
തൊടുപുഴ: ഓണം പ്രമാണിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ ഈ മാസം 31 വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും.രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചു മണി വരെയാണ് സന്ദര്‍ശനത്തിന് അനുമതി.
അണക്കെട്ടിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടക്കുന്ന ബുധനാഴ്ച പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് അനുമതിയില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, കാമറ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
ചെറുതോണി അണക്കെട്ടില്‍ നിന്ന് തുടങ്ങി ഇടുക്കി ആര്‍ച്ചുഡാമും വൈശാലി ഗുഹയുമൊക്കെ കാണാം. നടക്കാൻ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്ന ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കാൻ എട്ടുപേര്‍ക്ക് 600 രൂപയാണ്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.






