Month: September 2023

  • Kerala

    കുടുംബശ്രീക്ക് ഓണം മേളയിലൂടെ 23 കോടിയുടെ വിൽപ്പന നേട്ടം: പൂ കൃഷിയിൽ ഒന്നാമതെത്തി തൃശൂർ

        ഓണം മേളകളിലൂടെ കുടുംബശ്രീ കൈവരിച്ചത് 23 കോടി രൂപയുടെ വില്‍പ്പനയാണെന്ന് മന്ത്രി എം.ബി രാജേഷ്. ഏറ്റവും കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്. വിലക്കയറ്റം തടയാന്‍ സഹായിച്ച സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍ കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക് വഹിച്ചെന്നും മന്ത്രി പറഞ്ഞു. പൂവിപണിയിലും ശക്തമായ സാന്നിദ്ധ്യം തീര്‍ക്കാന്‍ കുടുംബശ്രീക്ക് സാധിച്ചെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 1819 വനിതാ കര്‍ഷക സംഘങ്ങള്‍ 780 ഏക്കറിലാണ് പൂ കൃഷി നടത്തിയത്. കഴിഞ്ഞ വര്‍ഷം 128 ഏക്കറിലായിരുന്നു കൃഷി ചെയ്തത്. 100 സംഘങ്ങള്‍ ചേര്‍ന്ന് 186.37 ഏക്കറില്‍ കൃഷിയിറക്കിയ തൃശൂര്‍ ജില്ലയാണ് ഇക്കുറി ഒന്നാമതെത്തിയതെന്നും എം.ബി രാജേഷ് അറിയിച്ചു.   എംബി രാജേഷിന്റെ ഫെയ്സ് ബുക്ക്  കുറിപ്പ് ”വളരെ സന്തോഷത്തോടെ കുടുംബശ്രീയുടെ ഓണം വിപണന മേളയുടെ വിജയഗാഥ പങ്കുവെക്കട്ടെ. 23 കോടി രൂപയുടെ വില്‍പ്പനയാണ് 1087 ഓണം മേളകളിലൂടെ കുടുംബശ്രീ ഈ വര്‍ഷം കൈവരിച്ചത്. ഇത് കഴിഞ്ഞ വര്‍ഷം 19 കോടിയായിരുന്നു,…

    Read More »
  • NEWS

    ‘ഗൾഫ് കർണാടകോസ്താവ’ സെപ്തംബർ 10ന് ദുബൈയിൽ

    ദുബൈ: കർണാടക ജനതയുടെ സംസ്കാരം, പൈതൃകം, സംഭാവനകൾ എന്നിവ ആഗോളതലത്തിൽ ആഘോഷിക്കുന്ന വാർഷിക ഉത്സവമായ ‘ഗൾഫ് കർണാടകൊസ്താവ’ സെപ്റ്റംബർ 10-ന് ദുബൈയിൽ നടക്കും. ഗ്രാൻഡ് ഹയാത്തിലാണ് പരിപാടി. ഗൾഫ് മേഖലയിലെ പ്രഗത്ഭരായ കർണാടക വ്യവസായികളുടെ സംഗമം, കർണാടക ഭക്ഷണ വിഭവങ്ങൾ ഉൾക്കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ, നൃത്ത- സംഗീത പരിപാടികൾ എന്നിവ ചടങ്ങിനോടനുബന്ധിച്ചു നടക്കും. സാമ്പത്തിക വിജയങ്ങൾക്കപ്പുറം സാമൂഹ്യ- സാമ്പത്തിക വളർച്ചയുടെ പുരോഗതിയ്ക്ക് ഗൾഫ് മേഖലയിൽ നേതൃത്വം നൽകിയ കർണാടക വ്യവസായ പ്രമുഖരെ ‘ഗൾഫ് രത്ന അവാർഡ്’ നൽകി ചടങ്ങിൽ ആദരിയ്ക്കും. പ്രമുഖ കലാകാരൻമാർ കലാ സാംസ്കാരിക സംഗീതപരിപാടികൾ അവതരിപ്പിയ്ക്കും. ദുബൈ രാജ കുടുംബാംഗവും എം.ബി.എം ഗ്രൂപ്പ് ചെയർമാനുമായ ശൈഖ് മുഹമ്മദ് അൽമക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഗൾഫും കർണാടകയും തമ്മിലുള്ള സാമൂഹ്യ സാംസ്കാരിക ബന്ധത്തെ ശക്തീകരിയ്ക്കാൻ ഗൾഫ് കർണാടകോസ്താവയ്ക്ക് കഴിയുമെന്ന് സംഘാടകർ അറിയിച്ചു.

    Read More »
  • Kerala

    സെക്രട്ടേറിയറ്റ് ഇപ്പോഴും തമ്പുരാന്‍ കോട്ടയെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, വിമര്‍ശനം മന്ത്രി വേദിയിലിരിക്കെ

    വർക്കല: തുല്യമായ സാമൂഹിക നീതി കേരളത്തില്‍ കൈ വന്നിട്ടില്ലെന്ന് ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പ്രധാന ക്ഷേത്രങ്ങളിലെ പൂജാരിമാരെ നിയമിക്കുമ്പോള്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ബ്രാഹ്മണര്‍ മതിയെന്ന് സര്‍ക്കുലര്‍ നല്‍കുന്നു. സെക്രട്ടേറിയറ്റ് തമ്പുരാന്‍ കോട്ടയായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരിയില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മന്ത്രി മുഹമ്മദ് റിയാസ്, വര്‍ക്കല എം എല്‍ എയും സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വി ജോയ് തുടങ്ങിയവർ വേദിയിലിരിക്കെയാണ് സ്വാമി സച്ചിദാനന്ദ ഇക്കാര്യങ്ങൾ തുറന്നടിച്ചത്. ശ്രീനാരായണ ഗുരുദേവന്‍ ഇച്ഛിച്ചതും മോഹിച്ചതും ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കാനല്ല, ക്ഷേത്രത്തിനകത്ത് കയറി പൂജ നടത്താനും ക്ഷേത്രത്തെ ഭരിക്കാനുമുള്ള അധികാരം നേടിയെടുക്കാനുമാണ്. അതിവിടെയുള്ള ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് സ്വാമി സച്ചിദാനന്ദ ചോദിച്ചു. ഗുരു നിത്യയതി സെക്രട്ടേറിയറ്റിനെ കുറിച്ച് പറഞ്ഞത് തമ്പുരാന്‍ കോട്ടയെന്നാണ്. അതിനിപ്പോഴും മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഇതിന് മറുപടി പറഞ്ഞിരുന്നില്ല.…

    Read More »
  • India

    ജയവർമ സിംഹ ഇന്ന്  ഇന്ത്യൻ റെയിൽവേ  ബോർഡിന്റെ സി.ഇ.ഒയായി ചുമതലയേൽക്കും, ചരിത്രത്തിൽ ആദ്യത്തെ വനിതാ സി.ഇ.ഒ

        ന്യൂഡല്‍ഹി: റെയില്‍വേ ബോര്‍ഡിന്റെ പുതിയ അധ്യക്ഷയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ജയ വര്‍മ സിന്‍ഹ നിയമിതയായി. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഈ പദവി അലങ്കരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്. കാലാവധി അവസാനിച്ചതിനെ തുടർന്ന് നിലവിലെ സിഇഒ അനിൽ കുമാർ ലഹോട്ടി ഒഴിയുന്ന സ്ഥാനത്താണ്  ജയ വർമയുടെ നിയമനം. സെപ്തംബർ ഒന്നിന് അവർ ചുമതലയേൽക്കും. ലഹോട്ടിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് പകരം പുതിയ ചെയർമാനെ നിയമിക്കുന്നതിനായി റെയിൽവേ നാല് പേരടങ്ങുന്ന പാനലിന് രൂപം നൽകിയിരുന്നു. ജയ വർമ്മയെ  ചെയർമാനാക്കാൻ ഈ സമിതിയാണ് തീരുമാനിച്ചത്. 2024 ആഗസ്ത് 31 വരെ ജയ പദവിയിൽ തുടരും. അലഹബാദ് സർവകലാശാലയിൽ നിന്നാണ് ജയ വർമ്മ പഠനം പൂർത്തിയാക്കിയത്. 1988ൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ (ഐആർടിഎസ്) ചേർന്നു. ജയ നിലവിൽ റെയിൽവേ ബോർഡിൽ മെമ്പർ, ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് തസ്തികയിൽ ജോലി ചെയ്തു…

    Read More »
Back to top button
error: