KeralaNEWS

ഓണം ഫെസ്റ്റ് കാണാൻ പോയ യുവാവിനെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി

മലയിൻകീഴ്: കുളക്കോട് വളവിലെ പാറമടയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.കീഴാറൂര്‍ കാവല്ലൂര്‍ പ്ലാങ്കാലവിള നന്ദനം വീട്ടില്‍ അഭിലാഷിനെയാണ് (33)മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കളോടൊപ്പം മലയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ ഓണാഘോഷമായ ആനപ്പാറ ഫെസ്റ്റ് കാണാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു അഭിലാഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താത്തതിനാല്‍ അഭിലാഷിന്റെ ഭാര്യ മായ മലയിൻകീഴ് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് നടത്തിയ അന്വേഷണത്തില്‍ പാറമടയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.തുടർന്ന് കാട്ടാക്കട ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്.

Signature-ad

സംഭവത്തിൽ പൊലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. അഭിലാഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്. മകള്‍ : ദേവനന്ദ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: