മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ…
ചർമ്മസംരക്ഷണം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മുക്കറിയാം. മുഖത്തെ ചുളിവുകൾ, കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ് എന്നിവ അകറ്റുന്നിന് ഇനി മുതൽ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില ഫേസ് പാക്കുകൾ…
ഒന്ന്…
രണ്ട് ടീ സ്പൂൺ കടലമാവിലേക്ക് രണ്ട് ടീ സ്പൂൺ തൈരും ചേർക്കുക. ഇതിലേയ്ക്ക് അല്പം റോസ് വാട്ടർ അല്ലെങ്കിൽ വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ടാൻ മാറി തിളക്കമുള്ള ചർമം ലഭിക്കാനും മൃദുവാക്കാനും ഈ പാക്ക് സഹായിക്കും.
രണ്ട്…
കടലമാവ്, തൈര്, നാരങ്ങാ നീര്, ഒരു നുള്ള് മഞ്ഞൾപൊടി എന്നിവയെല്ലാം നന്നായി യോജിപ്പിച്ച് ചർമ്മത്തിൽ പുരട്ടുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുന്നത് മുഖത്തെ കരുവാളിപ്പ് മാറാൻ സഹായിക്കും.
മൂന്ന്…
ഒരു ടേബിൾസ്പൂൺ തക്കാളി നീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ വെള്ളരിക്കാ നീര്, ഓട്സ് എന്നിവ ചേർത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരുവിൻറെ കറുത്ത പാടുകളെ അകറ്റാൻ ഈ പാക്ക് സഹായിക്കും.
നാല്…
രണ്ട് മുട്ടയുടെ വെള്ളയും കാൽ കപ്പ് തക്കാളി നീരും ഒരു സ്പൂൺ മുൾട്ടാണി മിട്ടിയും ചേർത്ത് നന്നായി മിക്സ് ചെയ്‌ത് മുഖത്ത് പുരട്ടുക. പാക്ക് ഉണങ്ങി കഴിഞ്ഞതിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.