KeralaNEWS

വിവാദങ്ങൾ ഒഴിയുന്നില്ല; വീണ വിജയൻ ഐ.ടി. സ്ഥാപനം നിർത്തുന്നു

ബംഗളൂരു: മുഖ്യമന്ത്രിയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ തൈക്കണ്ടിയിൽ വീണ എന്ന വീണ വിജയൻ തന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഐ.ടി. സ്ഥാപനം നിർത്തുന്നു.

നിരന്തരമായി ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ അപേക്ഷ നൽകിയിരിക്കുന്നത്.അതാകട്ടെ ഇപ്പോഴത്തെ വിവാദത്തിന് മുൻപും.

2023 ജനുവരി 21 നാണ് വീണ കമ്പനി ക്യാൻസൽ ചെയ്യാൻ അപേക്ഷ നൽകിയത്. 31.3.22 ൽ കമ്പനിയുടെ ബാലൻസ് ഷീറ്റും വീണ സമർപ്പിച്ചിട്ടുണ്ട്.

Signature-ad

2014 സെപ്റ്റംബറിലാണ് ബാഗ്ലൂർ കേന്ദ്രമാക്കി വീണ വിജയൻ എക്‌സാ ലോജിക്ക് എന്ന കമ്പനി സ്ഥാപിച്ചത്.മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ നിയമിതനായെങ്കിലും ശിവശങ്കറിനെ ഐ.ടി വകുപ്പ് സെകട്ടറിയാക്കിയത് വീണയുടെ കമ്പനിക്ക് വേണ്ടായിരുന്നുവെന്ന് അന്നുമുതലേയുള്ള ആക്ഷേപമായിരുന്നു.

പ്രൈസ് വാട്ടർ ഹൗസ് കൂപ്പറിന്റെ ഡയറക്ടർ ജെയ്ക്ക് ബാലകുമാർ ആയിരുന്നു വീണയുടെ കമ്പനിയുടെ മെന്റർ.ബാംഗ്ലൂരിലെ എക്‌സാ ലോജിക് കമ്പനിയിൽ എല്ലാ ആഴ്ചയും ശിവശങ്കർ സന്ദർശിക്കുമായിരുന്നു.  കോടികളുടെ ഡാറ്റ കച്ചവടം ലക്ഷ്യമിട്ട് ശിവശങ്കറിന്റെ കാർമികത്വത്തിൽ  പിണറായി കൊണ്ട് വന്ന സ്പ്രിംഗ്‌ളർ  കരാർ വീണയുടെ കമ്പനിക്ക് വേണ്ടി ആയിരുന്നു എന്ന് വെളിപ്പെടുത്തിയത് അക്കാലത്ത് ശിവശങ്കറിന്റെ നിഴലായിരുന്ന സ്വപ്ന സുരേഷ് ആയിരുന്നു.

കെ ഫോണിൽ സ്വപ്നക്ക് ജോലി നൽകിയതും ജെയ്ക്ക് ബാലകുമാറിന്റെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വഴിയായിരുന്നു.ഏറ്റവും ഒടുവിൽ വിവാദ വ്യവസായി കർത്തായുടെ കയ്യിൽ നിന്ന് 1.72 കോടി മാസപ്പടിയായി വീണ വാങ്ങിയതായാണ് ആരോപണം.

വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു.കരാർ പ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിട്ടുമുണ്ട്.

Back to top button
error: