IndiaNEWS

ദീര്‍ഘദൂര യാത്രയ്ക്ക് ‘വന്ദേ സ്ലീപ്പര്‍’ വരുന്നു; വന്ദേ മെട്രോ സര്‍വീസ് അടുത്തവര്‍ഷം ആദ്യം

ചെന്നൈ: രാജ്യത്ത് വന്ദേ ഭാരത് എക്‌സ്പ്രസിന് പിന്നാലെ വന്ദേ സ്ലീപ്പര്‍ ട്രെയിനുകളും, വന്ദേ മെട്രോകളും വരുന്നു. ഇതിന്റെ നിര്‍മ്മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്)യില്‍ അവസാന ഘട്ടത്തിലാണെന്ന് ഐ.സി.എഫ്. ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു.

12 കോച്ചുകളായിരിക്കും വന്ദേ മെട്രോയില്‍ ഉണ്ടാകുക. നിലവില്‍ ഓടുന്ന പാസഞ്ചറുകള്‍ക്ക് ബദലായിട്ടായിരിക്കും വന്ദേ മെട്രോകള്‍ വരിക എന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 31-ന് മുമ്പ് വന്ദേ മെട്രോ തയ്യാറാകും. അടുത്തവര്‍ഷം ജനുവരി – ഫെബ്രുവരിയോടെ വന്ദേ മെട്രോ സര്‍വീസിന് തുടക്കം കുറിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ രാത്രിയാത്ര നടത്തുന്നില്ല. ഇതിന് പകരം, ദീര്‍ഘദൂര യാത്രയ്ക്ക് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണവും ചെന്നൈ ഐസിഎഫില്‍ അവസാനഘട്ടത്തിലാണ്. 16 കോച്ചുകളായിരിക്കും വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 11 എ.സി. ത്രീ ടയര്‍ കോച്ചുകള്‍, 4 എ.സി. 2 ടയര്‍ കോച്ച്, ഫസ്റ്റ് എ.സി. എന്നിങ്ങനെയായിരിക്കും കോച്ചുകള്‍ എന്ന് ബി.ജി. മല്യ പറഞ്ഞു. ട്രെയിന്‍ അടുത്ത വര്‍ഷം മര്‍ച്ചോടെ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: