ചിക്കൻ പൊതുവെ കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണമാണ്.കുട്ടികള്‍ക്ക് ചിക്കൻ നൽകുന്നത് ആരോഗ്യകരമാണോ എന്നു ചിലർക്കെങ്കിലും സംശയമുണ്ടാകും.എന്നാൽ ചിക്കൻ കുട്ടികളുടെ ആ രോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.
കുട്ടികൾക്കാവശ്യമായ പോഷകങ്ങളുടെ കലവറയാണ് ചിക്കൻ എന്നതിൽ യാതൊരു സംശയവും വേണ്ട.കുട്ടികളുടെ വേഗത്തിലുള്ള വളർച്ചയ്ക്ക് ധാരാളം ഊർജവും പ്രോട്ടീനും ആവശ്യമാണ്. ഇവ രണ്ടും കോഴിയിറച്ചിയിൽ സമ്പുഷ്ടമാണ്. കുട്ടികളിലെ വിളർച്ച തടയാനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചിക്കനിലെ പോഷകങ്ങൾക്കു കഴിയും. ചിക്കനിൽ അടങ്ങിയിരിക്കുന്ന സിങ്ക്, സെലിനിയം, മഗ്‌നീഷ്യം എന്നിവയെല്ലാം കുട്ടികളുടെ പ്രതിരോധ ശക്തി വർധിപ്പിച്ചു രോഗങ്ങൾ തടയുന്നതിനു സഹായിക്കും.
വീട്ടിൽ തന്നെ കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം
2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ
കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് –
രണ്ടു ടീസ്പൂൺ
നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ
റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
3. കോൺഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ്
അരിപ്പൊടി – അരക്കപ്പ്
കോൺ േഫ്ലാർ – അരക്കപ്പ്
കുരുമുളകു പൊടി – ഒരു ടീസ്പൂൺ
ഇറ്റാലിയൻ സീസണിങ് – രണ്ട്
ടീസ്പൂൺ
മുട്ടവെള്ള – 4 മുട്ടയുടേത്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകൾ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ യോജിപ്പിക്കുക. ചിക്കൻ കഷണങ്ങൾ ഇതിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി വറുത്തെടുക്കാം. ചൂടോടെ കുട്ടികൾക്കു നൽകാവുന്നതാണ്.