Month: September 2023
-
India
ബി.ജെ.പി. സ്ഥാനാര്‍ഥിത്വം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ചോദ്യംചെയ്യലിനിടെ ചൈത്ര കുന്ദാപുര കുഴഞ്ഞുവീണു
ബംഗളൂരു: ബി.ജെ.പി. സ്ഥാനാര്‍ഥിത്വം വാഗ്ദാനംചെയ്ത് വ്യവസായിയില്‍നിന്ന് അഞ്ചുകോടി രൂപ തട്ടിയെടുത്തകേസില്‍ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തക ചൈത്ര കുന്ദാപുര ചോദ്യംചെയ്യലിനിടെ കുഴഞ്ഞുവീണു. അബോധാവസ്ഥയിലായ ഇവരെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ബെംഗളൂരു സി.സി.ബി. ഓഫീസില്‍ ചോദ്യംചെയ്യുന്നതിനിടെയാണ് അപസ്മാരത്തിന്റെ ലക്ഷണങ്ങളോടെ ചൈത്ര കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ ചോദ്യംചെയ്യല്‍ മുടങ്ങി. അതിനിടെ, തട്ടിപ്പില്‍ ഉള്‍പ്പെട്ട ഹിരേഹഡഗള്ളി മഠം മഠാധിപതി അഭിനവ ഹലശ്രീസ്വാമിയെ അറസ്റ്റുചെയ്യാന്‍ പോലീസ് ശ്രമം തുടരുന്നു. ഇദ്ദേഹം മുന്‍കൂര്‍ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചുണ്ട്. കേസില്‍ മൂന്നാം പ്രതിയാണ് അഭിനവ ഹലശ്രീസ്വാമി. മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉഡുപ്പിജില്ലയിലെ ബൈന്ദൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കാമെന്ന് പറഞ്ഞ് വ്യവസായിയായ ഗോവിന്ദ് ബാബു പൂജാരിയെ വഞ്ചിച്ചതിനാണ് ചൈത്രയെയും കൂട്ടാളികളായ ആറുപേരെയും സി.സി.ബി. അറസ്റ്റുചെയ്തത്. ഇവരെ ചോദ്യംചെയ്യാന്‍ പത്തുദിവസത്തേക്ക് സി.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ബജ്‌റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ പരിപാടികളിലെ തീപ്പൊരിപ്രഭാഷകയാണ് ചൈത്ര. കേസില്‍ പ്രമുഖരുടെ പേരുകള്‍ പുറത്തുവരുമെന്ന് വ്യാഴാഴ്ച സി.സി.ബി. ഓഫീസില്‍ ചോദ്യംചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍…
Read More » -
NEWS
അല്‍ ജാസിറ അല്‍ ഹംറയെ 2-0 ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ദുബായ്:യുഎഇ ഒന്നാം ഡിവിഷൻ ടീമായ അല്‍ ജാസിറ അല്‍ ഹംറയെ 2-0 ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ്.ഇതിന് മുൻപ് നടന്ന മറ്റൊരു മത്സരത്തിൽ ഷാര്‍ജ എഫ്‌സിയെ 2-1നും ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചിരുന്നു. പ്രീ സീസണ് മുന്നോടിയായാണ് യുഎഇയിലെ വിവിധ ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ കളിച്ചത്.ആദ്യ മത്സരത്തിൽ അൽ വാസലിനോട് 6-0ന് തോറ്റെങ്കിലും, അടുത്ത രണ്ടിലും ബ്ലാസ്റ്റേഴ്സ് വിജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. 36-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ബിദ്യാഷാഗരും കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പ്രീതം കോട്ടാലുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ തുടക്കമാകും.ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും.
Read More » -
India
14 കോടിയിയുടെ കള്ളക്കടത്ത്; ഒരു വിമാനത്തിലെ 113 യാത്രക്കാര്‍ക്കെതിരേയും കേസ്!
ചെന്നൈ: നികുതിവെട്ടിച്ച് ഐ ഫോണുകളും ഗൂഗിള്‍ ഫോണുകളുമടക്കം ഗാഡ്ജറ്റുകള്‍ കടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്ത് ചെന്നൈ വിമാനത്താവള കസ്റ്റംസ്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയവര്‍ക്കെതിരെയാണ് കള്ളക്കടത്തിന് നടപടിയെടുത്തത്. വിലയേറിയ വസ്തുക്കള്‍ കടത്താന്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ തന്റെ സഹയാത്രികരെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് വിവരം. കടത്തിനായി തനിക്ക് കമ്മിഷന്‍, ചോക്ലേറ്റുകള്‍, മറ്റ് വസ്തുക്കള്‍ എന്നിവ വാഗ്ദാനം ചെയ്തുവെന്ന് ക്യാരിയറുകളില്‍ ഒരാള്‍ പരിശോധനയ്ക്കിടെ വെളിപ്പെടുത്തി. നൂറിലേറെ യാത്രക്കാര്‍ വലിയ അളവില്‍ സ്വര്‍ണവും ഐ ഫോണുകളും ലാപ്ടോപ്പുകളും കുങ്കുമവും കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തടുര്‍ന്നാണ് ചെന്നൈ വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയത്. 14 കോടിയിലേറെ രൂപ വരുന്ന വസ്തുക്കളാണ് പിടിച്ചെടുത്തത്. മുഴുവന്‍ യാത്രക്കാരേയും പരിശോധിച്ചതില്‍നിന്നാണ് 113 പേരുടെ കൈയില്‍നിന്ന് നികുതിവെട്ടിച്ച് കടത്തിയ സാധനങ്ങള്‍ കണ്ടെത്തിയത്. സ്വര്‍ണ്ണത്തിന്റെ കട്ടകള്‍, ബ്രേസ്ലെറ്റുകള്‍ എന്നിവ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ബാഗുകളിലും സ്യൂട്ട്കേസുകളിലുമായി രഹസ്യ അറകളില്‍നിന്ന് 13 കിലോ സ്വര്‍ണവും 120 ഐ ഫോണുകളും 84…
Read More » -
Kerala
വെള്ളക്കെട്ടും വെളിച്ചക്കുറവുമില്ല;കൊച്ചി നഗരത്തെ അടിമുടിമാറ്റാനൊരുങ്ങി മെട്രോ റെയില്‍ ലിമിറ്റഡ്
കൊച്ചി:നഗരത്തെ അടിമുടിമാറ്റാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.നോണ്‍ മോട്ടറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി 116.73 കോടി രൂപയുടെ നിര്‍മാണ, നവീകരണ ജോലികളാണ് കൊച്ചി നഗരത്തിലും അതിനോടു ചേര്‍ന്നുള്ള മേഖലകളിലുമായി കെഎംആര്‍എല്‍ നടപ്പാക്കുന്നത്. നിലവില്‍ കൊച്ചി മെട്രോ കടന്നുപോകുന്ന ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗങ്ങളിലാകും പദ്ധതിയുടെ ഭാഗമായ ജോലികള്‍ നടക്കുക. ഇതിനായി ഭൂപ്രദേശ സര്‍വേ, ഡിസൈന്‍ എന്നിവ പൂര്‍ത്തിയാക്കി. കൊച്ചി മെട്രോ യാത്രയ്‌ക്കെത്തുന്നവരുടെ യാത്രാനുഭവം മികച്ചതാക്കാന്‍, ഫസ്റ്റ് ആന്‍ഡ് ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിയുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രധാന റോഡുകളിലെ നടപ്പാതകള്‍, മീഡിയനുകള്‍ എന്നിവ മികച്ച നിലവാരത്തിലാക്കുകയാണു പദ്ധതിയുടെ പ്രധാന ലക്ഷ്യം.ഭിന്നശേഷിയുള്ളവര്‍, കാഴ്ചപരിമിതര്‍, വയോധികര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സുരക്ഷിതമായി സഞ്ചരിക്കാവുന്ന രീതിയില്‍ രാജ്യാന്തര നിലവാരത്തിലാണു നടപ്പാത നിര്‍മാണം.നിലവിലെ ഓടകള്‍ പുനര്‍ നിര്‍മിക്കാനും ആവശ്യമുള്ള ഇടങ്ങളില്‍ പുതിയവ നിര്‍മിക്കാനും പദ്ധതിയുണ്ട്. മാന്‍ഹോളുകള്‍ ഉള്‍പ്പെടെ ഒരുക്കി, മഴക്കാലത്തെ വെള്ളക്കെട്ട് തടയാന്‍ നടപടിയെടുക്കും. ബസ് ബേകളും ആവശ്യമായ വഴിവിളക്കുകളും ഇരിപ്പിടങ്ങളും ഒരുക്കും. ആലുവ മുതല്‍ ഇടപ്പള്ളി…
Read More » -
Kerala
മന്ത്രിസഭാ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച്; മാറ്റമില്ലെന്ന് എംവി ഗോവിന്ദന്‍
ന്യൂഡല്‍ഹി: മന്ത്രിസഭ പുനഃസംഘടന മുന്‍ധാരണ അനുസരിച്ച് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നേരത്തെ തീരുമാനിച്ചതിനുസരിച്ച് ആളുകള്‍ മന്ത്രിസഭയില്‍ എത്തുമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭ പുനഃസംഘടനയെക്കുറിച്ചുള്ള കെ മുരളീധരന്റെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ; കെ മുരളീധരന്റെ പരിഹാസങ്ങള്‍ അദ്ദേഹം സ്വയം തന്നെ വിലയിരുത്തിയാല്‍ മതി. സോളാര്‍ കേസില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതാണ്. ഇനി ഡല്‍ഹിയില്‍ വന്ന് ആവര്‍ത്തിക്കേണ്ടതില്ല. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് അനുകൂലവും പ്രതികൂലവും ആയിട്ടില്ല. സോളാര്‍ കേസിന്റെ തുടക്കത്തിലും ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം, മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകളിലേക്ക് സിപിഎം കടന്നു കഴിഞ്ഞെന്നാണ് വിവരം. പുതുതായി കെ.ബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിസഭയില്‍ എത്തും. ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും സ്ഥാനം ഒഴിയും. സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രിസഭയിലെത്തുമെന്നാണ് സൂചന. പകരം വീണാ ജോര്‍ജിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ്…
Read More » -
Kerala
തൊഴുത്ത് മാറ്റി കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ല; മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് കെ.മുരളീധരന്‍
കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ മന്ത്രിസഭ പുനഃസംഘടനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി. മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ഇടത് സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കും. പല കേസിലും പ്രതികളായവരാണ് ഇപ്പോള്‍ മന്ത്രിസഭയിലുള്ളത്, ഗണേഷ് കുമാര്‍ കൂടി വന്നാല്‍ ആ കൂട്ടത്തില്‍ ഒരാള്‍ കൂടിയാകുമെന്ന് കെ.മുരളീധരന്‍ പറഞ്ഞു. തൊഴുത്ത് മാറ്റി കെട്ടിയാല്‍ മച്ചിപ്പശു പ്രസവിക്കില്ല എന്നായിരുന്നു മുരളീധരന്റെ പരിഹാസം. സ്പീക്കറെ തുടര്‍ച്ചയായി മാറ്റുന്നത് ശരിയല്ല. സോളാര്‍ ഗൂഡാലോചന പിണറായി അന്വേഷിക്കണ്ട, മറ്റേത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. സോളാര്‍ ഗൂഢാലോചന വിവാദത്തില്‍ ദല്ലാള്‍ നന്ദകുമാറിന്റെ പ്രസ്താവന മുഖവിലക്ക് എടുക്കുന്നില്ല. നന്ദകുമാര്‍ എല്‍ഡിഎഫ് ഏജന്റ് ആണ്, ഉമ്മന്‍ചാണ്ടിക്കെതിരായ ഗൂഡാലോചനയില്‍ കോണ്‍ഗ്രസിന് പങ്കില്ല. ഗൂഡാലോചനയില്‍ ഒന്നാം പ്രതി ഗണേഷും രണ്ടാം പ്രതി പിണറായി വിജയനുമാണ്. ഗണേഷ് കുമാറിനെ ഒരു കാരണവശാലും യുഡിഎഫില്‍ എടുക്കില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്ന് സൂചന പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കെ.മുരളീധരന്റെ…
Read More » -
Kerala
ഓണം ബംബർ: ഇന്നലെവരെ വിറ്റത് 67,31,394 ടിക്കറ്റുകള്‍; ടിക്കറ്റെടുക്കാൻ അതിർത്തി പ്രദേശങ്ങളിൽ തമിഴരുടെ കൂട്ടയിടി; നറുക്കെടുപ്പ് മാറ്റണമെന്ന് കച്ചവടക്കാർ
കൊച്ചി: നറുക്കെടുപ്പിന് നാലുദിവസം മാത്രം ബാക്കിനില്‍ക്കേ ഇതുവരെയുള്ള റെക്കോഡുകളെ തകര്‍ത്ത് ഓണം ബമ്ബര്‍ വില്പന കുതിക്കുന്നു.ഇന്നലെവരെ വിറ്റത് 67,31,394 ടിക്കറ്റുകളാണ്. തമിഴർക്കിടയിലും ഓണം ബംബറിന് വൻ ഡിമാൻഡാണ്.കുമളി, പാലക്കാട്, പാറശാല തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാട്ടിൽനിന്ന് ദിവസേന നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം എത്തുന്നത്.500 രൂപയുടെ ടിക്കറ്റായിട്ടും കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ കൂട്ടയിടിയാണ്. ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ആകെ അനുമതിയുള്ളത്. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും റെക്കാഡാണ്. നറുക്കെടുപ്പ് 20ന് നടത്തും. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു. സമ്മാനഘടനയില്‍ മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ…
Read More » -
India
ദീര്‍ഘദൂര യാത്രയ്ക്ക് ‘വന്ദേ സ്ലീപ്പര്‍’ വരുന്നു; വന്ദേ മെട്രോ സര്‍വീസ് അടുത്തവര്‍ഷം ആദ്യം
ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പര്‍ ട്രെയിനുകളും, വന്ദേ മെട്രോകളും വരുന്നു. ഇതിന്റെ നിര്‍മ്മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്)യില്‍ അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. 12 കോച്ചുകളായിരിക്കും വന്ദേ മെട്രോയില്‍ ഉണ്ടാകുക. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകള്‍ വരിക എന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവര്‍ഷം ജനുവരി – ഫെബ്രുവരിയോടെ വന്ദേ മെട്രോ സര്‍വീസിന് തുടക്കം കുറിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീര്‍ഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണവും ചെന്നൈ ഐസിഎഫില്‍ അവസാനഘട്ടത്തിലാണ്. 16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എ.സി. ത്രീ ടയര്‍ കോച്ചുകള്‍, 4 എ.സി. 2 ടയര്‍ കോച്ച്, ഫസ്റ്റ് എ.സി. എന്നിങ്ങനെയായിരിക്കും കോച്ചുകള്‍ എന്ന് ബി.ജി. മല്യ പറഞ്ഞു. ട്രെയിന്‍…
Read More » -
Kerala
”എഴുന്നേറ്റു നിന്നത് സോപ്പിടാനല്ല; ഭരണസംവിധാനത്തിന്റെ ഭാഗമാക്കിയാല്‍ സന്തോഷം”
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്നതില്‍ വിശദീകരണവുമായി നടന്‍ ഭീമന്‍ രഘു. മുഖ്യമന്ത്രിയെ സോപ്പിടാന്‍ അല്ല എഴുന്നേറ്റു നിന്നതെന്ന് ഭീമന്‍ രഘു പറയുന്നു. മുഖ്യമന്ത്രി പ്രസംഗിച്ചപ്പോള്‍ എഴുന്നേറ്റു. പിന്നെ ഇരിക്കാന്‍ തോന്നിയില്ല. പുറകിലിരുന്ന ആളുകളോട് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നു പറഞ്ഞു. പിന്നെ നിന്നു. ഏതെങ്കിലും ഭരണ സംവിധാനത്തിന്റെ ഭാഗമാക്കിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും ഭീമന്‍ രഘു പറഞ്ഞു. ബിജെപിയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നതു വഴി നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂവെന്ന് പറഞ്ഞ ഭീമന്‍ രഘു, അലന്‍സിയര്‍ കാട്ടിയത് അദ്ദേഹത്തിന്റെ സംസ്‌കാരമാണെന്നും സ്ത്രീ രൂപത്തിലെ പ്രതിമ കിട്ടിയാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച് ഭീമന്‍ രഘു പുരസ്‌കാരദാന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിച്ച 15 മിനുട്ട് ഒറ്റ നില്‍പ്പില്‍ കൈകെട്ടി നില്‍ക്കുന്ന ഭീമന്‍ രഘുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നില്‍പ്പിന്റെ കാരണം ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് എഴുന്നേറ്റ് നിന്നതെന്നായിരുന്നു…
Read More » -
Kerala
നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ഭൂമിയിടപാട്; ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കൊച്ചി: ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും പ്രതിയായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും തമ്മില്‍ നടന്ന ഭൂമിയിടപാടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചാരക്കേസ് ആദ്യമന്വേഷിച്ച സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജിഇലാണ് നടപടി. സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാജേന്ദ്രനാഥ് കൗള്‍, ഡിവൈഎസ്പിയായിരുന്ന കെവി ഹരിവത്സന്‍ എന്നിവരുമായി ഭൂമിയിടപാടു നടത്തിയെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട്, ഭൂമി ഇടപാടു സംബന്ധിച്ച വസ്തുതകളും രേഖകളും സഹിതംതിരുവനന്തപുരം സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. ഇടപാടിനു പിന്നിലുള്ളവര്‍, ഇടപാടിന്റെ സ്വഭാവം, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. കേസില്‍ എതിര്‍ കക്ഷികളായ നമ്പി നാരായണന്‍, സിബിഐ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടിസ് നല്‍കാനാണു ജസ്റ്റിസ് കെ ബാബുവിന്റെ നിര്‍ദേശം.
Read More »