Month: September 2023
-
LIFE
”ആ ക്രിക്കറ്റര്‍ക്ക് അത് ബുദ്ധിമുട്ടായതോടെ റിലേഷന്‍ഷിപ് ബ്രേക്കപ്പ് ആയി; ഞാന്‍ കല്യാണത്തിന് പറ്റിയ ആളല്ല”
ഏപ്രില്‍ 19 എന്ന ബാലചന്ദ്രമേനോന്‍ സിനിമയിലെ നന്ദിനി എന്ന കഥാപാത്രത്തെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. മലയാളികള്‍ക്കിടയില്‍ നന്ദിനി എന്നും തമിഴ് സിനിമാ ലോകത്ത് കൗസല്യ എന്നും അറിയപ്പെടുന്ന താരത്തിന്റെ ആദ്യ സിനിമ ആയിരുന്നു ഏപ്രില്‍ 19 . പിന്നീടങ്ങോട്ട് മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ നന്ദിനി ചെയ്തിരുന്നു. കരുമാടിക്കുട്ടനിലെ നന്ദിനികുട്ടിയും അയാള്‍ കഥയെഴുതുകയാണ് എന്ന സിനിമയിലെ പ്രിയദര്‍ശിനിയും ലേലം സിനിമയിലെ ഗൗരി പാര്‍വതിയുമൊക്കെ നന്ദിനി അനശ്വരമാക്കിയ കഥാപാത്രങ്ങളും സിനിമകളുമായിരുന്നു. കുറച്ചു നാളുകളായി മലയാളം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് എങ്കിലും തമിഴ് സിനിമകളിലും സീരിയലുകളിലും കൗസല്യ സജീവമാണ്. കഴിഞ്ഞ ദിവസം ബിഹൈന്‍ഡ് വുഡ്സ് തമിഴിന് കൗസല്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. കല്യാണം കഴിച്ചിട്ടില്ല ഞാന്‍ ഇനിയും കല്യാണം കഴിച്ചിട്ടില്ല എന്ന് ആളുകള്‍ പറയുന്നത് ശരിക്കും നല്ലതാണ്. എന്തെങ്കിലും ഒരു വിഷയം പറഞ്ഞ് ആളുകള്‍ എന്നെ ഓര്‍ക്കുന്നുണ്ടല്ലോ. എനിക്ക് അതിനപ്പുറം അതേക്കുറിച്ച് യാതൊരു വിഷമവും ഇല്ല. ഗോസിപ്പുകള്‍…
Read More » -
Kerala
ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ഗ്രോ വാസുവിനോടുള്ള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും വിഡി സതീശന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖം തൊപ്പികൊണ്ട് മറച്ച പൊലീസിന്റെ സമീപനവും മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കാത്തതും ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. എന്താണ് ഗ്രോ വാസു ചെയ്ത കുറ്റമെന്നും സതീശന്‍ കത്തില്‍ ചോദിക്കുന്നു. നിയമസഭ അടിച്ചുപൊളിച്ച കേസ് ഉള്‍പ്പടെ എഴുതിത്തള്ളാന്‍ വ്യഗ്രത കാണിച്ച സര്‍ക്കാരാണ് താങ്കളുടേത്. എന്നിട്ടും എന്തുകൊണ്ടാണ് ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കാത്തത്? രാഷ്ട്രീയ എതിരാളികളെ അരും കൊല ചെയ്തവരും ആള്‍മാറാട്ടം നടത്തിയവരും വ്യാജരേഖ നിര്‍മ്മിച്ച സിപിഎം നേതാക്കളും പുറത്ത് വിലസി നടക്കുന്നു. അവരെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസ് തയ്യാറാവുന്നില്ലെന്നതുള്‍പ്പടെ സമീപകാല സംഭവങ്ങളില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വവും സതീശന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഇതാദ്യമായാണ് ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ്…
Read More » -
Crime
മകളുടെ വിവാഹം നടത്തിയ ആഡംബര ഹോട്ടലില്‍ ദമ്പതികള്‍ ജീവനൊടുക്കി; തൂങ്ങിയത് ഒറ്റ ഷാളില്‍
തിരുവനന്തപുരം: നഗരത്തിലെ ആഡംബര ഹോട്ടലില്‍ പത്തു ദിവസമായി താമസിച്ചിരുന്ന ദമ്പതികളെ മുറിയില്‍ ഒറ്റ ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേക്കോട്ടയില്‍ താമസിക്കുന്ന ഹരിപ്പാട് ചേപ്പാട് സ്വദേശി സുഗതന്‍ (71), ഭാര്യ സുനില (70) എന്നിവരാണു മരിച്ചത്. വീടിന്റെ അറ്റകുറ്റപ്പണി നടക്കുന്നുവെന്ന കാരണം പറഞ്ഞു കഴിഞ്ഞ 26നു മകള്‍ക്കൊപ്പം എത്തിയാണു മുറിയെടുത്തത്. ഇന്നലെ രാവിലെ വരെ മുറിയിലേക്ക് ഭക്ഷണം വരുത്തി കഴിച്ചിരുന്നു. ഉച്ചതിരിഞ്ഞു ഹോട്ടല്‍ ജീവനക്കാര്‍ വൃത്തിയാക്കാനെത്തിയപ്പോള്‍ മുറി തുറക്കാത്തതു സംശയത്തിനിടയാക്കി. വാതില്‍ തുറന്നപ്പോഴാണ്, വസ്ത്രങ്ങള്‍ ഇടുന്ന സ്റ്റാന്‍ഡില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായാണു സൂചന. ജനുവരിയില്‍ ഇവരുടെ ഏകമകള്‍ ഉത്തരയുടെ വിവാഹച്ചടങ്ങ് നടന്നതും ഇതേ ഹോട്ടലിലായിരുന്നു. മലയിന്‍കീഴ് കരിപ്പുര്‍ നക്ഷത്ര ഗാര്‍ഡന്‍സില്‍ താമസിച്ചിരുന്ന ഇവര്‍ ജനുവരിയിലാണ് ആ വീടു വിറ്റത്. വലിയ നഷ്ടം സഹിച്ചായിരുന്നു വല്‍പന. തുടര്‍ന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ചശേഷം പടിഞ്ഞാറേക്കോട്ടയില്‍ വീട് വാങ്ങി. സുഗതന്‍ ഏറെക്കാലം മസ്‌കത്തിലായിരുന്നു. പ്രവാസ ജീവിതം മതിയാക്കിയ ശേഷം ചെന്നൈയില്‍…
Read More » -
Crime
അലഞ്ഞുതിരിഞ്ഞു നടക്കുന്ന മോഷ്ടാവ്; ആലുവ പീഡനക്കേസ് പ്രതി തിരുവനന്തപുരം സ്വദേശി?
കൊച്ചി: ആലുവ പീഡനക്കേസില്‍ പൊലീസ് തിരയുന്ന പ്രതി തിരുവനന്തപുരം സ്വദേശിയെന്നു സൂചന. പ്രതിയെന്നു സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ നിന്നാണ് പ്രതി തിരുവനന്തപുരം സ്വദേശിയാണെന്ന സൂചന ലഭിച്ചത്. ഇയാള്‍ മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നാണു വിവരം. അലഞ്ഞു നടക്കുന്ന സ്വഭാവമുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു. പീഡനത്തിന് ഇരയായ കുട്ടിയും ദൃക്‌സാക്ഷിയും പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞതായാണു വിവരം. ആലുവ ചാത്തന്‍പുറത്താണ് അതിഥി തൊഴിലാളികളുടെ മകളായ എട്ടു വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായത്. ബിഹാര്‍ സ്വദേശികളുടെ മകളെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണു പോലീസ് ഭാഷ്യം. പുലര്‍ച്ചെ രണ്ടു മണിയോടെയാണു സംഭവം. നാട്ടുകാര്‍ രക്ഷിച്ച കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Read More » -
Kerala
അടച്ചുപൂട്ടിയ കോട്ട പ്രഭുറാം മില്‍ തുറന്ന് സര്‍ക്കാര്‍; തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ
പത്തനംതിട്ട: തൊഴിലാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷ നല്‍കി കോട്ട പ്രഭുറാം മില്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പറേഷന്‍ സ്ഥാപനമായ മുളക്കുഴ കോട്ട പ്രഭുറാം സ്പിന്നിങ് മില്‍സ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പ്രമുഖ സിനിമാതാരമായിരുന്ന ശിവാജി ഗണേശന്‍ മകന്‍ പ്രഭുവിന്റെ പേരില്‍ ആരംഭിച്ച തുണിമില്‍ ദീര്‍ഘകാലം അടഞ്ഞുകിടന്ന ശേഷം പിന്നീട് സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. 6.5 കോടി രൂപ വൈദ്യുതി ബില്‍ കുടിശ്ശിക അടയ്ക്കാതിരുന്നതു മൂലം കഴിഞ്ഞ ഫെബ്രുവരി 20നാണ് മില്‍ അടച്ചുപൂട്ടിയത്. പ്രഭുറാം മില്‍സ് നവീകരിക്കുന്നതിന്റെ ഭാഗമായി മന്ത്രി സജി ചെറിയാന്‍ മുന്‍കൈ എടുത്ത് 3.31 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഓട്ടോ കോണര്‍ ലൂമിങ് മെഷീന്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പ്രവര്‍ത്തനങ്ങള്‍ നീങ്ങവെയാണ് മില്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നേരിട്ടെത്തി ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും അടച്ചുപൂട്ടല്‍ ഉണ്ടായത്. വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി തൊഴിലാളികള്‍ക്ക് ഒരുമാസത്തെ ശമ്പളം ലഭിച്ചു. കഴിഞ്ഞ ഫെബ്രുവരി…
Read More » -
Kerala
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ 76.51 കോടി രൂപയുടെ വികസന പ്രവൃത്തികള്‍ക്ക് അനുമതി
കുന്നംകുളം താലൂക്ക് ആശുപത്രി മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് 76.51 കോടി രൂപയുടെ സാങ്കേതികാനുമതിയായി.1.48 ലക്ഷം ചതുരശ്ര അടിയില്‍ 7 നിലകളിലായാണ് ആധുനിക ചികിത്സാ സൗകര്യങ്ങളോട് കൂടിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. ഗ്രൗണ്ട് ഫ്ലോറിനു താഴത്തെ നിലയില്‍ ഇലക്‌ട്രിക്കല്‍ സബ്സ്റ്റേഷൻ, എം ജി പി എസ് ബാറ്ററി റൂം, ലാബ്, മോര്‍ച്ചറി എന്നിവയും ഗ്രൗണ്ട് ഫ്ലോറില്‍ ക്വാഷ്വാലിറ്റി, ട്രയാജ്, ഒബ്സര്‍വേഷൻ റൂം, പ്രൊസീജിയര്‍ റൂം, മൈനര്‍ ഒ ടി, സിടി സ്കാൻ, എക്സ്-റേ, ഡയാലിസിസ് തുടങ്ങിയവയുമാണ് പ്രവര്‍ത്തിക്കുക. ഒന്നാം നിലയില്‍ ഒ.പി റൂം, ഓര്‍ത്തോ, ജനറല്‍ ഒ.പി, ഫീവര്‍ ക്ലിനിക്, ഡെര്‍മെറ്റോളജി, ഒപ്താല്‍മോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിൻ, ഇ എൻ ടി, പീഡിയാട്രിക്ക്, ഗൈനക്കോളജി. രണ്ടാം നിലയില്‍ വാര്‍ഡുകള്‍, ഐസൊലേഷൻ, ഡ്യൂട്ടി റൂം. മൂന്നാം നിലയില്‍ വാര്‍ഡുകളും മെഡിക്കല്‍ ഐസിയുമാണ് പ്രവര്‍ത്തിക്കുക.നാലാം നിലയില്‍ ഓപ്പറേഷൻ തിയറ്റര്‍, പ്രീ ഒ പി റൂമുകള്‍, അനസ്തേഷ്യ റൂം, സര്‍ജിക്കല്‍ ഐസിയു എന്നിവ ഉണ്ടാകും. അഞ്ചാം…
Read More » -
Movie
ധ്യാനിനൊപ്പം ഷെഫ് പിള്ളയും; ‘ചീനാ ട്രോഫി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
സംവിധായകന്‍ അനില്‍ ലാല്‍ ഒരുക്കുന്ന പുതിയ ചിത്രമായ ‘ചീനാ ട്രോഫി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രശസ്ത ഷെഫ് ആയ സുരേഷ് പിള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്നത്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍കുട്ടി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചീന ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ആനിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തലസംഗീതം:…
Read More » -
Kerala
എവിടെ കേരളത്തിന് അനുവദിച്ച ആ രണ്ടാമത്തെ വന്ദേഭാരത് ?
കേരളത്തിന് അനുവദിച്ച ആ രണ്ടാമത്തെ വന്ദേഭാരത് എവിടെ ? പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങളിൽ മുഴുവൻ നിറഞ്ഞു നിന്ന വന്ദേഭാരതിനെപ്പറ്റി ഇപ്പോൾ ആർക്കും ഒന്നും പറയാനില്ല.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് വന്ദേഭാരത് കോട്ടയത്തിന് നീട്ടി എന്നതായിരുന്നു അവസാനം വന്ന വാർത്ത ! ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ എട്ട് റേക്കുകളടങ്ങിയ കോച്ച് റെയിൽവേ പാലക്കാട് ഡിവിഷനാണ് അനുവദിച്ചതെന്നും മംഗലാപുരം-തിരുവനന്തപുരം റൂട്ടിലാകും ഇത് സർവീസ് നടത്തുകയെന്നുമായിരുന്നു ആദ്യം വന്ന വാർത്ത.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ തലേന്ന് വന്ദേഭാരത് കോട്ടയത്തിന് നീട്ടിയെന്നും കോട്ടയം – മംഗലാപുരം റൂട്ടിലാകും ഇത് സർവീസ് നടത്തുക എന്നും വാർത്ത വന്നിരുന്നു. അതേസമയം പാലക്കാട് ഡിവിഷന് അനുവദിച്ച വന്ദേഭാരത് ഇതുവരെയും ചെന്നൈ വിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.ബേസിൻ ബ്രിഡ്ജിലെ റെയില്‍വേ യാര്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് ‘കേരളത്തിന്’ അനുവദിച്ച രണ്ടാമത്തെ ആ വന്ദേഭാരത്. ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു ആദ്യത്തെ അവകാശവാദം.ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറിയെന്നുള്ള വാർത്ത പ്രതീക്ഷ കൂട്ടി. ചെന്നൈ ഇൻറഗ്രല്‍…
Read More » -
Crime
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ വ്യാജ സിദ്ധന്‍ അറസ്റ്റില്‍
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധന്‍ അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് അറസ്റ്റിലായത്. എലിപറ്റച്ചിറയില്‍ ചാത്തന്‍സേവാ കേന്ദ്രം നടത്തുകയാണ് ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുറച്ചു നാളുകള്‍ക്ക് മുമ്പായിരുന്നു പീഡനം നടന്നത്. പിന്നീട് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരെ നേരത്തെയും പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് യുവജനസംഘടനകള്‍ മന്ത്രവാദ കേന്ദ്രത്തിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചിട്ടുണ്ട്.
Read More » -
Kerala
”ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കണം; അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം”
ഇടുക്കി: സിപിഎം ഓഫീസുകളുടെ നിര്‍മ്മാണ നിരോധനത്തില്‍ ഹൈക്കോടതിക്കെതിരെ മുന്‍മന്ത്രി എംഎം മണി. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിടണം. അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണം. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും എം എം മണി മൂന്നാറിലെ പ്രതിഷേധ സംഗമത്തില്‍ പറഞ്ഞു. കലക്ടറുടെ നിര്‍മ്മാണ നിരോധന ഉത്തരവ് ജനപ്രതിനിധികളോട് ആലോചിക്കാതെയാണ്. ഇടുക്കിയിലെ ജനങ്ങളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി സര്‍ക്കാരിനെതിരെയും പോരാട്ടം നടത്തും. ഇതിന്റെയെല്ലാം പേരില്‍ കണ്ണുരുട്ടി പേടിപ്പിക്കാന്‍ വന്നാല്‍ അതു സമ്മതിക്കില്ല. കോടതി നിയമിച്ചതുകൊണ്ട് അമിക്കസ് ക്യൂറി പറയുന്നതെല്ലാം കേള്‍ക്കണമെന്ന ആവശ്യം ജനങ്ങള്‍ക്കില്ല. സാധാരണക്കാരന്റെ വായില്‍ മണ്ണിട്ട് മെക്കിട്ടു കേറാന്‍ വന്നാല്‍ ശക്തമായി ചെറുക്കും. ഇടുക്കി ജില്ലയിലെ ജനങ്ങളെ പീഡിപ്പിക്കുന്ന നിലപാടുകള്‍ കോടതികള്‍ തിരുത്തണം. കോടതിയില്‍ ഉള്ളവര്‍ ഉള്‍പ്പെടെ നല്ല ചായ കുടിക്കുന്നത് ഇടുക്കിയിലെ ചായപ്പൊടി കൊണ്ടാണ്. പരാമര്‍ശങ്ങളുടെ പേരില്‍ തൂക്കിക്കൊന്നാലും പേടിയില്ലെന്നും എംഎം മണി പറഞ്ഞു. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു…
Read More »