Month: September 2023

  • Kerala

    ഭാഗ്യം നിങ്ങളെ തേടിയെത്താന്‍ മണിക്കൂറുകള്‍ മാത്രം; നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

    തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 344 (Nirmal NR 344 Lottery Results) നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ലോട്ടറി വകുപ്പിന്റെ ടിക്കറ്റാണ് നിര്‍മല്‍ ലോട്ടറി. നിര്‍മല്‍ ലോട്ടറിയിലൂടെ ഭാഗ്യശാലിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍ ഉള്‍പ്പെടെ 8 സമ്മാനങ്ങളാണ് ലോട്ടറി വകുപ്പ് ഇന്നത്തെ നറുക്കെടുപ്പിലൂടെ നല്‍കുന്നത്. 40 രൂപയാണ് ടിക്കറ്റിന്റെ വില. 8,000 രൂപയാണ് സമാശ്വാസ സമ്മാനമായി നിര്‍മല്‍ ഭാഗ്യക്കുറി നല്‍കുന്നത്. മൂന്നാം സമ്മാനം നേടുന്ന വിജയികള്‍ക്ക് 1 ലക്ഷം രൂപയും, നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 1000 രൂപ, ആറാം സമ്മാനം 500, ഏഴാം സമ്മാനം 100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ – https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാന്‍ കഴിയും. ഒദ്യോഗിക സോഷ്യല്‍…

    Read More »
  • Kerala

    വൈക്കം േറാഡില്‍ ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണു; ഇരുപതുകാരിയുടെ കൈ അറ്റു

    കോട്ടയം: വൈക്കം റോഡ് (ആപ്പാന്‍ചിറ) റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറുന്നതിനിടെ ട്രാക്കില്‍ വീണ് യുവതിക്ക് ഗുരുതര പരുക്ക്. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തില്‍ തീര്‍ത്ഥ (20)യ്ക്കാണ് പരുക്കേറ്റത്. കോട്ടയം ഭാഗത്തേക്ക് പോകുന്ന മെമു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വെള്ളിയഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. ട്രാക്കിനിടയില്‍പ്പെട്ട് യുവതിയുടെ കൈ അറ്റു പോയി. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ അറ്റുപോയ കൈ തുന്നി ചേര്‍ക്കാനുള്ള അടിയന്തര ശസ്ത്രക്രിയകള്‍ ആരംഭിച്ചു. അറ്റുപോയ കൈയുമായാണ് ആശുപത്രിയില്‍ എത്തിയത്.    

    Read More »
  • Crime

    സീനിയര്‍ ഡോക്ടര്‍ ബലമായി മുഖത്തു ചുംബിച്ചു; പരാതിയുമായി വനിതാ ഡോക്ടര്‍

    കൊച്ചി: ഹൗസ് സര്‍ജന്‍സി സമയത്ത് സീനിയര്‍ ഡോക്ടറില്‍ നിന്ന് നേരിട്ട പീഡനത്തില്‍ പരാതിയുമായി വനിതാ ഡോക്ടര്‍. എറണാകുളം ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരേയാണ് വനിതാ ഡോക്ടര്‍ പരാതി നല്‍കിയത്. 2019-ല്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന സമയത്ത് മുതിര്‍ന്ന ഡോക്ടര്‍ ബലമായി മുഖത്ത് ചുംബിച്ചുവെന്നാണ് പരാതി. വനിതാ ഡോക്ടര്‍ സംഭവത്തെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ കുറിക്കുകയും ചെയ്തു. നിലവില്‍ വനിതാ ഡോക്ടര്‍ നാട്ടിലില്ല. ഇ- മെയില്‍ മുഖേനയാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തില്‍ പരിശോധിച്ച ശേഷം പോലീസിന് കൈമാറും എന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു. ഈ സംഭവത്തിന് പിന്നാലെ സഹപ്രവര്‍ത്തകരോട് വിഷയം പറഞ്ഞിരുന്നു. എന്നാല്‍ അന്ന് പരാതിയൊന്നും നല്‍കിയിരുന്നില്ല. ഇപ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുമായി വനിതാ ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.  

    Read More »
  • India

    ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പില്‍’ നിര്‍ണായക നീക്കവുമായി കേന്ദ്രം; സമിതിക്ക് രൂപം നല്‍കി, രാം നാഥ് കോവിന്ദ് അധ്യക്ഷന്‍

    ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ ലക്ഷ്യമിട്ട് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ ബില്‍ കൊണ്ടുവരാനാണ് പ്രത്യേക സമ്മേളനം വിളിച്ചത് എന്ന തരത്തില്‍ ഇന്നലെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിക്ക് രൂപം നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. അഞ്ചുദിവസമാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരുക. സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പ്രത്യേക സമ്മേളനം. ക്രിയാത്മക ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പതിനേഴാമത് ലോക്സഭയുടെ…

    Read More »
  • Kerala

    ഓണത്തിന് 250 കിലോ ഭാരമുള്ള തടി ചുമന്ന് ഇടുക്കിയുടെ കരുത്തറിയിച്ച് തങ്കമണി സ്വദേശി സിനു

    ഇടുക്കി:ഓണക്കാലത്ത് പല മത്സരങ്ങളും നടക്കാറുണ്ട്.എന്നാല്‍ ഈ‌ ഓണക്കാലത്ത് ഇടുക്കി തോപ്രാംകുടിയിൽ നടന്നത് ഒന്നൊന്നായി മത്സരമായിരുന്നു – തടി ചുമട് മത്സരം. ഇടുക്കിയിലെ തോപ്രാംകുടിയില്‍ മാത്രം നടക്കുന്ന ഒരു മത്സരമാണ് ഇത്.ഇടുക്കയിലെ കരുത്തനെ കണ്ടെത്താനാണ് ഓണക്കാലത്ത് ഈ മത്സരം നടത്തുന്നത്. ഇത്തവണ 250 കിലോ ഭാരമുള്ള തടി ചുമന്ന് ഇടുക്കി തങ്കമണി സ്വദേശി സിനു തകടിയേല്‍ ആണ് ഇടുക്കിയുടെ കരുത്തനായത്. തന്റെ ഇരട്ടിയില്‍ ഏറെ ഭാരമുള്ള കട്ടത്തടിയാണ് സിനു ചുമലിലേറ്റി സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും 60 മീറ്റര്‍ ദൂരം നടന്ന് കാണികളെ ആവേശം കൊള്ളിച്ചത്. നാലു പേര്‍ ചേര്‍ന്നാണ് തടി ഉയര്‍ത്തി തോളില്‍ വെച്ചു കൊടുക്കുന്നത്. ഇങ്ങനെ ചുമലില്‍ തടിയുമായി ഏറ്റവും കൂടുതല്‍ ദൂരം നടക്കുന്ന ആള്‍ ഒന്നാം സ്ഥാനത്ത് എത്തും. ഇത്തവണ ആറ് പേര്‍ ആണ് മത്സരത്തില്‍ പങ്കെടുക്കാൻ എത്തിയിരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തോപ്രാം കുടിയില്‍ നടക്കുന്ന തടി ചുമട് മത്സരത്തില്‍ പങ്കെടുക്കുന്ന സിനു ഒരു തവണ മാത്രമാണ് രണ്ടാം…

    Read More »
  • Crime

    സിനിമാ സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ചനിലയില്‍

    തിരുവനന്തപുരം: സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴരയോടെയാണ് മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. കരമന പോലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക. മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.  

    Read More »
  • Kerala

    പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു; ഒടുവിൽ വെട്ടി വീഴ്ത്തി

    കോട്ടയം:പീഡിപ്പിക്കുന്ന രംഗങ്ങൾ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിനെ തുടർന്ന് ബന്ധം അവസാനിപ്പിച്ച യുവതിയെ കാമുകൻ വീട്ടില്‍ വിളിച്ചുവരുത്തി വെട്ടിവീഴ്ത്തി.സംഭവത്തില്‍ കോരൂത്തോട് കോസടി കുരിയിലംകാട്ടില്‍ ഡെന്നീസ് ദേവസ്യയെ (31) പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി സ്വദേശിനിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യചിത്രങ്ങള്‍ പ്രതി മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഇതറിഞ്ഞ യുവതി ഇയാളുമായുള്ള സൗഹൃദത്തില്‍നിന്ന് പിന്മാറുകയായിരുന്നു. ഇതിലുള്ള വിരോധംമൂലം കഴിഞ്ഞദിവസം രാത്രി യുവതിയെ ചിത്രങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തി പ്രതിയുടെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് വാക്കത്തിക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം മുങ്ങിയ പ്രതിയെ മുണ്ടക്കയം പോലീസാണ് അറസ്റ്റുചെയ്തത്. ഇയാള്‍ക്കെതിരേ കട്ടപ്പന പോലീസ് സ്റ്റേഷനില്‍ പോക്സോ കേസ് ഉണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

    Read More »
  • India

    തിരഞ്ഞെടുപ്പ് നേരത്തെ എന്ന് സൂചന;കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച്‌ ബിജെപി നേതൃത്വം

    ന്യൂഡൽഹി:വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്തും എന്ന് സൂചന നൽകി ബിജെപി കേന്ദ്ര നേതൃത്വം.കേന്ദ്ര മന്ത്രിമാരുടെ വിദേശയാത്രകള്‍ റദ്ദാക്കാനും  ബിജെപി കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം 18 ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന നിർദ്ദേശവും ബിജെപി നൽകിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് തൊട്ടടുത്ത ദിവസം ആരംഭിക്കുന്ന പ്രത്യകേ സമ്മേളനത്തിന്റെ അജണ്ട ഇതുവരെയും സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒപ്പം നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ലോക്സഭാ തിരെഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന അഭ്യൂഹം ശക്തമാണ്. ഇതിന് മുന്നോടിയായി രാജ്യാന്തര തലത്തിലും, ദേശിയ തലത്തിലും സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ സഭയിലൂടെ പ്രചരിപ്പിക്കുന്നതിനാണ് പ്രത്യേക സമ്മേളനം എന്ന പ്രചാരണവുമുണ്ട്. വനിതാ സംവരണ ബില്ല്, ഒരു രാജ്യം ഒന്നിച്ച്‌ തെരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നിവയില്‍ ബില്ലുകള്‍ അവതരിപ്പിക്കാനാണ് പ്രത്യേക സമ്മേളനം എന്നും അഭ്യൂഹമുണ്ട്.

    Read More »
  • Kerala

    ചൂടിന് ആശ്വാസമായി മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

    പത്തനംതിട്ട: കടുത്ത ചൂടിൽ വെന്തുരുകിയ സംസ്ഥാനത്തെ ജനങ്ങൾക്ക് ആശ്വാസമായി ഇന്നലെ വൈകിട്ട് പലയിടത്തും മഴ ലഭിച്ചു.കേരളത്തില്‍ ഇന്നും  ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപെട്ടയിടങ്ങില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കൊല്ലം,മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • Kerala

    പൊടിപൊടിച്ച് തിരുവോണം ബംബര്‍ വിൽപ്പന ; ഇതുവരെ വിറ്റത് 36 ലക്ഷം ടിക്കറ്റുകൾ

     തിരുവനന്തപുരം:തിരുവോണം ബംബര്‍ വില്‍പന പൊടിപൊടിക്കുകയാണ്. സമ്മാനങ്ങള്‍ ഉയര്‍ത്തിയതോടെ ടിക്കറ്റ് വാങ്ങാൻ ആളുകളുടെ കൂട്ടയിടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.ഇതുവരെ 36 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. ജുലൈ 27 നായിരുന്നു ഓണം ബംബര്‍ വില്‍പ്പന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്. ഉത്രാട ദിവസം വിറ്റത് 1,96,865 ടിക്കറ്റുകളാണ്.കഴിഞ്ഞ വര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ ടിക്കറ്റ് അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു. 125.54 കോടി രൂപയാണ് ആകെ സമ്മാനമായി ഇത്തവണ നല്‍കുന്നത്. ഒന്നാം സമ്മാനം 25 കോടി നല്‍കുമ്ബോള്‍ രണ്ടാം സമ്മാനം ഇത്തവണ 20 പേര്‍ക്കാണ് ലഭിക്കും. ഒരു കോടി വീതമാണ് സമ്മാനത്തുക. 50 ലക്ഷം വീതം 20 നമ്ബറുകള്‍ക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് വില. സപ്റ്റംബര്‍ 20 നാണ് നറുക്കെടുപ്പ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.keralalotteryresult.net/ , http://www.keralalotteries.com എന്നിവയിൽ ഫലം ലഭ്യമാകും.

    Read More »
Back to top button
error: