IndiaNEWS

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്‌’ നേടിയത് 35,000 കോടി രൂപ !!

ന്യൂഡൽഹി:കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ബാങ്കുകള്‍ ഉപഭോക്താക്കളുടെ ‘പോക്കറ്റടിച്ച്‌’ നേടിയത് 35,000 കോടി രൂപ !! മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും നിശ്ചയിച്ച പരിധി കഴിഞ്ഞുള്ള എ.ടി.എം ഉപയോഗത്തിനുമടക്കം ഉപഭോക്താക്കളെ ഊറ്റിയ കണക്കാണിത്.

പണമിടപാടുകള്‍ നടന്നെന്ന വിവരമറിയിക്കാൻ വേണ്ടി എസ്.എം.എസ് അയച്ച വകയില്‍ മാത്രം ‘കവര്‍ന്നതാ’കട്ടെ 6254 കോടിയാണ്.എസ്.എം.എസ് അയച്ച വകയില്‍ 18 രൂപയും 20 രൂപയും വെച്ച്‌ അക്കൗണ്ടില്‍നിന്ന് പണം പിടിച്ചെന്ന സന്ദേശമെത്താറുണ്ടെങ്കിലും അധികമാരും കാര്യമാക്കാറില്ല. ഈ തുകയാണ് കോടികളുടെ വരുമാനമായി ബാങ്കുകളുടെ അക്കൗണ്ടിലെത്തുന്നത്.

മിനിമം ബാലൻസ് അക്കൗണ്ടില്‍ സൂക്ഷിക്കാത്തതിന് പൊതുമേഖല ബാങ്കുകളും അഞ്ച് സ്വകാര്യ ബാങ്കുകളും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിയത് 21,000 കോടിയാണ്. സേവിങ് ബാങ്ക്സ് ഉടമകള്‍ അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ തുക (മിനിമം ബാലൻസ് ) നഗര-ഗ്രാമങ്ങള്‍ക്കനുസരിച്ച്‌ വ്യത്യാസപ്പെടും. ഇത്തരത്തില്‍ നിശ്ചിത പരിധിക്ക് താഴേക്ക് പോയതിനുള്ള ‘പിഴയായി’ ഈടാക്കിയതാണ് 21000 കോടി.

Signature-ad

മിനിമം ബാലൻസ് പരിധിയില്‍നിന്ന് താഴേക്ക് പോയാല്‍ 400 മുതല്‍ 500 രൂപവരെ ബാങ്കുകള്‍ പിഴയായി ഈടാക്കുന്നുണ്ട്. ചില സ്വകാര്യ ബാങ്കുകളാകട്ടെ മിനിമം ബാലൻസ് പരിധിക്ക് താഴേക്കുക്കുള്ള ഓരോ ഇടപാടുകള്‍ക്കും 100 രൂപയോളം പിഴയും ചുമത്തുന്നുണ്ട്.

എ.ടി.എമ്മുകളില്‍നിന്ന് പണം സൗജന്യമായി പിൻവലിക്കാൻ അനുവദിച്ചുള്ള പരിധി കടന്നതിന്‍റെ പേരില്‍ ഈടാക്കിയത് 8000 കോടിയാണ്.ബാലന്‍സ് പരിശോധന അടക്കം ഇടപാടായി കണക്കാക്കുകയാണ് ഇവിടെ.പ്രൊസസ് ചാര്‍ജ് എന്ന പേരില്‍ സ്വര്‍ണപ്പണയത്തിനടക്കം 600ഉം 700 ഉം സര്‍വിസ് ചാര്‍ജും ഉണ്ടാക്കുന്നുണ്ട്. ഇതും പോരാഞ്ഞ് ജനകീയ സംവിധാനമായ യു.പി.എ ഇടപാടുകള്‍ക്കും സര്‍വിസ് ചാര്‍ജ് ഈടാക്കണമെന്നാണ് ബാങ്കുകളുടെ ഇപ്പോഴത്തെ ആവശ്യം.

Back to top button
error: