ജയ്പുര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാന്‍ ഇന്ത്യയിലെത്തി ബംഗ്ലാദേശ് യുവതി. ഹണി എന്ന് അറിയപ്പെടുന്ന ഉമ ഹബീബയാണ് ഇന്ത്യയില്‍ എത്തിയത്. സെപ്തംബര്‍ മൂന്നിന് ഇവര്‍ ടൂറിസ്റ്റ് വിസയില്‍ കൊല്‍ക്കത്ത വഴി ന്യൂഡല്‍ഹിയിലും അവിടെ നിന്ന് രാജസ്ഥാനിലെ അനുപ്ഗഡിലും എത്തുകയായിരുന്നു.
റോഷന് എന്ന രാജസ്ഥാനിന് സ്വദേശിയെയാണ് യുവതി സോഷ്യല്‍ മീഡിയ വഴി പ്രണയിച്ചത്. 2021ല്‍ വിവാഹിതനായ റോഷന് ഏഴുമാസം പ്രായമുള്ള ഒരു മകനുണ്ട്. റോഷനാണ് യുവതിയെ ഇന്ത്യയിലെത്താന്‍ സഹായിച്ചതെന്നാണ് വിവരം. സെപ്തംബര്‍ മൂന്നിന് ഇയാളുടെ ഭാര്യ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ സിര്ലനയിലേയ്ക്ക് പോയശേഷമാണ് ഹണിയെ വീട്ടില്‍ കൊണ്ടുവന്നത്. റോഷനാണ് യുവതിയെ ബിക്കാനീറില്‍ നിന്ന് അനുപഗ്ഡിയിലെത്തിച്ചത്.
ഹണി ഹിന്ദി സംസാരിക്കുമെന്നും പഞ്ചാബി അറിയില്ലെന്നും റോഷന്റെ അമ്മ പൊലീസിനോട് പറഞ്ഞു. യുവതി ടൂറിസ്റ്റ് വിസയിലാണ് വന്നതെന്നും തിരിച്ച് പോകുന്നില്ലെന്ന് പൊലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. അനുപ്ഗഡ് പൊലീസ് കേസ് അന്വേഷിച്ചുവരുകയാണ്.