Month: August 2023
-
LIFE
പാക്ക് ചെയ്ത ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇന്ന് നമുക്ക് നിത്യവും വീട്ടില്‍ ആവശ്യമായ ഭക്ഷണത്തിന് അധിക ചേരുവകളും, അല്ലെങ്കില്‍ ഭക്ഷണസാധനങ്ങള്‍ തന്നെ മിക്കതും നമ്മള്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ മറ്റ് കടകളില്‍ നിന്ന് വാങ്ങുക തന്നെയാണ് ചെയ്യുന്നത്. അധികയാളുകളും അശ്രദ്ധമായാണ് ഇങ്ങനെ ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാറ് എന്നതും ഒരു സത്യമാണ്. എന്നാല്‍ പാക്ക് ചെയ്ത് വരുന്ന ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കുമ്പോള്‍ അശ്രദ്ധ നല്ലതല്ല. കാരണം ഇവ നമ്മുടെ ആവശ്യത്തിന് ഉപകരിക്കുമോ, അല്ലെങ്കില്‍ എന്താണ് ഗുണമേന്മ, എത്രയാണ് അളവ് എന്ന് തുടങ്ങി എല്ലാ കാര്യങ്ങളും ഫുഡ് ലേബലില്‍- അഥവാ പാക്കറ്റിനോ കുപ്പിക്കോ പുറത്തുണ്ടായിരിക്കും. ഇതിലൂടെ ഒന്ന് കണ്ണോടിക്കുകയെങ്കിലും ചെയ്യുന്നത് നല്ലതായിരിക്കും. അല്ലാത്തപക്ഷം പിന്നീട് ഇക്കാര്യത്തില്‍ പശ്ചാത്തപിക്കേണ്ടി വരാം. എന്തായാലും ഇങ്ങനെ ഫുഡ് ലേബലില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് ഒന്നറിയാം. ഇവ നിര്‍ബന്ധമായും ഫുഡ് ലേബലില്‍ ഉണ്ടായിരിക്കുകയും വേണം. ഇല്ലാത്തപക്ഷം നിങ്ങള്‍ക്ക് പരാതിപ്പെടാവുന്നതുമാണ്. ഒന്ന്… എന്താണ് ഉത്പന്നം എന്നത് മനസിലാക്കാൻ സഹായിക്കുന്ന ഒരു ചെറിയ വിശദീകരണം പാക്കറ്റുകളിലോ കുപ്പികളിലോ ഉണ്ടാകും. ഉദാഹരണത്തിന് ചീസ് ആണെങ്കില്‍…
Read More » -
LIFE
തീയറ്റര്‍ റണ്ണിന് ശേഷം ജയിലർ സെപ്തംബറില്‍ ഒടിടിയില്‍ വന്നേക്കുമെന്ന് സൂചന
ചെന്നൈ: നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ജയിലര്‍ വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്. ആദ്യദിനം മുതൽ ബോക്സ് ഓഫീസിൽ മിന്നും പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രം സാധാരണ വന്‍ ചിത്രങ്ങള്‍ കളക്ഷനില്‍ പിന്നോട്ട് പോകാറുള്ള തിങ്കാളാഴ്ച പോലും ഗംഭീര കളക്ഷനുണ്ടാക്കി 300 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. ചിത്രത്തിന് എല്ലാ ഭാഷകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ മോഹൻലാലും ശിവരാജ് കുമാറും കാമിയോ റോളിൽ എത്തി തിളങ്ങിയിരുന്നു. രമ്യകൃഷ്ണന്‍, തമന്ന, തെലുങ്ക് താരം സുനില്‍ എന്നിവരും ചിത്രത്തിലുണ്ട്. സണ്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ കലാനിധി മാരാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീതം. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന റിട്ടയേര്‍ഡ് പൊലീസ് ഓഫീസറായാണ് ജയിലറില്‍ രജനികാന്ത് എത്തിയത്. ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു. എന്നാല്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ചും സൂചനകള്‍ വന്ന് തുടങ്ങി. ചിത്രം 28 ദിവസത്തെ തീയറ്റര്‍ റണ്ണിന് ശേഷം സെപ്തംബര്‍ 6,7 തീയതികളില്‍ ഒടിടിയില്‍ വന്നേക്കും എന്നാണ്…
Read More » -
India
നെഹ്റുവിനെയും വെട്ടി;നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ഇനിമുതൽ പ്രധാനമന്ത്രി മ്യൂസിയം
ന്യൂഡൽഹി:നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻഎംഎംഎല്‍) പേരുമാറ്റിയതായി ഔദ്യോഗിക അറിയിപ്പ്. ഇന്ന് മുതല്‍ എൻഎംഎംഎല്‍, പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി എന്ന് അറിയപ്പെടും. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്ന തീൻ മൂര്‍ത്തി ഭവനിലാണ് മ്യൂസിയം പ്രവർത്തിക്കുന്നത്.1964 നവംബര്‍ 14ന്, നെഹ്റുവിന്റെ 75-ാം ജന്മവാര്‍ഷികത്തില്‍ അന്നത്തെ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണൻ ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 1948 ഓഗസ്റ്റ് മുതല്‍ 1964 മേയ് 27 വരെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീൻ മൂര്‍ത്തി ഭവൻ. അതേസമയം സ്വന്തം ചരിത്രമില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ചരിത്രം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖര്‍ഗെ ആരോപിച്ചു.
Read More » -
Kerala
തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയെന്ന് സൂചന
തിരുവോണ ദിവസം ബിവറേജസ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കുമെന്ന് സൂചന.ഔട്ട്ലെറ്റ് ജീവനക്കാർക്ക് ഓണം ആഘോഷിക്കുന്നത് പരിഗണിച്ചാണ് തിരുവോണ ദിവസം അവധി നല്‍കുന്നതെന്നാണ് വിശദീകരണം. അതേസമയം ബാറുകളിലെ മദ്യകൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.ഓണത്തിന് കൗണ്ടറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബാറുടമകൾ ആവശ്യപ്പെട്ടിരുന്നു. വലിയ വില്‍പ്പന നടക്കുന്ന തിരുവോണ ദിവസം സര്‍ക്കാര്‍ ഔട്ട്ലെറ്റുകള്‍ അടച്ചിടുന്നത് ബാറുകാര്‍ക്ക് കൊള്ളലാഭമുണ്ടാക്കാനാണെന്ന ആക്ഷേപവും ഇതോടൊപ്പം ശക്തമാണ്. വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാൻ പാടില്ലെന്ന് ബെവ്കോ കഴിഞ്ഞ ദിവസം സർക്കുലർ പുറപ്പെടുവിച്ചിരുന്നു.ഇതിന് പിന്നാലെ തിരുവോണത്തിന് അവധി വേണമെന്ന് ബെവ്കോ ജീവനക്കാരുടെ യൂണിയൻ ആവശ്യപ്പെടുകയായിരുന്നു. ‘ഓണക്കാലത്തെ തിക്കിത്തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി ഔട്ട് ലെററുകള്‍ വൃത്തിയായി സൂക്ഷിക്കണം.വില്‍പ്പന കൂടുതലുള്ള ഓണം സീസണില്‍ ജീവനക്കാര്‍ അവധിയെടുക്കാൻ പാടില്ല.ബാങ്ക് അവധിയായ ദിവസങ്ങളില്‍ പ്രതിദിന കളക്ഷൻ മൂന്നു മണിക്കു മുമ്ബ് വെയ്ര്‍ ഹൗസുകളില്‍ എത്തിക്കണം. നിര്‍ദ്ദേശങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോണസുണ്ടാവില്ല’-എന്നിങ്ങനെയായിരുന്നു ബിവറേജസ് കോർപ്പറേഷൻ എംഡി പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ ഉണ്ടായിരുന്നത്.
Read More » -
India
ഹരിയാനയിലെ വര്‍ഗീയ കലാപം; പശുസംരക്ഷക നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റില്‍
ഗുഡ്ഗാവ്:ഹരിയാനയിലെ നുഹ് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് പശുസംരക്ഷക നേതാവ് ബിട്ടു ബജ്റംഗി അറസ്റ്റില്‍. ചൊവ്വാഴ്ച ഫരീദാബാദിലെ വീട്ടില്‍നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ പ്രകോപന വിഡിയോ പ്രചരിപ്പിച്ച സംഭത്തിലാണ് ബിട്ടു ബജ്റംഗിക്കെതിരെ പോലീസ് കേസെടുത്തത്. കാവി വസ്ത്രം ധരിച്ച് സ്ലോ മോഷനില്‍ ഇയാള്‍ നടന്നുപോകുന്ന വിഡിയോയില്‍ ആയുധങ്ങള്‍ കാണിക്കുകയും മുസ്‍ലിംകള്‍ക്കെതിരായ പ്രകോപന ഗാനം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഹരിയാനയിലെ നുഹില്‍ വര്‍ഗീയ കലാപത്തിലേക്ക് നയിച്ച വിഎച്ച്‌പി റാലിയില്‍ ബിട്ടു ബജ്റംഗിയും പങ്കെടുത്തിരുന്നു. കലാപത്തില്‍ രണ്ട് ഹോം ഗാര്‍ഡുമാരും ഇമാമുമടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു. നൂഹ് ജില്ലയിലെ നന്ദ് ഗ്രാമത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 230 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
Read More » -
Kerala
ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും
തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മറ്റിയുടെയും ശിവസേനയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് നാളെ തുടക്കമാകും. ജില്ലയിലെ 208 കേന്ദ്രങ്ങളിലാണ് ഗണേശ വിഗ്രഹ പ്രതിഷ്ഠ നടക്കുന്നത്.ചിങ്ങമാസത്തിലെ ശുക്ലപക്ഷ നാളുകളില്‍ ഭൂമിയില്‍ ഗണേശ ഭഗവത് സാന്നിദ്ധ്യം കൂടുതലായി ഉണ്ടാകുമെന്നും ഈ സമയത്ത് ഗണേശപൂജ ചെയ്യുന്നവര്‍ക്ക് സങ്കട നിര്‍വൃതിയും അഭീഷ്ഠകാര്യ സിദ്ധിയും ലഭിക്കും എന്നുമാണ് വിശ്വാസം. ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടി ഗണപതി, ലക്ഷ്മിവിനായകന്‍, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടന്‍, ഗജമുഖന്‍, ഏകദന്തന്‍, വികടന്‍, മഹോദരന്‍, ലംബോദരന്‍ തുടങ്ങി എട്ട് അവതാരരൂപത്തിലും ഉള്ള ഗണേശവിഗ്രഹങ്ങളാണ് പ്രതിഷ്ഠ ചെയ്യുന്നത്. ആഗസ്റ്റ് 16 ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം സ്ഥാപിക്കുന്ന ഗണേശവിഗ്രഹത്തിന്റെ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടക്കുന്നതോടെ ഗണേശ പൂജയ്ക്ക് തുടക്കമാകും. രാവിലെ 10.30 ന് പഴവങ്ങാടിയില്‍ മുന്‍ കേന്ദ്രമന്ത്രി ശശിതരൂര്‍ എം.പി ഗണേശോത്സവ ആഘോഷങ്ങളുടെ സംസ്ഥാനതല ഉത്ഘാടനം നിര്‍വ്വഹിക്കും.ആഗസ്റ്റ് 20-നാണ് വിനായക ചതുർത്ഥി.
Read More » -
Kerala
വിവാദങ്ങൾ ഒഴിയുന്നില്ല; വീണ വിജയൻ ഐ.ടി. സ്ഥാപനം നിർത്തുന്നു
ബംഗളൂരു: മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ തൈക്കണ്ടിയിൽ വീണ എന്ന വീണ വിജയൻ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐ.ടി. സ്ഥാപനം നിർത്തുന്നു. നിരന്തരമായി ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്.അതാകട്ടെ ഇപ്പോഴത്തെ വിവാദത്തിന് മുൻപും. 2023 ജനുവരി 21 നാണ് വീണ കമ്പനി ക്യാൻസൽ ചെയ്യാൻ അപേക്ഷ നൽകിയത്. 31.3.22 ൽ കമ്പനിയുടെ ബാലൻസ് ഷീറ്റും വീണ സമർപ്പിച്ചിട്ടുണ്ട്. 2014 സെപ്റ്റംബറിലാണ് ബാഗ്ലൂർ കേന്ദ്രമാക്കി വീണ വിജയൻ എക്‌സാ ലോജിക്ക് എന്ന കമ്പനി സ്ഥാപിച്ചത്.മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായെങ്കിലും ശിവശങ്കറിനെ ഐ.ടി വകുപ്പ് സെകട്ടറിയാക്കിയത് വീണയുടെ കമ്പനിക്ക് വേണ്ടായിരുന്നുവെന്ന് അന്നുമുതലേയുള്ള ആക്ഷേപമായിരുന്നു. പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ ഡയറക്ടർ ജെയ്ക്ക് ബാലകുമാർ ആയിരുന്നു വീണയുടെ കമ്പനിയുടെ മെന്റർ.ബാംഗ്ലൂരിലെ എക്‌സാ ലോജിക് കമ്പനിയിൽ എല്ലാ ആഴ്ചയും ശിവശങ്കർ സന്ദർശിക്കുമായിരുന്നു. കോടികളുടെ ഡാറ്റ കച്ചവടം ലക്ഷ്യമിട്ട് ശിവശങ്കറിന്റെ കാർമികത്വത്തിൽ പിണറായി കൊണ്ട് വന്ന സ്പ്രിംഗ്‌ളർ കരാർ വീണയുടെ കമ്പനിക്ക്…
Read More » -
Kerala
ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഈ മാസം 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും
തൊടുപുഴ: ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഈ മാസം 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സന്ദര്‍ശനത്തിന് അനുമതി. അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടക്കുന്ന ബുധനാഴ്ച പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ചെറുതോണി അണക്കെട്ടില്‍ നിന്ന് തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാം. നടക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്ന ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കാൻ എട്ടുപേര്‍ക്ക് 600 രൂപയാണ്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Read More » -
Kerala
അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്നുകിടന്നവര്‍ക്ക് രക്ഷകരായി മന്ത്രി വി.എന്‍.വാസവനും ജെയ്ക്ക് സി.തോമസും
കോട്ടയം:അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്നുകിടന്നവര്‍ക്ക് രക്ഷകരായി മന്ത്രി വി.എന്‍.വാസവനും പുതുപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ജെയ്ക്ക് സി.തോമസും. കോട്ടയം തിരുവാങ്കുളം മാമലയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റവരെയാണ് മന്ത്രിയും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയും വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച് മതിയായ ചികിത്സാസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയശേഷമാണ് ഇരുവരും യാത്ര തുടർന്നത്. അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ചാല്‍ ഒരു നിയമനടപടിയും ആര്‍ക്കും നേരിടേണ്ടിവരില്ല. മറിച്ച് അപകടത്തില്‍പ്പെട്ടവരെ രക്ഷിച്ച് എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.സംഭവത്തില്‍ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read More »
