതിന് പിന്നില്‍ ചില താത്പര്യങ്ങളാകാമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. അയോധ്യ-വാരണാസി റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനായി എട്ട് ബോട്ടുകള്‍ നിര്‍മിച്ചു നല്‍കുന്നതിനായി അയോധ്യ വാട്ടര്‍ മെട്രോയുമായി കരാര്‍ ഏര്‍പ്പെട്ടിരുന്നു. ഇതില്‍ രണ്ട് ബോട്ടുകളാണ് കൈമാറിയതെന്ന് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്‍റെ വക്താവ് പറഞ്ഞു. ശേഷിക്കുന്ന ആറ് ബോട്ടുകളുടെ നിര്‍മാണം കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്‍റെ ഉപസ്ഥാപനമായ കോല്‍ക്കത്തയിലെ ഹൂഗ്ലിയിലുള്ള കപ്പല്‍ നിര്‍മാണ കേന്ദ്രത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Kerala
ഗവര്‍ണര്‍ ഇന്ന് ഇടുക്കിയില്‍; ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫ്
തൊടുപുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തൊടുപുഴയിൽ എത്തുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ജില്ലയിൽ ഇടതുമുന്നണി ഹര്‍ത്താൽ. ഗവര്‍ണര്‍ക്കെതിരേ നടത്തിവരുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി ഇവിടെയും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്‌എഫ്‌ഐയും അറിയിച്ചിട്ടുണ്ട്. വ്യാപാര വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുബസുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നത്. നിയമസഭ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്‍ ഇതുവരെയും ഒപ്പിടാൻ തയാറാകാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എല്‍ഡിഎഫിന്‍റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങളെ അണിനിരത്തി രാജ്ഭവൻ മാര്‍ച്ച് തീരുമാനിച്ചിട്ടുണ്ട്. ഇതേ ദിവസം തന്നെയാണ് ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നത്. ഇതോടെയാണ് ഗവര്‍ണറുടെ സന്ദര്‍ശനത്തെ പ്രതിരോധിക്കാൻ ഇടതു മുന്നണി ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Read More » -
Sports
ജര്‍മൻ ഫുട്ബാള്‍ ഇതിഹാസം ഫ്രാൻസ് ബെക്കൻ ബോവര്‍ അന്തരിച്ചു
മ്യൂണിക്ക്: ജര്‍മൻ ഫുട്ബാള്‍ ഇതിഹാസം ഫ്രാൻസ് ആന്റണ്‍ ബെക്കൻബോവര്‍ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.78 വയസ്സായിരുന്നു. കളിക്കാരനായി ജര്‍മനിക്കുവേണ്ടി ലോകകപ്പ് ഉയര്‍ത്തുകയും കോച്ചെന്ന നിലയില്‍ ജർമനിക്ക് ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ഇതിഹാസതാരം ബയേണ്‍ മ്യൂണിക്കിന് യുവേഫ കപ്പും മൂന്ന് യൂറോപ്യൻ കപ്പും നേടിക്കൊടുത്ത താരംകൂടിയാണ്. 1974ല്‍ ജര്‍മ്മനിയുടെ നായകനായും 1990ല്‍ പരിശീലകനായുമാണ് ജര്‍മ്മനിക്ക് ലോകകിരീടം നേടിക്കൊടുത്തത്. മൂന്ന് ലോകകപ്പുകള്‍ കളിച്ച താരം പശ്ചിമ ജര്‍മനിക്ക് വേണ്ടി 103 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബൂട്ടുകെട്ടി. 1972 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ ബയേണ്‍ മ്യൂണികിനെ ചാമ്ബ്യന്മാരാക്കി. 1945 സെപ്റ്റംബര്‍ 11നു ജര്‍മനിയിലെ മ്യൂണിക്കില്‍ ജനിച്ച ഫ്രാൻസ് ബെക്കൻ ബോവര്‍ ഫുട്‌ബോളില്‍ ജര്‍മനിയുടെ എക്കാലത്തെയും മികച്ച താരമായാണ് വിലയിരുത്തപ്പെടുന്നത്. ആരാധകര്‍ക്കിടയില്‍ കൈസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബെക്കൻ ബോവര്‍ രണ്ടുതവണ യൂറോപ്യൻ ഫുട്‌ബോളറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ക്ലബ്ബ് ഫുട്‌ബോളില്‍ ബയേണ്‍ മ്യൂണിക്കിന്റെ വിശ്വസ്ത താരം കൂടിയായിരുന്നു കൈസര്‍. നാല് വീതം ബുണ്ടസ് ലീഗ, ജര്‍മൻ കപ്പ്, മൂന്ന് തവണ യൂറോപ്യൻ കപ്പ്,…
Read More » -
India
പള്ളികളില്‍നിന്ന് മുസ്‍ലിംകള്‍ സ്വമേധയാ ഒഴിഞ്ഞുപോകണം; അല്ലെങ്കിൽ എത്രപേർ കൊല്ലപ്പെടുമെന്ന് പറയാനാകില്ല:കര്‍ണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ
ബംഗളൂരു: മുസ്‍ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രസംഗവുമായി കര്‍ണാടക മുൻ മന്ത്രിയും ബി.ജെ.പി നേതാവുമായ കെ.എസ് ഈശ്വരപ്പ. ക്ഷേത്രഭൂമിയില്‍ നിര്‍മിച്ചതെന്ന് ആരോപിക്കുന്ന പള്ളികളില്‍നിന്ന് മുസ്‍ലിംകള്‍ സ്വമേധയാ ഒഴിഞ്ഞുപോകണമെന്നും അല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നോ എത്രപേര്‍ കൊല്ലപ്പെടുമെന്നോ പറയാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബെളഗാവിയില്‍ ഹിന്ദുത്വ കണ്‍വെൻഷനില്‍ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ. ‘ക്ഷേത്രങ്ങള്‍ നശിപ്പിച്ച് നിര്‍മിച്ച ഒരു മസ്ജിദും വെറുതെ വിടില്ല. അത്തരത്തിലുള്ള ഒരു പള്ളിയും ഈ രാജ്യത്ത് നിലനില്‍ക്കില്ല.നിങ്ങള്‍ (മുസ്‍ലിംകള്‍) സ്വമേധയാ ഒഴിഞ്ഞാല്‍ അത് പ്രയോജനകരമാകും. അല്ലെങ്കില്‍, എത്രപേര്‍ കൊല്ലപ്പെടും, എന്തെല്ലാം സംഭവിക്കും എന്നതുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ ഞങ്ങള്‍ക്കറിയില്ല’, അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി മന്ത്രിപദവി നഷ്ടമായ ഈശ്വരപ്പ വിദ്വേഷ പ്രസംഗങ്ങളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നയാളാണ്.നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണകാലത്ത് ശിവമൊഗ്ഗയില്‍ നടന്ന ചടങ്ങില്‍ തെരഞ്ഞെടുപ്പില്‍ ഒറ്റ മുസ്‍ലിം വോട്ട് പോലും ഞങ്ങള്‍ക്ക് വേണ്ടെന്ന് പറഞ്ഞും ഈശ്വരപ്പ വിവാദമുണ്ടാക്കിയിരുന്നു.
Read More » -
Kerala
അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ
കൊച്ചി: അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം ഏറ്റുവാങ്ങി നടൻ ശ്രീനിവാസൻ. തൃപ്പൂണിത്തുറ തപസ്യ ഉപാദ്ധ്യക്ഷൻ കെ. എസ്.മോഹൻ, തപസ്യ സെക്രട്ടറിയും സിനിമ – സീരിയല്‍ ആര്‍ട്ടിസ്റ്റുമായ ഷിബു തിലകൻ എന്നിവരാണ് നടന് അക്ഷതം കൈമാറിയത്. നേരത്തെ നടൻ ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയ സിനിമ മേഖലയിലെ നിരവധിപ്പേര്‍ക്ക് അക്ഷതം കൈമാറിയിരുന്നു.പൂജ അനുഷ്ഠാനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം.
Read More » -
Kerala
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച സംഭവത്തിൽ ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ
ചങ്ങനാശേരി: പെരുന്ന മാരണത്തുകാവ് ശ്രീ അംബികാ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ച കേസില്‍ ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. തിരുവല്ല തിരുമൂലപുരം ഭാഗത്ത് മംഗലശ്ശേരി കടവ് കോളനിയില്‍ മണിയൻ (56) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 30ന് രാത്രിയിലായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് ചങ്ങനാശ്ശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പകല്‍ സമയങ്ങളില്‍ ലോട്ടറി വില്‍പ്പനക്കാരൻ എന്ന നിലയില്‍ നടന്നു സ്ഥലവും പരിസരവും വീക്ഷിച്ച ശേഷം രാത്രികാലങ്ങളില്‍ മോഷണം നടത്തുകയാണ് ഇയാളുടെ രീതി.
Read More » -
Kerala
സ്‌കൂട്ടറില്‍ കറങ്ങി മാല മോഷ്ടിക്കുന്ന ദമ്ബതികള്‍ പൊലീസിന്റെ പിടിയിൽ
കൊല്ലം: സ്‌കൂട്ടറില്‍ കറങ്ങി മാല മോഷ്ടിക്കുന്ന ദമ്ബതികള്‍ പൊലീസിന്റെ പിടിയിലായി. കുപ്പണ, വയലില്‍ വീട്ടില്‍ ജീവൻ(20), ഭാര്യയായ തൃക്കടവൂര്‍ വില്ലേജില്‍ കുരീപ്പുഴ, ലത ഭവനില്‍ അഞ്ജന(18) എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. തേവലക്കര സ്വദേശിനിയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.വെള്ളിയാഴ്ച രാത്രി 7.40ഓടെയാണ് ഇവര്‍ തേവലക്കര സ്വദേശിനിയുടെ മാല കവര്‍ന്നത്. കാവനാട് കുരീപ്പുഴ പാലത്തിലുടെ സ്‌കൂട്ടറില്‍ വരികയായിരുന്ന തേവലക്കര സ്വദേശിനിയായ അമ്മുവിന്റെ ഒരു പവൻ തൂക്കം വരുന്ന സ്വര്‍ണ താലി അടങ്ങിയ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. സ്‌കൂട്ടറില്‍ അമ്മുവിന്റെ വാഹനത്തിന് സമീപം എത്തിയ പ്രതികള്‍ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത ശേഷം അമ്മുവിനെ വാഹനത്തില്‍ നിന്നും തള്ളി താഴെയിട്ട് രക്ഷപ്പെടുകയായിരുന്നു. അമ്മുവില്‍ നിന്ന് ലഭിച്ച വിവരങ്ങളുടേയും നിരീക്ഷണ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പൊലീസ് പ്രതികളെ അഞ്ചാലുംമൂട് കരുവയിലുള്ള ഇവരുടെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.നേരത്തേയും സമാനമായ രീതിയിൽ ഇവർ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
Read More » -
NEWS
ഒമാനിലും നോട്ട് നിരോധനം; 15ഓളം നോട്ടുകള്‍ പിൻവലിച്ചു
മാസ്ക്കറ്റ്: ഒമാനില്‍ വിവിധ നോട്ടുകള്‍ പിൻവലിച്ച് സെൻട്രല്‍ ബാങ്ക്. 15ഓളം നോട്ടുകളാണ് നിരോധിച്ചിരിക്കുന്നത്. 1995 നവംബറില്‍ സെൻട്രല്‍ ബേങ്ക് ഓഫ് ഒമാൻ പുറത്തിറക്കിയ 100 ബൈസ, 200 ബൈസ, 500 ബൈസ, ഒരു റിയാല്‍ നോട്ടുകള്‍, 2000 നവംബറില്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, പത്ത് റിയാല്‍, 20 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2005-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2010-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ 20 റിയാല്‍ നോട്ട്, 2012-ല്‍ പുറത്തിറക്കിയ അഞ്ച് റിയാല്‍, 10 റിയാല്‍, 50 റിയാല്‍ നോട്ടുകള്‍, 2015-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട്, 2019-ല്‍ പ്രത്യേക സ്മരണാര്‍ത്ഥം പുറത്തിറക്കിയ ഒരു റിയാല്‍ നോട്ട് എന്നിവയാണ് പിൻവലിച്ചിരിക്കുന്നത്. അസാധുവായ നോട്ടുകള്‍ മാറ്റുന്നതിനായി സമയം അനുവദിക്കുമെന്നും എന്നാല്‍ മാറ്റിവാങ്ങാനുള്ള സമയം കഴിഞ്ഞാല്‍ ഈ നോട്ടുകള്‍ വിനിമയം ചെയ്യുന്നത് നിയമവിരുദ്ധമാകുമെന്നും ഒമാൻ സെൻട്രല്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.
Read More »