NEWSSports

അല്‍ ജാസിറ അല്‍ ഹംറയെ 2-0 ന് തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് 

ദുബായ്:യുഎഇ ഒന്നാം ഡിവിഷൻ ടീമായ അല്‍ ജാസിറ അല്‍ ഹംറയെ 2-0 ന് തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ്.ഇതിന് മുൻപ് നടന്ന മറ്റൊരു മത്സരത്തിൽ ഷാര്‍ജ എഫ്‌സിയെ 2-1നും ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചിരുന്നു.

പ്രീ സീസണ് മുന്നോടിയായാണ് യുഎഇയിലെ വിവിധ ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് സൗഹൃദ മത്സരങ്ങൾ കളിച്ചത്.ആദ്യ മത്സരത്തിൽ ‍അൽ വാസലിനോട് 6-0ന് തോറ്റെങ്കിലും, അടുത്ത രണ്ടിലും ബ്ലാസ്റ്റേഴ്സ് വിജയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.  36-ാം മിനിറ്റില്‍ സ്‌ട്രൈക്കര്‍ ബിദ്യാഷാഗരും കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പ്രീതം കോട്ടാലുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോളുകൾ നേടിയത്.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് സെപ്റ്റംബർ 21 ന് കൊച്ചിയിൽ തുടക്കമാകും.ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയുമായി ഏറ്റുമുട്ടും.

Back to top button
error: