അതിക്രമിച്ച് കയറിയതിന് ഐപിസി 332, 447 വകുപ്പ് ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.നിലവിൽ ഇയാൾ അഹമ്മദാബാദ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
”എന്റെ പേര് ജോണ്‍ ഞാന്‍ ഓസ്‌ട്രേലിയയില്‍ നിന്നാണ് വരുന്നത് വിരാട് കോഹ് ലിയെ നേരിട്ട് കാണുന്നതിനാണ് മൈതാനത്ത് പ്രവേശിച്ചത്, ഞാന്‍ പാലസ്തീനെ പിന്തുണയ്ക്കുന്നു” ജോണ്‍സണ്‍ വെന്‍ പറഞ്ഞു.
ഓസ്‌ട്രേലിയന്‍ വംശജനായ ജോണ്‍സണ്‍ ഇതാദ്യമല്ല വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. 2023 വനിതാ ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരം തടസ്സപ്പെടുത്തിയതിനും ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. ഓസ്ട്രേലിയയിലെ സിഡ്നി ഒളിമ്ബിക് സ്റ്റേഡിയത്തില്‍ നടന്ന സ്പെയിന്‍-ഇംഗ്ലണ്ട് ഫൈനല്‍ പോരാട്ടത്തിനിടെ പുടിന്‍ വിരുദ്ധ പ്രതിഷേധമുയര്‍ത്തിയാണ് ജോണ്‍സണ്‍ വെന്‍ എത്തിയത്. ‘സ്റ്റോപ് പുട്ലര്‍’ എന്നെഴുതിയ ടീഷര്‍ട്ടും മുഖംമൂടിയും ധരിച്ച ജോണ്‍സണ്‍ മത്സരം നടക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മൈതാനത്തേക്ക് ഓടിക്കയറുകയായിരുന്നു.
ഇന്നലെ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയിലാണ് ‘ഫ്രീ പലസ്തീന്‍’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് ഇയാള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗ്രൗണ്ടില്‍ കടന്നത്. പലസ്തീന്‍ അനുകൂല പ്രതിഷേധവുമായെത്തിയ യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.
പല്തീനില്‍ ബോംബാക്രമണം അവസാനിപ്പിക്കുക, പലസ്തീനിനെ സ്വതന്ത്രമാക്കുക എന്നീ വാചകങ്ങള്‍ എഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ യുവാവ് പലസ്തീന്‍ പതാക ഉപയോഗിച്ചുകൊണ്ടുള്ള മാസ്‌കും ധരിച്ചിരുന്നു. പിച്ചിലേക്ക് അതിക്രമിച്ചു കയറിയ ഇയാള്‍ കോഹ്ലിയെ ആലിംഗനം ചെയ്യാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.
ബ്രിസ്‌ബെന്‍ നഗരത്തിന്റെ ഭാഗമായ ടൂവോങ് സ്വദേശിയാണ് ജോണ്‍സണ്‍ വെന്‍. ‘പൈജാമ മാന്‍’ എന്ന പേരില്‍ ടിക്ക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ഇയാള്‍ക്ക് അക്കൗണ്ടുണ്ട്. ഇയാള്‍ പ്രാങ്ക് വീഡിയോ ചെയ്ത് കുഴപ്പത്തിലായി നിരവധി തവണ പിടിക്കപ്പെട്ടിട്ടുണ്ട്. ബ്രിസ്ബണിലെ ഫൂട്ട്ബ്രിഡ്‌ജില്‍ തുങ്ങിക്കിടന്ന് സാഹസം കാണിച്ചതിന് ഇയാള്‍ക്ക് 250 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.