Movie

ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘നദികളിൽ സുന്ദരി യമുന’ സെപ്റ്റംബർ 15ന്

  വളരെ മനോഹരവും, രസകരവുമായ ഒരു പ്രണയകഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ‘നദികളിൽ സുന്ദരി യമുന’.നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പിയുടെ ബാനറിൽ വാട്ടർമാൻ മുരളി, വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ‘നദികളിൽ സുന്ദരി യമുന’ ചിത്രം നിർമ്മിക്കുന്നത്.
ചിത്രം സെപ്റ്റംബർ 15 പ്രദർശനത്തിന് എത്തുന്നു.

വടക്കേ മലബാറിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. രാഷ്ട്രീയ സംഘർഷങ്ങൾ മുറ്റി നിൽക്കുന്ന ഈ നാട്ടിലെ വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്ന ഏതാനും ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കഥാപുരോഗതി.
തീവ്രമായ ഇടതുപക്ഷ പ്രസ്ഥാനക്കാരും ആ പ്രസ്ഥാനത്തെ ശക്തമായി എതിർക്കുന്ന മറ്റൊരു പാർട്ടിയിലെ അംഗങ്ങളുമാണ് ഈ ചിത്രത്തിൽ പ്രധാനമായും ഭാഗഭാക്കാകുന്നത്.
കണ്ണൻ, വിദ്യാധരൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കണ്ണൻ ഇടതുപക്ഷവും വിദ്യാധരൻ എതിർചേരിക്കാരനുമാണ്. ഇരുർവക്കും പിന്നിൽ എന്തിനും പോരുന്ന ഒരു സംഘം ചെറുപ്പക്കാരും.
ഇവർക്കിടയിൽ സംഘർഷങ്ങളും ഉരസലുകളും പതിവാണ്.
ഇതിനിടയിൽ അന്യനാട്ടിൽ നിന്നും ഒരു പെൺകുട്ടി ഈ നാട്ടിലേക്ക് എത്തുന്നതോടെ കഥാഗതിയിൽ പുതിയ വഴിത്തിരിവുകൾക്കും ഇടയായി.
ഉദ്വേഗവും സംഘർഷവുമൊക്കെ നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിലൂടെയാണ് ചിത്രം കടന്നു പോകുനതെങ്കിലും കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങൾ ഈ ചിത്രത്തെ ഏറെ ഹൃദ്യമാക്കുന്നു.
ധ്യാൻ ശ്രീനിവാസനും അജു വർഗീസുമാണ് കണ്ണനെയും വിദ്യാധരനെയും അവതരിപ്പിക്കുന്നത്.
നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, സുധീഷ്, നവാസ് വള്ളിക്കുന്ന്, ഉണ്ണിരാജാ, ശരത് ലാൽ, അനീഷ് ഗോപാൽ, രാജേഷ് അഴീക്കോട്, ദേവരാജ് കോഴിക്കോട്, ഭാനുമതി പയ്യന്നൂർ, പാർവ്വണ, രേവതി, ആമി ഗോപി പയ്യന്നർ, ഉഷ പയ്യന്നൂർ, വിസ്മയ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Signature-ad

പയ്യന്നൂർ, തളിപ്പറമ്പ് പ്രദേശങ്ങളിലെ നിരവധി കലാകാരന്മാർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മനു .മഞ്ജിത്തിൻ്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

വാഴൂർ ജോസ്.
ഫോട്ടോ – സന്തോഷ് പട്ടാമ്പി . –

Back to top button
error: