Month: September 2023

  • Kerala

    ഓണക്കാലത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് മലപ്പുറത്ത്

    മലപ്പുറം:ഓണക്കാലത്ത് ഏറ്റവും കൂടുതൽ മദ്യം വിറ്റത് മലപ്പുറത്ത്.ഓണക്കാലത്തെ പത്ത് ദിവസം കൊണ്ട് സംസ്ഥാനത്ത് വിറ്റത് 759 കോടി രൂപയുടെ മദ്യമാണ്.ഇതിൽ  ഒന്നാം സ്ഥാനത്തെത്തിയത് മലപ്പുറം തിരൂരിലെ ഔട്ലെറ്റാണ്. അതേസമയം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത് സര്‍ക്കാരിന്‍റെ സ്വന്തം മദ്യമായ ജവാന്‍ ബ്രാന്‍ഡാണ്.ആറു ലക്ഷത്തി മുപ്പതിനായിരം ലീറ്റര്‍ ജവാനാണ് ഇക്കാലയളവില്‍ വിറ്റത്.അവിട്ടം ദിനത്തില്‍ 91 കോടി രൂപയുടെ മദ്യം വിറ്റപ്പോള്‍ ഉത്രാട ദിനത്തില്‍ വിററത് 116 കോടി രൂപയുടെ മദ്യമായിരുന്നു. ഉത്രാട ദിനമായ തിങ്കളാഴ്ച്ചത്തെ വിൽപ്പനയിൽ ഇരിങ്ങാലക്കുട ഔട്ലെറ്റ് ഒന്നാം സ്ഥാനത്തും ആശ്രാമം(കൊല്ലം) ഔട്ലെറ്റ് രണ്ടാം സ്ഥാനത്തും എത്തി.ഓണക്കാലത്തെ പത്തുദിവസം മദ്യവിൽപ്പനയിലൂടെ സര്‍ക്കാരിനു നികുതിയായി മാത്രം കിട്ടിയത് 675 കോടി രൂപയാണ്.

    Read More »
  • Food

    വീട്ടിൽ തന്നെ കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം

    ചിക്കൻ പൊതുവെ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ എന്നു ചിലർക്കെങ്കിലും സംശയമുണ്ടാകും.എന്നാൽ ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. കുട്ടികൾക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതിൽ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും. വീട്ടിൽ തന്നെ കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് –…

    Read More »
  • Kerala

    സ്റ്റേഷനില്‍ പോകണ്ട; ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതി ഇനി കേരള പോലീസിന്റെ പോല്‍ ആപ്പിലൂടെ

     ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി  ഇനി കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ ‘പോല്‍ ആപ്പ് ‘ വഴിയോ ‘തുണ’ വെബ്സൈറ്റ് വഴിയോ അപേക്ഷ നല്‍കാം.ഇതിനായി ഇനി പൊലീസ് സ്റ്റേഷനില്‍  പോകേണ്ടതില്ല.ഇതിന്റെ ഫീസും ഓണ്‍ലൈൻ ആയി അടക്കാവുന്നതാണ്. ഇതിനായി ആദ്യം പോല്‍ ആപ്പ് നിങ്ങളുടെ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക. തുടര്‍ന്ന് ആപ്പിലെ Mike Sanction Registration എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കുക. അപേക്ഷകന്റെ വിവരങ്ങള്‍, മൈക്ക് ഓപ്പറേറ്ററുടെ ലൈസൻസ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ആണെങ്കില്‍ റിട്ടേണിങ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കില്‍ റൂട്ട്, വാഹനത്തിന്റെ വിവരങ്ങള്‍ തുടങ്ങിയ ഡോക്യൂമെന്റുകള്‍ അപ്‌ലോഡ് ചെയ്യുക. സാധാരണ ആവശ്യങ്ങള്‍ക്ക് 660 രൂപയും വാഹനത്തില്‍ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കില്‍ 1115 രൂപയും ഫീസ് അടക്കേണ്ടതായുണ്ട്. ഓണ്‍ലൈൻ ആയി ഫീസ് അടക്കാവുന്നതാണ്. തുണ വെബ്സൈറ്റ് വഴി ആണെങ്കിലും മേല്‍ പറഞ്ഞിരിക്കുന്ന സ്റ്റെപ്പുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അപേക്ഷ സമര്‍പ്പിക്കാം. സാധാരണ മൈക്ക് സാങ്ഷൻ അപേക്ഷകള്‍ അപേക്ഷിച്ച…

    Read More »
  • Kerala

    കേരളത്തനിമയും  സൗന്ദര്യവും ഇന്നും മായാത്ത പാലക്കാട്

    ഒരു കാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്ന ഇടം….കാലം മാറ്റങ്ങൾ ഒട്ടേറെ വരുത്തിയിട്ടുണ്ടെങ്കിലും ആ പഴയ തനിമയും സൗന്ദര്യവും ഇന്നും മായാതെ സൂക്ഷിക്കുന്ന നാടാണ് പാലക്കാട്. സംസാരിക്കുന്ന ഭാഷ മുതൽ കഴിക്കുന്ന ഭക്ഷണത്തിൽ വരെ വ്യത്യാസം കാണുന്ന ഈ നാട് എന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. പാലക്കാട് കോട്ട മുതൽ അങ്ങ് വാളയാർ ചുരം വരെ കിടക്കുന്ന ഇടങ്ങളും അതിനിടയിലെ കാഴ്ചകളും കണ്ടു തീർക്കുക എന്നത് ഒരൊന്നൊന്നര പണി തന്നെയാണ്.എങ്കിലും പാലക്കാടൻ കാഴ്ചകളില്‍ ഒരിക്കലും വിട്ടുപോകരുതാത്ത കുറച്ചിടങ്ങൾ പരിചയപ്പെടാം…. പാലക്കാട് കോട്ട പാലക്കാടിനെ കാണാനുള്ള യാത്രയിൽ ആദ്യത്തെ സ്റ്റോപ്പ് പാലക്കാട് കോട്ട തന്നെയാണ്. നഗരത്തിനു ഒത്ത നടുവിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഹൈദരലിയാണ് നിർമ്മിച്ചതെങ്കിലും അറിയപ്പെടുന്നത് ടിപ്പു സുൽത്താന്‍റെ പേരിലാണ്. വീരകഥകളുടെ പേരിൽ പ്രശസ്തമായ ഈ കോട്ട ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. പറമ്പിക്കുളം വന്യജീവി സങ്കേതം പറമ്പിക്കുളം അണക്കെട്ടിനു ചുറ്റുമായി സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം വന്യജീവി സങ്കേതമാണ് ഇവിടുത്തെ…

    Read More »
  • India

    വേളാങ്കണ്ണി പെരുന്നാൾ: കേരളത്തിൽ നിന്നും രണ്ടു സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ചു

    വേളാങ്കണ്ണി പെരുന്നാളിന് കൊടിയേറിയതോടെ വിശ്വാസികളുടെ ഒഴുക്കും ആരംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് വിശ്വാസികളാണ് ഓരോ ദിവസവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വേളാങ്കണ്ണിയില്‍ എത്തിച്ചേരുന്നത്. മാതാവിനോട് മാധ്യസ്ഥം വഹിച്ച്‌ അനുഗ്രഹം നേടാനും ആരോഗ്യമാതാവിനെ കണ്ട് പ്രാര്‍ത്ഥിക്കാനുമായി വിശ്വാസികള്‍ ഇനി വേളാങ്കണ്ണിയിലേക്ക് ഒഴുകും. ഓഗസ്റ്റ് 29ന് ആരംഭിച്ച വേളാങ്കണ്ണി പെരുന്നാള്‍  സെപ്റ്റംബര്‍ എട്ടിന് സമാപിക്കും. കേരളത്തില്‍ നിന്നും ഏറ്റവും സുഖകരമായി വേളാങ്കണ്ണിയിലേത്തുവാനുള്ള വഴി ട്രെയിൻ തന്നെയാണ്. കെഎസ്‌ആര്‍ടിസിയ്ക്ക് വേളാങ്കണ്ണിയിലേക്ക് സ്ഥിരം സര്‍വീസും ഉണ്ട്. വേളാങ്കണ്ണി പെരുന്നാള്‍ പ്രമാണിച്ച്‌ ഇന്ത്യൻ റെയില്‍വേ രണ്ട് സ്പെഷ്യല്‍ ട്രെയിൻ സര്‍വീസുകളാണ് കേരളത്തില്‍ നിന്നും വേളാങ്കണ്ണിയിലേക്ക് നടത്തുന്നത്. തിരുവനന്തപുരം-വേളാങ്കണ്ണി ട്രെയിൻ, എറണാകുളം-വേളാങ്കണ്ണി ട്രെയിൻ എന്നിവയാണവ.ഇത് കൂടാതെ എറണാകുളം-വേളാങ്കണ്ണി (ആഴ്ചയിൽ രണ്ടു ദിവസം) റൂട്ടിൽ മറ്റൊരു ട്രെയിനുമുണ്ട്. എറണാകുളം-വേളാങ്കണ്ണി ട്രെയിൻ (06035) ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 23 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും എറണാകുളം-വേളാങ്കണ്ണി ട്രെയിൻ സര്‍വീസ് നടത്തും. ശനിയാഴ്ചഉച്ചയ്ക്ക് 1.10ന് എറണാകുളം ജംങ്ഷനില്‍ നിന്നാരംഭിച്ച്‌ 16 മണിക്കൂര്‍ 30 മിനിറ്റ് യാത്രയ്ക്ക്…

    Read More »
  • India

    സെപ്റ്റംബർ മൂന്നുമുതൽ എറണാകുളം-ചെന്നൈ സ്പെഷ്യല്‍ ട്രെയിൻ 

    സെപ്റ്റംബർ മൂന്ന് ഞായറാഴ്ച രാത്രി 8.25ന് എറണാകുളത്ത് നിന്നാരംഭിച്ച്‌ പിറ്റേന്ന് തിങ്കളാഴ്ച രാവിലെ 10.45 ന് ചെന്നൈ എഗ്മോര്‍ ജംങ്ഷനില്‍ എത്തിച്ചേരുന്ന ട്രെയിനിവ്‍റെ ആകെ യാത്രാ സമയം 14 മണിക്കൂര്‍ 20 മിനിറ്റാണ്. എറണാകുളം ജംങ്ഷൻ- 8.25 PM ആലുവാ-8.45 PM തൃശൂര്‍-9.45 PM ഒറ്റപ്പാലം-10.46 PM പാലക്കാട്-11.30 AM കോയമ്ബത്തൂര്‍ ജംങ്ഷൻ-1.30 AM തിരുപ്പൂര്‍-2.18 PM ഈറോഡ് ജംങ്ഷൻ-3.20 AM സേലം-5.07 AM ജോലാര്‍പേട്ടെ-6.55 AM കട്ട്പടി ജംങ്ഷൻ-8.08 AM ആരക്കോണം ജംങ്ഷൻ- 8.58 AM പേരമ്ബൂര്‍-9.48 AM ചെന്നൈ എഗ്മോര്‍-10.45 ചെന്നൈ -എറണാകുളം സ്പെഷ്യല്‍ ട്രെയിൻ 06043- MS ERS SPL (06043) മടക്ക യാത്രയില്‍ ചെന്നൈയില്‍ നിന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.10ന് പുറപ്പെടുന്ന ട്രെയിൻ 13 മണിക്കൂര്‍ 05 മിനിറ്റ് യാത്രയ്ക്ക് ശേഷം പിറ്റേന്ന് പുലര്‌‍ച്ചെ 3.15ന് എറണാകുളം ജംങ്ഷനില്‍ എത്തിച്ചേരും. ചെന്നൈ എഗ്മോര്‍- 2.10 PM പേരമ്ബൂര്‍-2.48 Pm ആരക്കോണം ജംങ്ഷൻ- 3.38 PM കട്ട്പടി…

    Read More »
  • India

    ഇങ്ങനെ അപമാനിക്കരുത് ;14 കിലോ പെട്ടി തക്കാളിക്ക് 140 രൂപ !!

    ഉദുമൽപേട്ട: കഴിഞ്ഞ ഒന്നുരണ്ട് മാസങ്ങളായി രാജകീയ സ്ഥാനം അലങ്കരിച്ചിരുന്ന തക്കാളിയുടെ വില കുത്തനെ കൂപ്പുകുത്തി.14 കിലോ പെട്ടിക്ക് 140 രൂപയായിരുന്നു ഇന്നലെ ഉദുമൽപേട്ട മാർക്കറ്റിലെ വില. ഒരു മാസം മുൻപ് 14-കിലോ പെട്ടിക്ക് 2500-രൂപ വരെ വില ലഭിച്ചിരുന്നു.വിളവ് ഗണ്യമായി കുറഞ്ഞതും അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള വരവ് നിലച്ചതുമാണ് വില വര്‍ധിക്കുവാൻ കാരണമായത്. അതേസമയം ഇന്നലെ ഉദുമൽപേട്ട മാർക്കറ്റിലെത്തിയത് ഒരു ലക്ഷം പെട്ടി തക്കാളിയാണ്.ലേലക്കമ്മീഷൻ തുക കുറച്ചപ്പോൾ കര്‍ഷകന്റെ കൈയില്‍ ലഭിച്ചത് നാമമാത്രമായ തുകയായിരുന്നു.വില വര്‍ധിച്ചതോടെ കൂടുതല്‍ കര്‍ഷകർ തക്കാളി കൃഷിയിലേക്ക് തിരിഞ്ഞത് ഭാവിയിൽ കൂടുതൽ വിലയിടിവിലേക്ക് കാര്യങ്ങൾ എത്തിക്കുന്ന സാഹചര്യമാണ് നിലവിൽ കാണുന്നത്.

    Read More »
  • India

    അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്‌’ നേടിയത് 35,000 കോടി രൂപ !!

    ന്യൂഡൽഹി:കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്‌’ നേടിയത് 35,000 കോടി രൂപ !! മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം ഉപഭോക്താക്കളെ ഊറ്റിയ കണക്കാണിത്. പണമിടപാടുകള്‍ നടന്നെന്ന വിവരമറിയിക്കാൻ വേണ്ടി എസ്.എം.എസ് അയച്ച വകയില്‍ മാത്രം ‘കവര്‍ന്നതാ’കട്ടെ 6254 കോടിയാണ്.എസ്.എം.എസ് അയച്ച വകയില്‍ 18 രൂപയും 20 രൂപയും വെച്ച്‌ അക്കൗണ്ടില്‍നിന്ന് പണം പിടിച്ചെന്ന സന്ദേശമെത്താറുണ്ടെങ്കിലും അധികമാരും കാര്യമാക്കാറില്ല. ഈ തുകയാണ് കോടികളുടെ വരുമാനമായി ബാങ്കുകളുടെ അക്കൗണ്ടിലെത്തുന്നത്. മിനിമം ബാലൻസ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന് പൊതുമേഖല ബാങ്കുകളും അഞ്ച് സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയത് 21,000 കോടിയാണ്. സേവിങ് ബാങ്ക്സ് ഉടമകള്‍ അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക (മിനിമം ബാലൻസ് ) നഗര-ഗ്രാമങ്ങള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെടും. ഇത്തരത്തില്‍ നിശ്ചിത പരിധിക്ക് താഴേക്ക് പോയതിനുള്ള ‘പിഴയായി’ ഈടാക്കിയതാണ് 21000 കോടി. മിനിമം ബാലൻസ് പരിധിയില്‍നിന്ന് താഴേക്ക് പോയാല്‍ 400 മുതല്‍ 500 രൂപവരെ ബാങ്കുകള്‍ പിഴയായി ഈടാക്കുന്നുണ്ട്.…

    Read More »
  • Kerala

    ഓണം ഫെസ്റ്റ് കാണാൻ പോയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

    മലയിൻകീഴ്: കുളക്കോട് വളവിലെ പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കീഴാറൂര്‍ കാവല്ലൂര്‍ പ്ലാങ്കാലവിള നന്ദനം വീട്ടില്‍ അഭിലാഷിനെയാണ് (33)മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷമായ ആനപ്പാറ ഫെസ്റ്റ് കാണാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു അഭിലാഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനാല്‍ അഭിലാഷിന്റെ ഭാര്യ മായ മലയിൻകീഴ് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാറമടയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.തുടർന്ന് കാട്ടാക്കട ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. അഭിലാഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്. മകള്‍ : ദേവനന്ദ

    Read More »
  • Kerala

    എ കെ ആന്റണിയും അനിൽ ആന്റണിയും പുതുപ്പള്ളിയിൽ ഇന്ന് നേർക്കുനേർ

    കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചാരണം അവസാനിക്കാൻ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാന നേതാക്കളെല്ലാം ഇന്ന് മണ്ഡലത്തിൽ പര്യടനത്തിന്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എകെ ആന്റണി ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, കെ മുരളീധരൻ തുടങ്ങിയ നേതാക്കളും മണ്ഡലത്തില്‍ ഉണ്ട്. അവസാനഘട്ട പ്രചാരണത്തിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. മൂന്നിടങ്ങളിലാണ് മുഖ്യമന്ത്രി പൊതുയോഗത്തില്‍ പ്രസംഗിക്കുന്നത്. അതേസമയം, എ കെ ആന്റണി എത്തുന്ന ദിവസം തന്നെ, ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മകൻ അനില്‍ ആന്റണിയും പ്രചാരണ രംഗത്തുണ്ട്. വികസനത്തിന്‍റെ കണക്ക് നിരത്തിയും പ്രതിപക്ഷത്തെ കടന്നാക്രമിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയതോടെ റബര്‍ വില 250 ആക്കാമെന്ന ഇടതുമുന്നണി പ്രകടന പത്രികയിലെ വാഗ്ദാനം ചോദ്യം ചെയ്ത് കെ പി സി സി അധ്യക്ഷനും രംഗത്തെത്തിയിരുന്നു. അതിനിടെ ചാണ്ടി ഉമ്മൻ – ജെയ്ക് സി തോമസ് നേര്‍ക്കുനേര്‍ സംവാദത്തിനും കളമൊരുങ്ങുകയാണ്. വികസന കാര്യത്തില്‍ ചര്‍ച്ചയ്ക്കുണ്ടോയെന്ന ജെയ്ക്കിന്‍റെ…

    Read More »
Back to top button
error: