Month: September 2023
-
LIFE
മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ…
ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നിന് ഇനി മുതൽ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ… ഒന്ന്… രണ്ട് ടീ സ്പൂൺ കടലമാവിലേക്ക് രണ്ട് ടീ സ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും. രണ്ട്… കടലമാവ്, തൈര്, നാരങ്ങാ നീര്, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവയെല്ലാം നന്നായി യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും. മൂന്ന്… ഒരു ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം.…
Read More » -
India
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിച്ച് ബിജെപി
ദില്ലി: ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മറുപടി പറയണമെന്ന് ആവർത്തിച്ച് ബിജെപി. ഹിന്ദു വിശ്വാസത്തെ ആക്രമിക്കാൻ മുംബൈയിലെ യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയെടുത്ത തീരുമാനമാണോയെന്ന് വ്യക്തമാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ഉദയനിധി സ്റ്റാലിന്റെ ആരോപണത്തിൽ മറുപടി പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. എന്നാൽ നേരത്തെതന്നെ കോൺഗ്രസ്സ് നിലപാട് വ്യക്തമാക്കി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ രംഗത്തെത്തിയിരുന്നു. സർവ ധർമ സമഭാവനയാണ് കോൺഗ്രസിനുള്ളതെന്നായിരുന്നു കെസി വേണുഗോപാൽ പറഞ്ഞത്. ഓരോ പാർട്ടിക്കും അവരുടെ നിലപാട് പറയാൻ അവകാശം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ പരാമർശം പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യ’യിലും ഭിന്നത ഉണ്ടാക്കിയിരുന്നു. മമതയടക്കമുള്ള നേതാക്കൾ ഉദയനിധിയെ തള്ളിയപ്പോൾ, വിഷയം വിവാദമാക്കുന്നത് ബിജെപിയാണെന്ന ആരോപണമാണ് സമാജ് വാദി പാർട്ടി ഉയർത്തിയത്. ഓരോ മത വിഭാഗത്തിനും അവരുടേതായ വൈകാരികതലം ഉണ്ടാകുമെന്നും ഒരു വിഭാഗത്തെയും വേദനിപ്പിക്കുന്ന വിഷയങ്ങളിൽ ഇടപെടരുതെന്നുമായിരുന്നു വിവാദത്തിൽ മമതയുടെ പ്രതികരണം. ഉദയനിധിയുടെ പരാമർശത്തെ…
Read More » -
India
ഒരു ബിസ്കറ്റിന് ഒരു ലക്ഷം രൂപ! ബിസ്ക്കറ്റ് പാക്കറ്റിൽ ഒരെണ്ണം കുറവ്; ഉപഭോക്താവിന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകാന്‍ വിധി
ഒരു ബിസ്കറ്റിന് ഒരു ലക്ഷം രൂപ! ചിന്തിക്കാൻ പോലും ആകുന്നില്ല അല്ലേ? എന്നാൽ സംഗതി സത്യമാണ്. രണ്ട് വർഷം മുൻപാണ് ഈ അപൂർവ സംഭവം നടന്നത്. സൺഫീസ്റ്റ് മേരി ലൈറ്റ് ബിസ്‌ക്കറ്റ് പാക്കറ്റിലെ പിഴവിൻറെ പേരിൽ ഒരു ഉപഭോക്താവിന് ഒരു ലക്ഷം രൂപ നൽകേണ്ടി വന്നത് ഐടിസി ലിമിറ്റഡിനാണ്. 2021 ഡിസംബറിലാണ് ചെന്നൈയിലെ എംഎംഡിഎ മാത്തൂരിൽ നിന്നുള്ള പി ഡില്ലിബാബു എന്നയാൾ മണാലിയിലെ ഒരു റീട്ടെയിൽ സ്റ്റോറിൽ നിന്ന് രണ്ട് ബിസ്‌ക്കറ്റ് പാക്കറ്റുകൾ വാങ്ങിയത്. അലഞ്ഞ് തിരിയുന്ന നായകൾക്ക് ഭക്ഷണം കൊടുക്കുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഡില്ലിബാബു ബിസ്ക്കറ്റ് പായ്ക്കറ്റുകൾ വാങ്ങിയത്. പക്ഷേ, ബിസ്ക്കറ്റ് തുറന്ന് നോക്കിയപ്പോൾ ഒരു പാക്കറ്റിൽ കമ്പനി പരസ്യം ചെയ്തതിനേക്കാൾ ഒരു ബിസ്ക്കറ്റ് കുറവായിരുന്നു. ഒരു പാക്കറ്റിൽ പതിനാറ് ബിസ്കറ്റുകൾ ഉണ്ടെന്നായിരുന്നു കമ്പനിയുടെ പരസ്യമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഡില്ലിബാബു വാങ്ങിയ പാക്കറ്റിൽ 15 ബിസ്ക്കറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് അദ്ദേഹം ബിസ്ക്കറ്റ് വാങ്ങിയ ലോക്കൽ…
Read More » -
Kerala
പിവി അൻവര്‍ എംഎല്‍എക്കെതിരെ താലൂക്ക് ലാൻഡ് ബോര്‍ഡിന്‍റെ ഗുരുതര കണ്ടെത്തൽ; ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്
കോഴിക്കോട്: പിവി അൻവർ എംഎൽഎക്കെതിരെ താലൂക്ക് ലാൻഡ് ബോർഡിൻറെ ഗുരുതര കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി വി അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എൻറർടെയിൻമെൻറ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തൽ. അൻവറിൻറെയും ഭാര്യയുടെയും പേരിൽ സ്ഥാപനം രൂപീകരിച്ചതിൽ ചട്ടലംഘനമുണ്ടെന്നും കണ്ടെത്തി. പാർട്ണർഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അൻവറിൻറെയും ഭാര്യയുടെയും പേരിൽ സ്ഥാപനം രൂപീകരിച്ചത്. അൻവറിൻറെ പക്കലുള്ള 15 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്മേൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ കക്ഷികൾക്ക് 7 ദിവസത്തെ സാവകാശവും നൽകിയിട്ടുണ്ട്.
Read More » -
India
വിവാഹിതനായ യുവാവുമായി ഓണ്‍ലൈന്‍ പ്രണയം; ബംഗ്ലാദേശ് യുവതി രാജസ്ഥാനിലെത്തി
ജയ്പുര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തി ബംഗ്ലാദേശ് യുവതി. ഹണി എന്ന് അറിയപ്പെടുന്ന ഉമ ഹബീബയാണ് ഇന്ത്യയില്‍ എത്തിയത്. സെപ്തംബര്‍ മൂന്നിന് ഇവര്‍ ടൂറിസ്റ്റ് വിസയില്‍ കൊല്‍ക്കത്ത വഴി ന്യൂഡല്‍ഹിയിലും അവിടെ നിന്ന് രാജസ്ഥാനിലെ അനുപ്ഗഡിലും എത്തുകയായിരുന്നു. റോഷന്‍ എന്ന രാജസ്ഥാനിന്‍ സ്വദേശിയെയാണ് യുവതി സോഷ്യല്‍ മീഡിയ വഴി പ്രണയിച്ചത്. 2021ല്‍ വിവാഹിതനായ റോഷന് ഏഴുമാസം പ്രായമുള്ള ഒരു മകനുണ്ട്. റോഷനാണ് യുവതിയെ ഇന്ത്യയിലെത്താന്‍ സഹായിച്ചതെന്നാണ് വിവരം. സെപ്തംബര്‍ മൂന്നിന് ഇയാളുടെ ഭാര്യ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ സിര്‍ലനയിലേയ്ക്ക് പോയശേഷമാണ് ഹണിയെ വീട്ടില്‍ കൊണ്ടുവന്നത്. റോഷനാണ് യുവതിയെ ബിക്കാനീറില്‍ നിന്ന് അനുപഗ്ഡിയിലെത്തിച്ചത്. ഹണി ഹിന്ദി സംസാരിക്കുമെന്നും പഞ്ചാബി അറിയില്ലെന്നും റോഷന്റെ അമ്മ പൊലീസിനോട് പറഞ്ഞു. യുവതി ടൂറിസ്റ്റ് വിസയിലാണ് വന്നതെന്നും തിരിച്ച് പോകുന്നില്ലെന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അനുപ്ഗഡ് പൊലീസ് കേസ് അന്വേഷിച്ചുവരുകയാണ്.
Read More » -
Life Style
41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി, ഇരുമുടിക്കെട്ടുമായി ഉടന്‍ ശബരിമല കയറും; അയ്യപ്പനിലേക്ക് അടുപ്പിച്ചതെന്തെന്ന് വെളിപ്പെടുത്തി ഫാദര്‍ മനോജ്
തിരുവനന്തപുരം: 41 ദിവസത്തെ വ്രതമെടുത്ത് ഈ മാസം 20ന് ആംഗ്‌ളിക്കന്‍ പുരോഹിതനായ ഫാദര്‍ ഡോ. മനോജ് ശബരിമല കയറും. കെട്ടുകെട്ടി ആചാരങ്ങളെല്ലാം പാലിച്ചാകും മലകയറ്റം. വ്രതം പൂര്‍ത്തിയാകുന്ന 20ന് തിരുമല മഹാദേവ ക്ഷേത്രത്തിലാണ് കെട്ടുനിറയ്ക്കല്‍. ഹിന്ദു മതത്തേയും ആചാരങ്ങളേയും അടുത്തറിഞ്ഞ് പഠിക്കുകയാണ് ബാലരാമപുരം ഉച്ചക്കട പയറ്റുവിള സ്വദേശിയായ ഫാ. മനോജ് (50). ഒപ്പം മറ്റ് മതങ്ങളെയും പഠിക്കും. ഇതിനായി സ്വന്തം മതത്തെ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു. ഒരിടത്ത് ഒതുങ്ങാന്‍ താത്പര്യമില്ലാത്തതിനാല്‍ ഫാ. മനോജ് ഒരു പള്ളിയുടേയും ചുമതല ഏറ്റെടുത്തിട്ടില്ല. ചെറുപ്പക്കാര്‍ക്കിടയിലാണ് പ്രവര്‍ത്തനം. ജീവിതത്തില്‍ ആത്മീയത എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് അവരെ പഠിപ്പിക്കുകയാണ് ലക്ഷ്യം. പൗരോഹിത്യമോ, മതമോ ഉപേക്ഷിച്ചുള്ള യാത്രയല്ല ഫാദര്‍ മനോജിന്റേത്. ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ ഫാ. മനോജ് 27 വര്‍ഷമായി സോഫ്ട്വെയര്‍ എന്‍ജിനിയറാണ്. ഭാര്യ ജോളി ജോസ് വീട്ടമ്മയാണ്. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍ ഐറിന്‍ ജോസ്ലെറ്റാണ് മകള്‍. അയ്യപ്പനിലേക്ക് അടുപ്പിച്ചത് തത്വമസി ‘തത്വമസി’ ദര്‍ശനമാണ് അയ്യപ്പനിലേക്ക് അടുപ്പിച്ചത്. ദൈവം…
Read More » -
India
ഉദയനിധിയെ തല്ലിയാല്‍ പത്തുലക്ഷം സമ്മാനം; നാടാകെ പോസ്റ്ററുകള്‍
അമരാവതി: സനാതനധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലൂടെ വിവാദത്തിലായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ തല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടന. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായ ഹിന്ദു സംഘടനയായ ജന ജാഗരണ സമിതിയാണ് പോസ്റ്റര്‍ പതിച്ചത്. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, മഹാത്മാഗാന്ധി റോഡ് എന്നിവിടങ്ങളിലാണ് ഉദയനിധിക്കെതിരെയുളള പോസ്റ്ററുകള്‍ സമിതി സ്ഥാപിച്ചത് അതേസമയം, ഉദയനിധിയുടെ തലയറുക്കുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ അയോദ്ധ്യയിലെ സന്യാസി പരമഹംസ് ആചാര്യക്കെതിരെ മധുര പൊലീസ് കേസ് എടുത്തിരുന്നു. ഡി.എം.കെ നിയമവിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉദയനിധിക്കെതിരെ ഉത്തര്‍പ്രദേശിലും കേസെടുത്തിരുന്നു. സനാതന ധര്‍മ പരാമര്‍ശത്തിന്റെ പേരില്‍ ഏന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഉദയനിധി പ്രതികരിച്ചു. ഉദയനിധി സ്റ്റാലിന്‍ ശനിയാഴ്ചയാണ് ഒരു പരിപാടിയില്‍ വിവാദ പ്രസംഗം നടത്തിയത്.
Read More » -
Kerala
പോലീസ് സ്റ്റേഷന്‍ ഈടുവെച്ച് ലോണെടുത്തു, പിന്നാലെ ജപ്തി; ലേലം പിടിച്ചയാള്‍ അളക്കാനെത്തിയപ്പോള്‍ പോലീസ് ഞെട്ടി
ഇടുക്കി: സ്വകാര്യവ്യക്തി ബാങ്കില്‍നിന്ന് വായ്പയെടുക്കാന്‍ ഈടുവെച്ചത് പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സും അടങ്ങുന്ന ഭൂമി! ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്‌സും അടങ്ങുന്ന 2.4 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തിയുടെ ഈടു വസ്തുവായി മാറിയത്. വായ്പ മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി ചെയ്ത് ലേലത്തിന് വെച്ച ഭൂമി ഏറ്റെടുത്തയാള്‍ അളന്ന് തിരിക്കാന്‍ നല്‍കിയ ഹരജിയെതുടര്‍ന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തില്‍ താലൂക്ക് സര്‍വേയര്‍ ഭൂമി അളന്ന് ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലില്‍ (ഡി.ആര്‍.ടി) സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പൊലീസ് സ്റ്റേഷനും വകുപ്പിന്റെ ഭൂമിയും സംബന്ധിച്ച കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. വെള്ളത്തൂവല്‍ സ്വദേശിയായ സി.ബി. രമേശന്‍ ഫെഡറല്‍ ബാങ്ക് അടിമാലി ശാഖയില്‍നിന്ന് വായ്പയെടുക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഈട് നല്‍കിയ മൂന്ന് ഏക്കര്‍ ഭൂമിയില്‍ ഉള്‍പ്പെടുന്ന ഭാഗമാണ് ദുരൂഹ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്ക് നടപടിയെടുക്കുകയും ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്തു. ലേലത്തില്‍ വെച്ച ഭൂമി 2012ല്‍ നായരമ്പലം…
Read More » -
Movie
ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘നദികളിൽ സുന്ദരി യമുന’ സെപ്റ്റംബർ 15ന്
വളരെ മനോഹരവും, രസകരവുമായ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ‘നദികളിൽ സുന്ദരി യമുന’.നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ വാട്ടർമാൻ മുരളി, വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ‘നദികളിൽ സുന്ദരി യമുന’ ചിത്രം നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 15 പ്രദർശനത്തിന് എത്തുന്നു. വടക്കേ മലബാറിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. രാഷ്ട്രീയ സംഘർഷങ്ങൾ മുറ്റി നിൽക്കുന്ന ഈ നാട്ടിലെ വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന ഏതാനും ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കഥാപുരോഗതി. തീവ്രമായ ഇടതുപക്ഷ പ്രസ്ഥാനക്കാരും ആ പ്രസ്ഥാനത്തെ ശക്തമായി എതിർക്കുന്ന മറ്റൊരു പാർട്ടിയിലെ അംഗങ്ങളുമാണ് ഈ ചിത്രത്തിൽ പ്രധാനമായും ഭാഗഭാക്കാകുന്നത്. കണ്ണൻ, വിദ്യാധരൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൻ ഇടതുപക്ഷവും വിദ്യാധരൻ എതിർചേരിക്കാരനുമാണ്. ഇരുർവക്കും പിന്നിൽ എന്തിനും പോരുന്ന ഒരു സംഘം ചെറുപ്പക്കാരും. ഇവർക്കിടയിൽ സംഘർഷങ്ങളും ഉരസലുകളും പതിവാണ്. ഇതിനിടയിൽ അന്യനാട്ടിൽ…
Read More »
