Social MediaTRENDING

കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും; മമ്മൂട്ടി നായകനോ വില്ലനോ? ഭ്രമയുഗം സ്‌പെഷ്യല്‍ പോസ്റ്റര്‍

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഭ്രമയുഗ’ത്തിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടി നായകനായാണോ അതോ വില്ലനായാണോ ചിത്രത്തില്‍ എത്തുന്നത് എന്ന ചോദ്യം ഉന്നയിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

കറപുരണ്ട പല്ലുകള്‍, നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയും ആയി നില്‍ക്കുന്ന മമ്മൂട്ടിയെ പോസ്റ്ററില്‍ കാണാം. സമീപകാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അമ്പരപ്പിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു ഞെട്ടിക്കുന്ന പെര്‍ഫോമന്‍സിന് സാക്ഷിയാകാന്‍ ചിത്രത്തിലൂടെ സാധിക്കുമെന്നാണ് പോസ്റ്റര്‍ ഉറപ്പു നല്‍കുന്നത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

അതേസമയം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനമാണിന്ന്. സോഷ്യല്‍ മീഡിയ നിറയെ ആരാധകരുടെ ആശംസാപ്രവാഹമാണ്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുകയാണ്. ‘പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍’- എന്നാണ് മെഗാസ്റ്റാറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ മമ്മൂട്ടി നന്ദി അറിയിച്ചിട്ടുണ്ട്. ആയിരക്കണക്കിനാളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.

Back to top button
error: