Month: September 2023

  • India

    ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നു; സ്വതന്ത്രവ്യാപാരകരാര്‍ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു

    ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ ബന്ധം വഷളാകുന്നതിനെ തുടര്‍ന്ന് സ്വതന്ത്രവ്യാപാരകരാറിലുള്ള ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. രാഷ്ട്രീയവിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം ചര്‍ച്ചകള്‍ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചര്‍ച്ചകള്‍ നിര്‍ത്തിയതായി കാനഡ അറിയിച്ചിരുന്നു. ഈ വര്‍ഷം ഉഭയകക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന് ഇരുരാജ്യങ്ങളും അറിയിച്ച് മൂന്നുമാസത്തിന് ശേഷമാണ് കാനഡയുടെ അപ്രതീക്ഷിത നീക്കം. ”ഇന്ത്യ എതിര്‍പ്പു പ്രകടിപ്പിച്ച പലതരത്തിലുള്ള രാഷ്ട്രീയ വികാസങ്ങളാണ് കാനഡയിലുണ്ടാകുന്നത്. ഈ കാര്യങ്ങളില്‍ ഇന്ത്യ ശക്തമായ എതിര്‍പ്പാണ് അറിയിച്ചിട്ടുള്ളത്. ഈ വിഷയത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ ചര്‍ച്ചകള്‍ നിര്‍ത്തിവയ്ക്കുന്നു” അധികൃതര്‍ അറിയിച്ചു. ജി20 ഉച്ചകോടിക്കെതിരെ ഖലിസ്ഥാന്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി നരേന്ദ്ര മോദി, കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ അറിയിച്ചിരുന്നു. ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് നരേന്ദ്ര മോദി ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം പോലെ വഷളായ അവസ്ഥയിലാണ് ഇന്ത്യ-കാനഡ ബന്ധമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  

    Read More »
  • Crime

    ഐഎസ് പരിശീലനകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് എന്‍ഐഎ; ഡിഎംകെ കൗണ്‍സിലറുടെ വീട്ടിലടക്കം പരിശോധന

    ചെന്നൈ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്)ന്റെ പരീശീലന കേന്ദ്രങ്ങളുണ്ടെന്ന സംശയത്തില്‍ തമിഴ്നാട്ടിലും തെലങ്കാനയിലും 30 ഇടത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളിലാണ് റെയ്ഡ്. ദക്ഷിണേന്ത്യയിലെ ഐ.എസ്. പരിശീലനകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പരിശോധനയെന്ന് എന്‍.ഐ.എ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. കോയമ്പത്തൂരില്‍ 21 ഇടത്തും ചെന്നൈയില്‍ മൂന്ന് സ്ഥലത്തും ഹൈദരാബാദില്‍ അഞ്ചിടത്തും തെങ്കാശിയില്‍ ഒരിടത്തുമാണ് പരിശോധന. കോയമ്പത്തൂരില്‍ കോവൈ അറബിക് കോളേജുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ്. കോളേജില്‍ പഠിച്ചവരുടെ വസതികളക്കടം എന്‍.ഐ.എ. നിരീക്ഷണത്തിലാണ്. കോയമ്പത്തൂര്‍ കോര്‍പ്പറേഷനിലെ 82-ാം വാര്‍ഡ് കൗണ്‍സിലറായ ഡി.എം.കെ. അംഗത്തിന്റെ വീട്ടിലും പരിശോധന നടന്നു. കോയമ്പത്തൂരിലെ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ എം. മുബഷീറയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവരെടു ഭര്‍ത്താവിനെ ചോദ്യംചെയ്തു. ഇയാള്‍ കോവൈ അറബിക് കോളേജിലെ പൂര്‍വവിദ്യാര്‍ഥിയാണ്. കോയമ്പത്തൂര്‍ കാര്‍ സ്ഫോടനത്തിന്‍െ്‌റ തുടരന്വേഷണവുമായും റെയ്ഡിന് ബന്ധമുണ്ട്. തമിഴ്നാട്ടില്‍ 30 സ്ഥലങ്ങളില്‍ എന്‍ഐഎ പരിശോധന നടക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23ന്…

    Read More »
  • Health

    പ്രമേഹ രോഗം : ശരീരം നൽകുന്ന സൂചനകൾ

    പ്രമേഹമുള്ളവരാണെങ്കില്‍ ഇത് ഇടയ്ക്കിടെ പരിശോധിച്ച്‌ ആരോഗ്യം സുരക്ഷിതമാണോ എന്നത് ഉറപ്പിക്കേണ്ടതുണ്ട്. കാരണം പ്രമേഹം ക്രമേണ മറ്റ് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമായി വരാറുണ്ട്. അമിതമായ ദാഹം, ഇടവിട്ട് മൂത്രമൊഴിക്കല്‍, തളര്‍ച്ച, കാഴ്ചാശക്തിയില്‍ മങ്ങല്‍, പെട്ടെന്ന് ശരീഭാരം കുറയല്‍ എന്നിങ്ങനെയുള്ള പ്രയാസങ്ങളെല്ലാം പ്രമേഹമുള്ളവരില്‍ പിന്നീട് വരാം. അതിനാല്‍ തന്നെ പ്രമേഹം നിയന്ത്രണവിധേയമാണെന്ന് പരിശോധനയിലൂടെ ഇടവിട്ട് ഉറപ്പിക്കേണ്ടതുണ്ട്. ഇനി പ്രമേഹം കൂടുമ്ബോഴും ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാൻ സാധിക്കേണ്ടതുമുണ്ട്. ചിലരിലാണെങ്കില്‍ പ്രമേഹമുള്ള വിവരം ആദ്യമേ അറിയുന്നുണ്ടായിരിക്കില്ല. രോഗം അല്‍പം കൂടി മുന്നോട്ടുപോയ ശേഷം മാത്രമായിരിക്കും ഇത് തിരിച്ചറിയുക. പ്രമേഹം കൂടുമ്ബോള്‍ ഇത് കണ്ണിലെ റെറ്റിനയെന്ന ഭാഗത്തെ രക്തക്കുഴലുകളെ ബാധിക്കാം. ഇത് മൂലം കാഴ്ച മങ്ങല്‍, തിമിരം, ഗ്ലൂക്കോമ, ഡയബെറ്റിക് റെറ്റിനോപ്പതി പോലുള്ള രോഗങ്ങള്‍ പിടിപെടാം. ഡയബെറ്റിക് റെറ്റിനോപ്പതി എന്നാല്‍ റെറ്റിനയില്‍ പല മാറ്റങ്ങളും സംഭവിക്കുന്ന അവസ്ഥയാണ്. ചിലര്‍ക്ക് വെളിച്ചം കാണുമ്ബോള്‍ പോലും പ്രശ്നമുണ്ടാകാം ഈ സന്ദര്‍ഭഗത്തില്‍. കാഴ്ച മങ്ങല്‍ തന്നെയാണ് പ്രധാന സൂചനയായി വരിക. ഈ ലക്ഷണം…

    Read More »
  • Kerala

    വന്ദേഭാരതിന് ഇനി സ്റ്റോപ് അനുവദിക്കാനാവില്ല

    പെരിന്തല്‍മണ്ണ: വന്ദേഭാരത് ട്രെയിനിന് തിരൂരും തിരുവല്ലയിലും സ്റ്റോപ് അനുവദിക്കാൻ തല്‍ക്കാലം നിര്‍വാഹമില്ലെന്ന് റെയില്‍വേ.നിലവില്‍ ഏഴ് സ്റ്റോപ്പുകളാണ് വന്ദേഭാരതിനുള്ളത്.  മികച്ച വേഗതയും റണ്‍ടൈമും ഉറപ്പാക്കിയാണ് സര്‍വിസ്. അധിക സ്റ്റോപ്പുകള്‍ അനുവദിക്കുന്നത് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുമെന്നും റെയില്‍വേ അറിയിച്ചതായി മന്ത്രി വി. അബ്ദുറഹ്മാൻ എ.പി. അറിയിച്ചു. തിരുവല്ലയിലും തിരൂരും സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.

    Read More »
  • Kerala

    നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ സ്പെഷൽ നിരക്കുകൾ ഒഴിവാക്കണം:എം പി അനിൽകുമാർ എംഎൽഎ

    ഷൊർണൂർ:കോവിഡ് കാലത്ത് നിലമ്ബൂര്‍-ഷൊര്‍ണൂര്‍ പാതയിലെ ട്രെയിനുകള്‍ സ്പെഷല്‍ എക്സ്പ്രസുകളാക്കിയതോടെ ഏര്‍പ്പെടുത്തിയ നിരക്ക് വര്‍ധന ഒഴിവാക്കണമെന്നും ട്രെയിനുകളുടെ സമയമാറ്റം പരിഹരിക്കണമെന്നും എ.പി. അനില്‍കുമാര്‍ എംഎൽഎ ആവശ്യപ്പെട്ടു. നിലമ്ബൂര്‍-കൊച്ചുവേളി രാജ്യറാണി എക്സ് പ്രസ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്നും ‍ തുവ്വൂർ സ്റ്റേഷൻ ക്രോസിങ് സ്റ്റേഷനാക്കണം തുവ്വൂരിലും വാണിയമ്ബലത്തും പ്ലാറ്റ് ഫോം നീളം കൂട്ടി ഷെല്‍ട്ടറുകള്‍ സ്ഥാപിക്കണം, നിലമ്ബൂരില്‍നിന്ന് ഷൊര്‍ണൂരിലേക്ക് പുലര്‍ച്ച 5.30നുള്ള പാസഞ്ചര്‍ വൈകീട്ട് എറണാകുളത്തേക്കും തിരിച്ചും സര്‍വിസ് നടത്തണം തുടങ്ങിയ ആവശ്യങ്ങളും അനിൽകുമാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ റെയില്‍വേയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് റെയില്‍വേ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.

    Read More »
  • Kerala

    ട്രെയിനിലെ ശൗചാലയം അകത്തുനിന്ന് പൂട്ടി; മദ്യപനെ പൂട്ടു പൊളിച്ച് പുറത്തെത്തിച്ചു

    ആലപ്പുഴ: മദ്യലഹരിയില്‍ യാത്രക്കാരന്‍ ട്രെയിനിലെ ശൗചാലയത്തില്‍ കയറി അടച്ചുപൂട്ടി. ഏറെ സമയമായിട്ടും ആളെ കാണാതെ റെയില്‍വേ സംരക്ഷണ സേനയെത്തി പൂട്ടു പൊളിച്ചപ്പോള്‍ ആള്‍ ലഹരിയില്‍ അബോധാവസ്ഥയില്‍. ഈ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പരശുറാം എക്‌സ്പ്രസ് 20 മിനിറ്റോളം കായംകുളം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. മംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഇന്നലെ രാവിലെ 8.15ന് കായംകുളം സ്റ്റേഷനില്‍ എത്തിയപ്പോഴാണു സംഭവം. കൊല്ലത്തുനിന്നു ട്രെയിനില്‍ കയറിയ ആള്‍ അപ്പോള്‍ മുതല്‍ ശൗചാലയത്തിലാണെന്നു മറ്റു യാത്രക്കാര്‍ സ്റ്റേഷന്‍ അധികൃതരെ അറിയിച്ചു. എന്‍ജിനില്‍നിന്നുള്ള ഒന്നാമത്തെ ബോഗിയിലെ ശൗചാലയമായിരുന്നു ഇത്. വാതിലില്‍ തട്ടിവിളിച്ചിട്ടും അനക്കമില്ലെന്നും അകത്തുനിന്നു പൂട്ടിയ നിലയിലാണെന്നും യാത്രക്കാര്‍ പറഞ്ഞു. തുടര്‍ന്ന് റെയില്‍വേ സംരക്ഷണ സേനയെത്തി വാതില്‍ പൊളിച്ച് ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ചിറയിന്‍കീഴ് സ്വദേശി കുമാര്‍ (54) എന്നാണു വിവരമെന്നു പൊലീസ് അറിയിച്ചു. യാത്രാ ടിക്കറ്റോ മറ്റു രേഖകളോ ഒന്നും കൈവശമില്ലായിരുന്നു.  

    Read More »
  • Kerala

    ക്വാറന്റൈന്‍ ലംഘിച്ച് ബന്ധുവീട്ടില്‍; യുവതിക്കും ഭര്‍ത്താവിനുമെതിരേ പരാതി

    കോഴിക്കോട്: നിപ ബാധയെ തുടര്‍ന്ന് മരിച്ച യുവാവിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവാവും യുവതിയും ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി. നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് പോലീസില്‍ പരാതി നല്‍കി. നാദാപുരം പഞ്ചായത്തിലെ വാര്‍ഡ് 19 ലാണ് സംഭവം. മരുതോങ്കര കള്ളാട് മരണമടഞ്ഞ യുവാവിന്റെ വീട്ടിലാണ് കുടുംബം സന്ദര്‍ശനം നടത്തിയത്. ഇതിനുപിന്നാലെ ആരോഗ്യ വകുപ്പ് ഇടപെട്ട് കുടുംബത്തെ ഇവരുടെ വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ നിര്‍ത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ശ്രവ പരിശോധനക്കായി മൊബൈല്‍ ലാബുമായി ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന്, അന്വേഷിച്ചപ്പോഴാണ് മാതാപിതാക്കള്‍ പുറമേരി പഞ്ചായത്തിലെ അരൂരിലെ ബന്ധുവീട്ടില്‍ പോയതാണെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന്, ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. വീട്ടില്‍ രക്ഷിതാക്കള്‍ ഇല്ലാതായതോടെ ശ്രവ പരിശോധനയും മുടങ്ങി. വീട്ടുകാര്‍ ക്വാറന്റൈനില്‍ നില്‍ക്കുന്ന സമയത്ത് എറണാകുളത്ത് ജോലി ചെയ്യുന്ന ഇവരുടെ മകന്‍ നാദാപുരത്തെ വീട്ടിലെത്തിയതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍,…

    Read More »
  • Kerala

    സ്‌കൂള്‍ അധ്യാപകനെ വ്യാജ പോക്‌സോ കേസില്‍ കുടുക്കി; വിദ്യാര്‍ത്ഥിനിയുടെ മാതാവും അധ്യാപകരുമടക്കം നാലുപേര്‍ക്കെതിരെ കേസ്

    കണ്ണൂര്‍: കടമ്പൂര്‍ ഹൈസ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര അധ്യാപകന്‍ പി.ജി സുധിക്കെതിരായ പോക്സോ പരാതി വ്യാജമാണെന്നാണ് പൊലീസ് കണ്ടെത്തി. സ്‌കൂള്‍ മാനേജ്മെന്റിനെതിരെ വിജിലന്‍സില്‍ പരാതി നല്‍കിയതിന്റെ പക തീര്‍ക്കാന്‍ അധ്യാപകനെ വ്യാജ പോക്സോ കേസില്‍ കുടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ അധ്യാപകരും വിദ്യാര്‍ത്ഥിനിയുടെ മാതാവും അടക്കം 4 പേര്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സുധാകരന്‍ മഠത്തില്‍, സഹ അധ്യാപകന്‍ സജി, പി.ടി.എ പ്രസിഡന്റ് രഞ്ജിത്, പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ മാതാവ് എന്നിവര്‍ക്കെതിരെയാണ് കേസ്. 2022 ഒക്ടോബറിലാണ് സുധിക്കെതിരെ എടക്കാട് പൊലീസില്‍ ലൈംഗിക അതിക്രമ പരാതി ലഭിച്ചത്. വിദ്യാര്‍ത്ഥിനികളോട് ലൈംഗിക താത്പര്യത്തോടെ ഇടപെട്ടുവെന്നായിരുന്നു പരാതി. ഒരുവിദ്യാര്‍ത്ഥിനിയുടെ മാതാവാണ് പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകനെ സര്‍വിസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതിനു പിന്നാലെ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. വീണ്ടും അന്വേഷണം നടത്തിയെങ്കിലും അധ്യാപകനെ ആസൂത്രിതമായി കുടുക്കിയതാണെന്ന് കണ്ടെത്തി. കേസ് വ്യാജമാണെന്ന് ബോധ്യപ്പെട്ടതിന്…

    Read More »
  • Kerala

    ഗോവിന്ദന്‍ മാഷിന്റെ സാന്നിധ്യത്തില്‍ മേയര്‍ക്ക് വിമര്‍ശനം; പാര്‍ട്ടി യോഗത്തില്‍ മറനീക്കി ഭിന്നത

    തിരുവനന്തപുരം: സി.പി.എം. വിളിച്ചുചേര്‍ത്ത സ്ഥിരം സമിതി അധ്യക്ഷരുടെ യോഗത്തില്‍ മേയറെയും കോര്‍പ്പറേഷന്‍ ഭരണത്തെയും വിമര്‍ശിച്ച് വനിതാ കൗണ്‍സിലര്‍ രംഗത്തുവന്നതോടെ മറനീക്കി പുറത്തുവന്നത് കൗണ്‍സിലര്‍മാര്‍ക്കിടയിലെ പടലപ്പിണക്കം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഗായത്രി ബാബുവാണ് മേയറെയും ഭരണത്തെയും പരോക്ഷമായി വിമര്‍ശിച്ചത്. നഗരസഭ പിടികൂടിയ അനധികൃത മാലിന്യവാഹനം വിട്ടുകൊടുക്കാനുള്ള സ്ഥിരംസമിതി അധ്യക്ഷയുടെ ശുപാര്‍ശ ഉദ്യോഗസ്ഥര്‍ ചെവിക്കൊള്ളാത്തത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഇതിനു പിന്നില്‍. സി.ഐ.ടി.യു. പ്രാദേശിക നേതാവിന്റെ വീട്ടില്‍ നിന്നുള്ള മാലിന്യങ്ങളുമായെത്തിയ ഓട്ടോറിക്ഷയാണ് കോര്‍പ്പറേഷന്‍ സ്‌ക്വാഡ് പിടികൂടിയത്. പിഴ ഒഴിവാക്കി വാഹനം വിട്ടുകൊടുക്കാത്തതിന്റെ പേരില്‍ ആരോഗ്യ, മരാമത്ത് സ്ഥിരംസമിതി അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ക്കുനേരേ തിരിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കൂടിയ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഹെല്‍ത്ത് ഓഫീസറും സ്ഥിരംസമിതി അധ്യക്ഷരുടെ രോഷത്തിനിരയായി. മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ പിടിപ്പുകേട് കാരണമാണ് ഉദ്യോഗസ്ഥര്‍ കൗണ്‍സിലര്‍മാരുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും അംഗീകരിക്കാത്തത് എന്നായിരുന്നു പാര്‍ട്ടി യോഗത്തില്‍ ഉണ്ടായ വിമര്‍ശനം. ജില്ലാ സെക്രട്ടറി വി.ജോയി, കോര്‍പ്പറേഷന്റെ…

    Read More »
  • Kerala

    കാമുകിയെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്നതില്‍ സിപിഒമാരുടെ തര്‍ക്കം; റിപ്പോര്‍ട്ട് തേടി എസ്പി

    പത്തനംതിട്ട: തിരുവോണ ദിവസം അടൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അടൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കാമുകിയെ ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവന്നതിനെ അടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പന്തളം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ചോദ്യം ചെയ്തതാണ് തര്‍ക്കത്തിനിടയാക്കിയത്. ഇതു കയ്യാങ്കളിയുടെ വക്കോളമെത്തി. ഇതിനിടിയില്‍ യുവതി സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. മറ്റുള്ള പൊലീസുകാര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഈ തര്‍ക്കം പുറത്തറിഞ്ഞതോടെയാണ് ജില്ലാ പൊലീസ് മേധാവി വി. അജിത് അടൂര്‍ ഡിവൈഎസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സംഭവവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഡിവൈഎസ്പി ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയതായാണ് സൂചന.  

    Read More »
Back to top button
error: