IndiaNEWS

ഉദയനിധിയെ തല്ലിയാല്‍ പത്തുലക്ഷം സമ്മാനം; നാടാകെ പോസ്റ്ററുകള്‍

അമരാവതി: സനാതനധര്‍മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലൂടെ വിവാദത്തിലായ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ തല്ലുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടന. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായ ഹിന്ദു സംഘടനയായ ജന ജാഗരണ സമിതിയാണ് പോസ്റ്റര്‍ പതിച്ചത്. റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, മഹാത്മാഗാന്ധി റോഡ് എന്നിവിടങ്ങളിലാണ് ഉദയനിധിക്കെതിരെയുളള പോസ്റ്ററുകള്‍ സമിതി സ്ഥാപിച്ചത്

അതേസമയം, ഉദയനിധിയുടെ തലയറുക്കുന്നവര്‍ക്ക് 10 കോടി പാരിതോഷികം നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയ അയോദ്ധ്യയിലെ സന്യാസി പരമഹംസ് ആചാര്യക്കെതിരെ മധുര പൊലീസ് കേസ് എടുത്തിരുന്നു. ഡി.എം.കെ നിയമവിഭാഗം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉദയനിധിക്കെതിരെ ഉത്തര്‍പ്രദേശിലും കേസെടുത്തിരുന്നു. സനാതന ധര്‍മ പരാമര്‍ശത്തിന്റെ പേരില്‍ ഏന്ത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്ന് ഉദയനിധി പ്രതികരിച്ചു. ഉദയനിധി സ്റ്റാലിന്‍ ശനിയാഴ്ചയാണ് ഒരു പരിപാടിയില്‍ വിവാദ പ്രസംഗം നടത്തിയത്.

 

 

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: