KeralaNEWS

നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥരും തമ്മില്‍ ഭൂമിയിടപാട്; ഹര്‍ജിയില്‍ നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും പ്രതിയായിരുന്ന ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനും തമ്മില്‍ നടന്ന ഭൂമിയിടപാടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നോട്ടിസ് അയയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ചാരക്കേസ് ആദ്യമന്വേഷിച്ച സ്പെഷല്‍ ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എസ് വിജയന്‍ നല്‍കിയ ഹര്‍ജിഇലാണ് നടപടി.

സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാജേന്ദ്രനാഥ് കൗള്‍, ഡിവൈഎസ്പിയായിരുന്ന കെവി ഹരിവത്സന്‍ എന്നിവരുമായി ഭൂമിയിടപാടു നടത്തിയെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ട്, ഭൂമി ഇടപാടു സംബന്ധിച്ച വസ്തുതകളും രേഖകളും സഹിതംതിരുവനന്തപുരം സിബിഐ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. ഇടപാടിനു പിന്നിലുള്ളവര്‍, ഇടപാടിന്റെ സ്വഭാവം, സമയം, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ നല്‍കിയിരുന്നെന്ന് ഹര്‍ജിയില്‍ പറയുന്നു.

കേസില്‍ എതിര്‍ കക്ഷികളായ നമ്പി നാരായണന്‍, സിബിഐ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് നോട്ടിസ് നല്‍കാനാണു ജസ്റ്റിസ് കെ ബാബുവിന്റെ നിര്‍ദേശം.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: