മുംബൈ: ലോകകപ്പ് ക്രിക്കറ്റിൽ സമ്മാനത്തുകയായി ടീമുകള്‍ക്ക് വിതരണം ചെയ്തത് 84 കോടി രൂപ.കിരീടം നേടിയ ഓസ്ട്രേലിയക്ക് ഏകദേശം 33.34 കോടി രൂപ സമ്മാനത്തുകായി ലഭിച്ചു.
ഇതിന് പുറമെ ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ മത്സരത്തിലെ വിജയത്തിനും സമ്മാനമുണ്ട്.ഇന്ത്യക്ക് സമ്മാനത്തുകയായി ലഭിച്ചത് രണ്ട് മില്യണ്‍ ഡോളര്‍(ഏകദേശം16.67 കോടി രൂപ) ആണ്.
ഗ്രൂപ്പ് ഘട്ടത്തില്‍ ജയിക്കുന്ന ഓരോ മത്സരത്തിലും 33.29 ലക്ഷം രൂപയാണ് ടീമുകള്‍ക്ക് സമ്മാനത്തുകയായി ലഭിക്കുക. ഇതനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിച്ച ഓസ്ട്രേലിയക്ക് രണ്ടേകാല്‍ കോടി രൂപ കൂടി അധികമായി ലഭിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒമ്പത് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക് 2.90 കോടി രൂപ കൂടുതലായി ലഭിച്ചു.
സെമിയില്‍ പുറത്തായ ന്യൂസിലന്‍ഡിനും ദക്ഷിണാഫ്രിക്കക്കും 6.65 കോടി രൂപ വീതം സമ്മാനത്തുകയായി ലഭിച്ചു.ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് കളികളില്‍ ജയിപ്പോള്‍ ന്യൂസിലന്‍ഡ് അഞ്ച് മത്സരങ്ങളിലാണ് ജയിച്ചത്. ഇതുവഴി 6.65 കോടി രൂപക്ക് പുറമെ രണ്ടേ കാല്‍ കോടി രൂപ കൂടി ദക്ഷിണാഫ്രിക്കക്ക് ലഭിച്ചപ്പോള്‍ ന്യൂസിലന്‍ഡിന് 1.65 കോടി രൂപയാണ് അധികമായി കിട്ടിയത്.
സെമിയിലെത്താതെ പുറത്തായ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഒരു കോടി 33 ലക്ഷം രൂപ വീതം സമ്മാനത്തുകയായി ലഭിച്ചു. മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് ഒരു കോടി രൂപയും ശ്രീലങ്കക്കും ബംഗ്ലാദേശിനും നെതര്‍ലന്‍ഡ്സിനും 67 ലക്ഷം രൂപ വീതവുമാണ് സമ്മാനത്തുകയായി ലഭിച്ചത്. ആകെ 10 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ കളിച്ചത്.