Month: September 2023

  • Kerala

    ലോണ്‍ ആപ്പ് ഭീഷണിയെന്ന് സംശയം; വയനാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു

    വയനാട്: യുവാവിന്റെ ആത്മഹത്യ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്നെന്ന് സൂചന.അരിമുള ചിറകോണത്ത് സ്വദേശി അജയ്‌രാജ്‌ ആണ്‌ മരിച്ചത്‌.അരിമുള എസ്റ്റേറ്റിലാണ്‌ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌. കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞദിവസം അജ്ഞാത നമ്ബറില്‍ നിന്ന് ലഭിച്ചിരുന്നു. ബന്ധുക്കളുടെ ഫോണിലേക്കു മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം അയച്ചെന്ന് സഹോദരൻ ജയരാജും പറഞ്ഞു. ബന്ധുക്കള്‍ക്കും ഭീഷണി സന്ദേശം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം യുവാവ് വായ്പ എടുത്തതായി വീട്ടുകാർക്ക് അറിയില്ല.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • Kerala

    ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചു; സോളാർ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി

    മലപ്പുറം: സോളാർ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും സോളാറിൽ ആണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സോളാർ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. അതേസമയം മന്ത്രിസഭ പുനസംഘടനയെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ലെന്നും കേരളത്തിന്റെ വരുമാനം ഇല്ലാതെയായെന്നും വികസനം മുരടിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്നും ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മന്ത്രിസഭാ പുനസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എൽഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയേയും സർക്കാരിനെയും പ്രശ്നത്തിലാക്കാൻ ഉള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഒന്നിച്ചിരുന്നാണ് 2021ലെ ധാരണ ഉണ്ടാക്കിയത്. മന്ത്രിസഭ…

    Read More »
  • Kerala

    കോണ്‍ഗ്രസുകാരും കൈയ്യൊഴിഞ്ഞു; ആളും ആരവവുമില്ലാതെ ഉമ്മൻചാണ്ടിയുടെ കല്ലറ

    പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിന് പിന്നാലെ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ആളൊഴുക്കും ഇല്ലാതായി.തെരഞ്ഞെടുപ്പിന് മുന്‍പ് ദിവസവും നൂറുകണക്കിന് ആളുകളെത്തിയിരുന്ന ഇവിടേക്ക് ഇപ്പോൾ ആരും തിരിഞ്ഞുനോക്കാറുപോലുമില്ലെന്ന് നാട്ടുകാർ പറയുന്നു. കല്ലറ സന്ദര്‍ശിച്ചവര്‍ക്ക് ലോട്ടറിയടിച്ചെന്നും അത്ഭുതപ്രവര്‍ത്തി നടക്കുന്നുണ്ടെന്നുമൊക്കെ വാര്‍ത്തയായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ നിന്നും ഉയര്‍ന്നു കേട്ടിരുന്നത്.എന്നാല്‍, പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ ജയിച്ചതിനുശേഷം ഇവിടെ സന്ദര്‍ശകര്‍ പൊടുന്നനെ ഇല്ലാതാകുകയായിരുന്നു.  ഒട്ടേറെയാളുകള്‍ നിവേദനവും മറ്റുമായി ദിനംപ്രതി കല്ലറ സന്ദര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.ഉമ്മന്‍ ചാണ്ടിയുടെ കല്ലറ സന്ദര്‍ശിക്കാന്‍ ടൂര്‍ പാക്കേജുമായി ഏജന്‍സികളും രംഗത്തെത്തിയിരുന്നു. ആറ്റിങ്ങലില്‍ നിന്നുമാണ് 50 പേരടങ്ങുന്ന ആദ്യ സംഘമെത്തിയത്.ഭക്ഷണവും യാത്രാചെലവും എല്ലാം ഉള്‍പ്പെടുന്നതായിരുന്നു പാക്കേജ്.പിന്നീട് കണ്ണൂർ, കാസർകോട് ഭാഗത്തു നിന്നും ടൂറിസ്റ്റ് ബസിൽ ആളുകളെത്തി. കല്ലറയിലെത്തി മെഴുകുതിരി കത്തിച്ച് അദ്ദേഹത്തിനു നിത്യശാന്തിക്കായി പ്രാർഥിച്ചവർ… കണ്ണീർ മഴ പൊഴിച്ചവർ… പല നാടുകളിൽ നിന്നായിരുന്നു ജനത്തിന്റെ വരവ്.ഇതെല്ലാം ലൈവായും വീഡിയോകളായും അപ്പപ്പോൾ പുറത്ത് വന്നുകൊണ്ടുമിരുന്നു.ഇപ്പോൾ ആളും അനക്കവുമില്ലാതെ ഉമ്മൻചാണ്ടി മാത്രം ഇവിടെ…

    Read More »
  • Kerala

    ബേപ്പൂർ ഹാർബറും അടച്ചു

    കോഴിക്കോട്:നിപാ ജാഗ്രതയുടെ ഭാഗമായി ബേപ്പൂർ ഹാർബർ അടയ്ക്കാൻ നിർദ്ദേശം. മത്സ്യബന്ധന ബോട്ടുകൾ ഇവിടെ അടുപ്പിക്കാനോ മീൻ ലേലം ചെയ്യാനോ പാടില്ല. പകരം മത്സ്യബന്ധന ബോട്ടുകൾ വെള്ളയിൽ ഹാര്ബറിൽ അടുപ്പിക്കുകയും മീൻ ലേലം നടത്തുകയും വേണമെന്നാണ് നിർദ്ദേശം. കോഴിക്കോട്ടെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നാണ് ബേപ്പൂർ.ടിപി ഹോസ്പിറ്റൽ, ക്രസന്റ് ഹോസ്പിറ്റൽ, സിമന്റ് ഗോഡൗൺ, ബോട്ട് ജെട്ടി എന്നിവിടങ്ങളിൽ രോഗി എത്തിയിട്ടുണ്ട്. ആ സാഹചര്യത്തിലാണ് നിയന്ത്രണം.

    Read More »
  • Kerala

    സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി അഞ്ച് മരണം

    തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് അപകടങ്ങളിലായി അഞ്ച് മരണം. മലപ്പുറം നിലമ്ബൂര്‍ ചുങ്കത്തറയില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു.ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥികളായ യദു കൃഷ്ണൻ, ഷിബിൻരാജ് എന്നിവരാണ് മരിച്ചത്. പത്തനംതിട്ട തിരുവല്ലയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. തിരുവല്ല കച്ചേരിപ്പടിയില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. തിരുവല്ല മഞ്ഞാടി സ്വദേശികളായ വിഷ്ണു, ആസിഫ് അഷ്റഫ് എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ റോഡ് റോളര്‍ കയറി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു. അലയമണ്‍ കണ്ണങ്കോട് ചരുവിള വീട്ടില്‍ വിനോദ് ആണ് മരിച്ചത്. അഞ്ചല്‍ ബൈപ്പാസിന്റെ പണി നടക്കുന്ന കുരുശ്ശിൻമുക്കില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം

    Read More »
  • Kerala

    നിപ ഭീതിയിൽ ചലനം നിലച്ച് കോഴിക്കോട് നഗരം

    കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതോടെ നഗരവും പരിസരങ്ങളും ആളൊഴിഞ്ഞ നിലയിലായി.സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകനും ചെറുവണ്ണൂരിലെ 31കാരനും നിപ സ്ഥിരീകരിച്ചതോടെ കോര്‍പറേഷൻ പരിധിയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സ്കൂളുകളും കോളജുകളും ട്യൂഷൻ സെന്‍ററുകളും അടഞ്ഞുകിടക്കുകയും പൊതുപരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും പല ഓഫിസുകളിലും വര്‍ക് ഫ്രം ഹോം ഏര്‍പ്പെടുത്തുകയും ചെയ്തതോടെ റോഡുകളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം തിരക്ക് കുറഞ്ഞു. നഗരത്തില്‍ സ്ഥിരം വാഹനക്കുരുക്ക് അനുഭവപ്പെടുന്ന പാളയം, മാനാഞ്ചിറ, നടക്കാവ് എന്നിവിടങ്ങളിലെല്ലാം സുഗമമായി യാത്ര ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോള്‍. കുറ്റ്യാടി, വടകര ഭാഗങ്ങളിലേക്കുള്ള ബസുകളിലും യാത്രക്കാര്‍ കുറവാണ്.ആളുകള്‍ കൂട്ടംകൂടുന്ന നഗരത്തിലെ പ്രധാന വിനോദ വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവിലും പാളയം മാര്‍ക്കറ്റിലും പതിവിലും കുറവ് തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷം മാത്രം ഭക്ഷണം ലഭിക്കാറുണ്ടായിരുന്ന ഹോട്ടലുകളിലും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നു. പഴം, പച്ചക്കറി വ്യാപാരികള്‍ക്കും കച്ചവടം കുറവാണ്.നിപ വാർത്ത പരന്നതോടെ ആർക്കും പഴങ്ങൾ വേണ്ടെന്ന് കച്ചവടക്കാർ പറയുന്നു ‍നഗരത്തിലെത്തുന്നവർ കുറവായതിനാല്‍ മീൻ, ഇറച്ചി തുടങ്ങിയവയുടെ വില്‍പനയിലും കുറവുണ്ടെന്ന്…

    Read More »
  • Kerala

    ആന്റണി വർഗീസ് നായകനാകുന്ന  സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം കൊച്ചിയിൽ ആരംഭിച്ചു, സംവിധായകൻ അജിത് മാമ്പള്ളി

        ഓണക്കാല ചിത്രങ്ങളിൽ വൻ വിജയം നേടിയ ആർ.ഡി.എക്സിനു ശേഷം വീക്കെൻ്റ് ബ്ലോക്ബസ്റ്റർ സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് (സെപ്റ്റംബർ 16 ശനി) കൊച്ചിയിൽ തുടക്കമിട്ടു. ഇടപ്പള്ളി അഞ്ചുമനദേവീക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങിൽ സോഫിയാ പോൾ, സുപ്രിയാ പ്രഥ്വിരാജ്, ആൻ്റണി വർഗീസ് എന്നിവർ ഭദ്രദീപം തെളിയിച്ചതോടെയാണ്‌ ആരംഭം കുറിച്ചത്. പോൾ ജയിംസ് സ്വിച്ചോൺ കർമ്മവും, സെഡിൻ പോൾ ഫസ്റ്റ് ക്ലാപ്പും നൽകി. ആർ.ഡി.എക്സിൻ്റെ സംവിധായകൻ നഹാസ് ഹിദായത്ത്, അനശ്വര രാജൻ, അലക്സ്.ജെ.പുളിക്കൽ എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചവരിൽ പ്രധാനികളാണ്. നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കടൽ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു റിവഞ്ച് ആക്ഷൻ  ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം. ആർ.ഡി.എക്സ് പോലെ തന്നെ വിശാലമായ ക്യാൻവാസ്സിൽ, വലിയ മുതൽ മുടക്കോടെയാണ് ഈ ചിത്രവും അണിയിച്ചൊരുക്കുന്നത്. കേന്ദ്രകഥാപാത്രത്തെ ആൻ്റണി വർഗീസാണ്…

    Read More »
  • Movie

    നടി കീർത്തി സുരേഷും സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു എന്ന് വാർത്ത, ശുദ്ധ നുണയെന്ന് സുരേഷ് കുമാർ

        നടി കീർത്തി സുരേഷും സം​ഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയാണ്. കഴിഞ്ഞ ദിവസം ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നതായാണ് വാർത്തകൾ വന്നത്. ഇപ്പോൾ അതിൽ പ്രതികരണവുമായി കീർത്തിയുടെ അച്ഛനും നിർമാതാവുമായ ജി സുരേഷ് കുമാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല എന്നാണ് സുരേഷ് കുമാർ പറഞ്ഞത്. ഇതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. അനിരുദ്ധിനേയും ചേർത്ത് നേരത്തെയും വാർത്തകളുണ്ടായിരുന്നു. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുരേഷ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു. കീർത്തിയും അനിരുദ്ധും ഏറെ നാളായി പ്രണയത്തിലാണെന്നും ഈ വർഷം അവസാനത്തോടെ വിവാഹം ഉണ്ടാകും എന്നായിരുന്നു ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇത് ആദ്യമായല്ല കീർത്തിയുടെ വിവാഹം വാർത്തകളിൽ നിറയുന്നത്. അതേസമയം, ദുബായിലെ വ്യവസായിയായ ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി പ്രണയത്തിലാണെന്നും വിവാഹം…

    Read More »
  • Crime

    കോണ്‍ഗ്രസ് നേതാവിന്റെ സ്‌കൂട്ടര്‍ കിണറ്റില്‍ തളളിയിട്ടു; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    കണ്ണൂര്‍: കോണ്‍ഗ്രസ് തളിപറമ്പ് മണ്ഡലം സെക്രട്ടറിയും അര്‍ബന്‍ സഹകരണബാങ്ക് ജീവനക്കാരനുമായ പൂക്കോത്തു തെരുകൊട്ടാരം യുപി സ്‌കൂളിനു സമീപം താമസിക്കുന്ന മാവില പത്മനാഭന്റെ സ്‌കൂട്ടര്‍ കിണറ്റിലെറിഞ്ഞ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. സിപിഎം പ്രവര്‍ത്തകനായ കീഴാറ്റൂരിലെ അഖിലിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ച സ്‌കൂട്ടറാണ് വെളളിയാഴ്ച്ച പുലര്‍ച്ചെ കിണറ്റില്‍ തളളിയിട്ട നിലയില്‍കണ്ടെത്തി. എട്ടുകോല്‍ ആഴത്തില്‍ വെളളമുളള കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങികിടക്കുന്നതു കണ്ട് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടര്‍ കിണറ്റില്‍കാണാത്തതിനെത്തുടര്‍ന്ന് അഗ്നിശമന സേനയുടെ സഹായം തേടുകയായിരുന്നു. തളിപറമ്പില്‍നിന്ന് അഗ്നിശമന സേനയെത്തിയാണ് വെളളത്തില്‍ മുങ്ങിയ സ്‌കൂട്ടര്‍ ഖലാസികളുടെ സഹായത്തോടെ പുറത്തെടുത്തത്. കൊട്ടാരം യുപി സ്‌കൂളിന് സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട സുസൂക്കി ആക്സിസ് സ്‌കൂട്ടറാണ് കിണറ്റില്‍നിന്ന് പുറത്തെടുത്തത്. നേരത്തെ സ്‌കൂട്ടറിന്റെ സീറ്റുകവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കിയിരുന്നു. ഇക്കേസില്‍ വേണ്ട രീതിയില്‍…

    Read More »
  • Movie

    ‘ജയിലറിൽ തനിക്കു 35 ലക്ഷമല്ല, അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്’: തുറന്നു പറഞ്ഞ് വിനായകൻ

           രജനീകാന്തിന്റെ ജയിലറിൽ അഭിനയിച്ചതിന് വിനായകന് 35 ലക്ഷമാണ് പ്രതിഫലമായി ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രധാന വേഷത്തിലെത്തിയ നടന് കുറച്ചു പ്രതിഫലം നൽകിയെന്ന് ആരോപിച്ച് നിർമാതാക്കൾക്കെതിരെ വിമർശനവും ഉയർന്നിരുന്നു. എന്നാൽ ജയിലറിലെ വർമനാകാൻ തനിക്ക് ലഭിച്ചത് 35 ലക്ഷമല്ല എന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് വിനായകൻ. താൻ ചോദിച്ച പ്രതിഫലം നിർമാതാക്കൾ നൽകി എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.  ‘എനിക്ക് ലഭിച്ച പ്രതിഫലം, 35 ലക്ഷമല്ല നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ഞാൻ ചോദിച്ച പ്രതിഫലം അവർ എനിക്കു തന്നു. സെറ്റിൽ എന്നെ പൊന്നുപോലെ നോക്കി. ഞാൻ ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ എനിക്കു ലഭിച്ചു’ വിനായകൻ പറഞ്ഞു. ചിത്രത്തിൽ വർമൻ എന്ന വില്ലൻ റോളിലാണ് താരം എത്തിയത്. ഒരു വർഷത്തോളം ഈ…

    Read More »
Back to top button
error: