
തമിഴർക്കിടയിലും ഓണം ബംബറിന് വൻ ഡിമാൻഡാണ്.കുമളി, പാലക്കാട്, പാറശാല തുടങ്ങിയ അതിർത്തി പ്രദേശങ്ങളിൽ തമിഴ്നാട്ടിൽനിന്ന് ദിവസേന നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് എടുക്കാൻ വേണ്ടി മാത്രം എത്തുന്നത്.500 രൂപയുടെ ടിക്കറ്റായിട്ടും കേരള അതിര്‍ത്തിയിലെ ലോട്ടറിക്കടകളില്‍ തമിഴരുടെ കൂട്ടയിടിയാണ്.
ഇത്തവണ 90 ലക്ഷം ടിക്കറ്റുകൾ നാല് ഘട്ടങ്ങളിലായി അച്ചടിച്ചു. ഇതും ചരിത്രമാണ്. 90ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് ആകെ അനുമതിയുള്ളത്. വില്പന ആരംഭിച്ച ജൂലായ് 27ന് 4,41,600 ടിക്കറ്റ് വിറ്റിരുന്നു. ലോട്ടറി വകുപ്പിന്റെ ചരിത്രത്തില്‍ ഇതും റെക്കാഡാണ്. നറുക്കെടുപ്പ് 20ന് നടത്തും. കഴിഞ്ഞവര്‍ഷം 67.5 ലക്ഷം ഓണം ബമ്ബര്‍ അച്ചടിച്ചതില്‍ 66,55,914 എണ്ണം വിറ്റിരുന്നു.
സമ്മാനഘടനയില്‍ മാറ്റംവരുത്തിയതും ഇത്തവണ സ്വീകാര്യതയേറ്റിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 1,36,759 സമ്മാനങ്ങള്‍ ഇക്കുറി കൂടുതലുണ്ട്. ആകെ 5,34,670 സമ്മാനം. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്ക് നല്‍കും. കഴിഞ്ഞതവണ ഒരാള്‍ക്ക് 5 കോടിയായിരുന്നു രണ്ടാംസമ്മാനം.
അതേസമയം കോഴിക്കോട് നിപ്പ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് നീട്ടണമെന്ന് ഏജന്റുമാരുടെ ആവശ്യം ശക്തമാണ്. ഇതില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan